Entertainment

ആന്റണി പെരുമ്പാവൂർ അല്ലേ മോഹൻലാലിനു വേണ്ടി കഥ കേൾക്കുന്നത് പിന്നെ എങ്ങനെയാണ് ശരിയാവുന്നത്. ഇനിമുതൽ കഥകൾ കേൾക്കുന്നത് മോഹൻലാൽ ആവണം|Santosh Varki criticized Mohanlal and Anthony Perumbavoor

ആന്റണി പെരുമ്പാവൂർ അല്ലേ മോഹൻലാലിനു വേണ്ടി കഥ കേൾക്കുന്നത് പിന്നെ എങ്ങനെയാണ് ശരിയാവുന്നത്. ഇനിമുതൽ കഥകൾ കേൾക്കുന്നത് മോഹൻലാൽ ആവണം|Santosh Varki criticized Mohanlal and Anthony Perumbavoor

മമ്മൂട്ടി നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നന്മപകൽ നേരത്ത് മയക്കം എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഒരു വ്യത്യസ്തമായ ആശയവുമായാണ് ചിത്രം എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകളെക്കുറിച്ച് ഒക്കെ സംസാരിക്കുകയാണ് ഇപ്പോൾ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ താരമായ സന്തോഷ്. മമ്മൂട്ടി നായകനായ നന്മപകൽ നേരത്ത് എന്ന സിനിമ കണ്ടതിനു ശേഷമാണ് ഇത്തരത്തിൽ സന്തോഷ് പ്രതികരിച്ചത്. വളരെ പെർഫെക്റ്റ് ആക്ടിംഗ് ആണ് മമ്മൂട്ടി സിനിമയിൽ കാഴ്ചവെച്ചത്. ഇതൊരു ക്ലാസ്സ്‌ സിനിമയാണ്. നല്ലതാണ് ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സിനിമകളാണ് ലിജോ ജോസ് എടുക്കാറുള്ളത്.

അദ്ദേഹത്തിന്റെ എല്ലാ സിനിമകളും അത്തരത്തിലുള്ളത് തന്നെയാണ്. ഈ സിനിമയ്ക്ക് ദേശീയ പുരസ്കാരം കിട്ടാൻ സാധ്യതയുണ്ട്. വലിയ ലോബികൾ ഒന്നും അറിഞ്ഞില്ലെങ്കിൽ മമ്മൂട്ടിക്ക് ദേശീയ അവാർഡ് പോലും ലഭിക്കുന്ന ഒരു ചിത്രമായി ഇത് മാറും എന്നുള്ളത് ഉറപ്പാണ്. 80കളിൽ മോഹൻലാലും മമ്മൂട്ടിയും മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. ഇനിയും അത്തരത്തിലുള്ള 80കളാണ് ആവർത്തിക്കാൻ പോകുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ പൃഥ്വിരാജും ഫഹദ് ഫാസിലും അടക്കം നിരവധി താരങ്ങൾ ഉണ്ട്. മോഹൻലാലിന്റെ എലോൺ എന്ന ചിത്രത്തിന്റെ കാര്യത്തിൽ എനിക്ക് അത്ര വിശ്വാസം ഒന്നും പോരാ. ബറോസിൽ ആന്റണി പെരുമ്പാവൂർ കുറെ ആളുകളെ തിരുകിയിട്ടുണ്ട് എന്നാണ് ഞാൻ അറിയുന്നത്. ഈ വർഷത്തെ രണ്ടാം പകുതിയോടെ മോഹൻലാൽ യഥാർത്ഥ ട്രാക്കിലേക്ക് കയറുമെന്ന് എനിക്ക് തോന്നുന്നു. മമ്മൂട്ടി ട്രാക്കിലേക്ക് വന്നു കഴിഞ്ഞു.

മോഹൻലാലും ഇതുപോലെ തിരിച്ചു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. കൂടെയുള്ള ആളുകൾ കാരണമാണ് മോഹൻലാൽ ഇങ്ങനെ ആയത്. ആന്റണി പെരുമ്പാവൂർ അല്ലേ മോഹൻലാലിനു വേണ്ടി കഥ കേൾക്കുന്നത് പിന്നെ എങ്ങനെയാണ് ശരിയാവുന്നത്. ആന്റണി പെരുമ്പാവൂരിന് ബിസിനസ് അറിയാം സിനിമയെക്കുറിച്ചോ കലയെ കുറിച്ചോ അയാൾക്ക് അറിയില്ല. അയൽ ബിസിനസിൽ ശ്രദ്ധിക്കട്ടെ. മോഹൻലാൽ സിനിമയിൽ ശ്രദ്ധിച്ചാൽ ഒരു തിരിച്ചുവരവ് നടത്താൻ സാധിക്കും. ഇനിമുതൽ കഥകൾ കേൾക്കുന്നത് മോഹൻലാൽ ആവണം. അപ്പോൾ വിജയം ലഭിക്കും. അയാൾ പറയുന്നത് മോഹൻലാൽ കേൾക്കുന്നതിന്റെ ഇഷ്യൂസ് ആണ് ഇപ്പോൾ നടക്കുന്നത്.മോഹൻലാലിന്റെ കൈകളിലേക്ക് തന്നെ കാര്യങ്ങൾ എത്തണം. മോഹൻലാൽ ചില ആളുകളെ അമിതമായി വിശ്വസിക്കുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയുടെയും അഭിനയം വളരെ വ്യത്യസ്തമാണ്. മോഹൻലാൽ പെട്ടെന്ന് വന്ന് അഭിനയിക്കും. മമ്മൂട്ടി അങ്ങനെയല്ല കഥാപാത്രത്തിന് വേണ്ടി മുൻ തയ്യാറെടുപ്പുകൾ അദ്ദേഹം എടുക്കാറുണ്ട്
Story Highlights: Santosh Varki criticized Mohanlal and Anthony Perumbavoor

Most Popular

To Top