സ്റ്റൈലിഷ് മോഡേൺ ചിത്രങ്ങളും ആയി സനുഷ. വൈറൽ ആയി ചിത്രങ്ങൾ.

ബാലതാരമായി എത്തി മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയ താരമായിരുന്നു സനുഷ സന്തോഷ്.. ബാലതാരമായി വന്ന താരം മമ്മൂട്ടിയോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന ചിത്രത്തിലൂടെയാണ് സനുഷ ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് മമ്മൂട്ടിയുടെ മകളായി മിക്ക ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ തന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ച താരം ആയിരുന്നു സനുഷ. ചിത്രത്തിലെ അഭിനയ മികവിന് ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡും താരം നേടിയിരുന്നു. സംവിധായകൻ വിനയൻ സംവിധാനം ചെയ്ത നാളെ നമിത എന്ന തമിഴ് ചിത്രത്തിലൂടെയാണ് സനുഷ വെള്ളിത്തിരയിലേക്ക് ആദ്യമായി നായികയായി എത്തുന്നത്.

പിന്നീട് ജനപ്രിയ നായകനായ ദിലീപിന് നായികയായി മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ നായിക ആയിരുന്നു. ശക്തമായ കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. മാധ്യമങ്ങൾ വളരെ സജീവമായി സനുഷ പങ്കുവയ്ക്കുന്ന
ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ വലിയ സ്വീകാര്യതയുള്ള സമയമാണിത്. മോഡലിംഗ് രംഗത്ത് സജീവമായി സനുഷ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരമാണ്. താരത്തിന്റെ ഫോട്ടോ ഷൂട്ട് എല്ലാം ആരാധകരേറെ ആണ്.

താരത്തിൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. സുന്ദരിയായി വ്യത്യസ്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയത്. പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രങ്ങൾ വൈറൽ ആയി കഴിഞ്ഞു. അടുത്ത കാലത്ത് താനൊരു വിഷാദ രോഗത്തിന് അടിമപ്പെട്ട് പോയിരുന്നു എന്നും താരം തുറന്നു പറഞ്ഞിരുന്നു. ഇതെല്ലാം വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം എന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top