Entertainment

ഷാരൂഖാന്റെ വമ്പൻ തിരിച്ചുവരവ്..! പത്താൻ എന്ന സിനിമയെ കുറിച്ച് സന്തോഷ്‌ വർക്കി പറയുന്നു.|Santosh Varki talks about the movie Pathan.

ഷാരൂഖാന്റെ വമ്പൻ തിരിച്ചുവരവ്..! പത്താൻ എന്ന സിനിമയെ കുറിച്ച് സന്തോഷ്‌ വർക്കി പറയുന്നു.|Santosh Varki talks about the movie Pathan.

ഷാരൂഖാൻ നായകനായി എത്തിയ പത്താൻ എന്ന ചിത്രം റിലീസിന് മുൻപേ തന്നെ ശ്രദ്ധ നേടിയിരുന്നു എന്നതാണ് സത്യം. അതിന് കാരണം ചിത്രത്തിലെ ഗാനമായിരുന്നു. ഗാനരംഗത്തിൽ ദീപിക ഇട്ട ബിക്കിനി കാവി നിറത്തിലുള്ളതായിരുന്നു. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു എന്നും പറഞ്ഞ് പലരും രംഗത്തെത്തിയതായിരുന്നു ഇതിന്റെ കാരണമായി ആളുകൾ പറഞ്ഞിരുന്നത്. ഇപ്പോൾ ഈ സിനിമയുടെ റിവ്യൂവുമായി എത്തിയിരിക്കുകയാണ് ആറാട്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി കുറച്ചുകാലങ്ങളായി സിനിമ റിവ്യൂകളുടെ അവസാനവാക്കായി സന്തോഷ് വർക്കി മാറിയിരിക്കുകയാണ് എന്നതാണ് സത്യം. സന്തോഷ് വർക്കി റിവ്യൂ പറയുന്നത് വളരെ മികച്ച രീതിയിൽ ആണ് എന്ന് പലരും പറയുന്നുണ്ട്. സന്തോഷ് പറയുന്നത് ഇത് ഷാരൂഖാന്റെ ഒരു വമ്പൻ തിരിച്ചു വരമായിരിക്കും എന്നാണ്. ഒരു വലിയ മാറ്റം ഉണ്ടാക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്നും സന്തോഷ് പറയുന്നുണ്ട്.

ബോളിവുഡിൽ വലിയ ഹിറ്റ് ആവാൻ പോകുന്ന ചിത്രമാണ് പത്താനെന്നും ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ മറ്റൊരു സൂപ്പർതാരം കൂടി എത്തുന്നുണ്ട് എന്നും അത് ആരാണ് എന്ന് പറഞ്ഞ് ഞാൻ സസ്പെൻസ് കളയുന്നില്ല എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. ചിത്രം കുറെ സാമൂഹിക കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. പ്രധാനമായും കോവിഡിനെ കുറിച്ച് പറയുന്നുണ്ട്. ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് കോവിഡ് എന്നത് ഫാർമസ്യൂട്ടിക്കൽ ആൾക്കാർ ഉണ്ടാക്കിയ ഒന്നാണ് എന്ന്.

അതിനെക്കുറിച്ച് ഈ ചിത്രത്തിൽ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഞാൻ അന്ന് ഇതിനെപ്പറ്റി സൂചിപ്പിച്ചതായിരുന്നു എന്നും സന്തോഷ് പറയുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം അവർക്ക് വിട്ടുകൊടുക്കേണ്ടതാണ് എന്നും നായിക നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട് എന്നും അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല അതൊക്കെ കപട സദാചാരവാദികളുടെ ജോലിയാണ് എന്നും കുറച്ചുകൂടി വിശാലമായി ചിന്തിക്കുകയാണെങ്കിൽ അതൊന്നു ഒരു വിഷയമേയല്ല എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.
Story Highlights: Santosh Varki talks about the movie Pathan.

Most Popular

To Top