Entertainment

നിത്യാ മേനോന് ശേഷമുള്ള തന്റെ യഥാർത്ഥ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞു സന്തോഷ്‌ വർക്കി.|Santosh Worky opens up about his true love after Nithya Menon.

നിത്യാ മേനോന് ശേഷമുള്ള തന്റെ യഥാർത്ഥ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞു സന്തോഷ്‌ വർക്കി.|Santosh Worky opens up about his true love after Nithya Menon.

ആറാട്ട് എന്ന ചിത്രത്തിലെ റിവ്യൂ പറഞ്ഞുകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അതിനുശേഷം അദ്ദേഹത്തെ പ്രശസ്തനാക്കിയത് നടി നിത്യാ മേനോനോട് ഉള്ള പ്രണയമായിരുന്നു. നിത്യാ മേനോനോട് തനിക്ക് പ്രണയമാണ് എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയ സന്തോഷ് വർക്കിയുടെ പ്രസ്താവനയെ നിത്യാ മേനോനും എതിർത്തിരുന്നില്ല എന്നതാണ് സത്യം. നിത്യ സന്തോഷിന് എതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ സന്തോഷ് തന്നെ തനിക്ക് ഇനി നിത്യാ മേനോനും ആയി യാതൊരു ബന്ധവും ഇല്ല എന്ന് തുറന്നു പറയുകയും ചെയ്തിരുന്നു.

അതിനു ശേഷം നടി നിഖില വിമലിനെ കുറിച്ചും മറ്റും താരത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു. ഇപ്പോഴിതാ നിത്യാ മേനോന് ശേഷമുള്ള യഥാർത്ഥ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. യൂട്യൂബ് ചാനലിലൂടെ ആണ് ഈ കാര്യത്തെക്കുറിച്ച് സന്തോഷ് പറയുന്നത്. നിത്യാ മേനോന് ശേഷമുള്ള എന്റെ യഥാർത്ഥ പ്രണയം എന്നു പറഞ്ഞുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്. മോനിഷ മോഹൻ മേനോനാണ് ആ വ്യക്തി. പ്രതിപൂവൻകോഴി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിൽ റോഷൻ ആൻഡ്രൂസിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. പ്രതിപൂവൻകോഴി കാണാൻ വേണ്ടി ലുലുമാളിൽ ചെന്നപ്പോൾ സിനിമ കണ്ടിറങ്ങിയ സമയത്ത് കണ്ടതാണ് താൻ ഇവരെ. ഫസ്റ്റ് സൈറ്റിൽ സൈറ്റിൽ തന്നെ തനിക്ക് അവരോട് ഇഷ്ടം തോന്നിയിരുന്നു. അവർക്കും തന്നെ ഇഷ്ടപ്പെട്ടിരുന്നു.

വളരെ സന്തോഷത്തോടെയാണ് തനിക്കൊപ്പം നിന്നവർ ഫോട്ടോ എടുത്തു. എനിക്ക് ഒരു അബദ്ധം സംഭവിച്ചു താൻ അവരുടെ ഫോൺ നമ്പർ വാങ്ങാൻ മറന്നു പോയി എന്നതാണ്. അവരെ ഇപ്പോൾ എനിക്ക് വളരെ ഇഷ്ടമാണ്. നിത്യാ മേനോനോട് ഉള്ള ഇഷ്ടം ഒക്കെ ഇപ്പോൾ കഴിഞ്ഞു പോയിരിക്കുകയാണ്.

അതിനുശേഷം അത്തരത്തിലൊരു ഇഷ്ടം തനിക്ക് തോന്നുന്നത് ഇവരോട് ആണ് എന്നും, ഇവർ എന്നെ പോലെയൊരു എൻജിനീയറാണ് ലാലേട്ടന്റെ ആരാധികയാണ് അങ്ങനെ തങ്ങൾക്കിടയിൽ സാമ്യതകൾ നിരവധി ആണ് എന്നും സന്തോഷ് പറയുന്നു.
Story Highlights: Santosh Worky opens up about his true love after Nithya Menon.

നിത്യാ മേനോന് ശേഷമുള്ള തന്റെ യഥാർത്ഥ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞു സന്തോഷ്‌ വർക്കി.|Santosh Worky opens up about his true love after Nithya Menon.

Most Popular

To Top