Entertainment

ബറോസിനു ശേഷം മറ്റൊരു സിനിമ മോഹൻലാൽ സംവിധാനം ചെയ്യില്ല അതിന്റെ കാരണം പറഞ്ഞ് സന്തോഷ് ശിവൻ|Santosh Sivan says Mohanlal will not be directing another film after baros |

ബറോസിനു ശേഷം മറ്റൊരു സിനിമ മോഹൻലാൽ സംവിധാനം ചെയ്യില്ല അതിന്റെ കാരണം പറഞ്ഞ് സന്തോഷ് ശിവൻ|Santosh Sivan says Mohanlal will not be directing another film after baros |

നടന വിസ്മയം മോഹൻലാൽ സംവിധായകനായി എത്തുന്ന ആദ്യ ചിത്രമാണ് ബറോസ്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയിട്ടുള്ള മോഹൻലാൽ എങ്ങനെയായിരിക്കും ഒരു സംവിധായകന്റെ റോളിൽ തിളങ്ങുന്നത് എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. അതുകൊണ്ടുതന്നെ സാധാരണയിൽ അധികം പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.

ബറോസ് ഒരു ത്രിഡി ചിത്രമായിരിക്കുമെന്ന് ഇതിനു മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. വസ്‌കോഡോഗാമായുടെ നിധി സൂക്ഷിപ്പുകാരനായ 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. കുട്ടികൾക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും ബറോസ് എന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നു. ചിത്രത്തിൽ ബാറോസിനെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്. കോവിഡ് പ്രേശ്നങ്ങൾ കാരണമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം വൈകി കൊണ്ടിരുന്നത്. സിനിമയുടെ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ തന്നെയാണ്. മോഹൻലാലിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമായാണ് കരുതുന്നത് എന്ന് ഇതിനു മുൻപ് സന്തോഷ് ശിവൻ പറഞ്ഞിട്ടുണ്ടായിരുന്നു.

ഇപ്പോൾ ശ്രദ്ധനേടുന്നത് സന്തോഷ് ശിവൻ പറയുന്ന മറ്റൊരു അഭിപ്രായമാണ്. മോഹൻലാൽ ബറോസിന് ശേഷം മറ്റൊരു സിനിമ ചെയ്യുക ഉണ്ടായിരിക്കില്ല എന്നാണ് സന്തോഷ് ശിവൻ അഭിപ്രായപ്പെടുന്നത്. അതിനു കാരണവും അദ്ദേഹം പറയുന്നുണ്ട്. ബറോസ് കഴിഞ്ഞാൽ ലാൽസർ ഒരു ചിത്രം ചെയ്യുമെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു താല്പര്യം ഇപ്പോൾ അദ്ദേഹത്തിന് ഇല്ല പക്ഷേ ഇഷ്ടമുള്ള എന്തെങ്കിലും വന്നാൽ അദ്ദേഹം അത് തീർച്ചയായും ചെയ്യും. അതിനു 100% കഴിവുണ്ട്. ലാൽസാറിനെ ശരിക്കും ഒരു വിഷ്വൽ ഡയറക്ടറാണ്. ബറോസിൽ തീർച്ചയായും ലാലേട്ടന്റെ ഒരു സിഗ്നേച്ചർ പതിഞ്ഞിട്ടുണ്ട്.

വളരെ ഓർഗാനിക്ക് ആയി സെറ്റിലെത്തി അങ്ങനെ ചെയ്യാം എന്ന് പറയും. അല്ലാതെ ഷൂട്ടിങ് തുടങ്ങുമ്പോൾ എന്തെങ്കിലുമൊക്കെ കണ്ട ഇതുപോലെ വേണം അതുപോലെ വേണം എന്നൊന്നും പറയില്ല. ബറോസ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നത്. ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങളിൽ നിന്ന് തന്നെ വലിയ രീതിയിൽ മികച്ച ഒരു ചിത്രമാണ് ബറോസ് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. പ്രത്യേകമായ ചില സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നുണ്ടായിരുന്നു. ആരാധകരെ സംബന്ധിച്ചിടത്തോളം കാത്തിരിപ്പിന്റെ നിമിഷങ്ങളാണ് ഇത്. ബാറോസ് ഒരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും ഇറക്കുന്നത് എന്നും മോഹൻലാൽ ബിഗ് ബോസ് വേദിയിൽ വച്ച് പറഞ്ഞിരുന്നു. ഒരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് ചിത്രം ഇറക്കുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Story Highlights:Santosh Sivan says Mohanlal will not be directing another film after baros

Most Popular

To Top
$(".comment-click-13509").on("click", function(){ $(".com-click-id-13509").show(); $(".disqus-thread-13509").show(); $(".com-but-13509").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });