Entertainment

“അച്ഛനമ്മമാർ ഉണ്ടാക്കിയെടുത്ത സ്വർണവും ഇട്ട് പട്ടുസാരിയും അണിഞ്ഞ് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു” – സരയു |Sarayu talkes about doury system and marriage

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം തന്റേതായ കഴിവ് തെളിയിക്കുവാൻ സാധിച്ചിട്ടുള്ള താരമാണ് സരയു. ഇപ്പോൾ അഭിനയത്തിൽ നിന്നുമൊക്കെ ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. നൃത്തത്തിലും സജീവ സാന്നിധ്യമാണ് ഇപ്പോൾ താരം. താരത്തിന്റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. പെൺകുട്ടികൾ കതിർമണ്ഡപത്തിൽ എത്തുന്നതിനെ കുറിച്ചാണ് താരം പറയുന്നത്. അച്ഛനും അമ്മയും വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന പണത്തിന്റെ മേൽ സ്വർണ്ണവും പട്ടുസാരിയും അണിഞ്ഞ് പെൺകുട്ടികൾ നിൽക്കുന്നതിന് രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകളിൽ ഇങ്ങനെയാണ്,

അധ്വാനിച്ചു വിയർപ്പൊഴുക്കി അച്ഛനമ്മമാർ ഉണ്ടാക്കിയെടുത്ത സ്വർണവും ഇട്ട് പട്ടുസാരിയും അണിഞ്ഞ് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു. എന്താണ് സോഷ്യൽ മീഡിയയിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹമാകുമ്പോൾ നാവിടറുന്നത്. നിങ്ങൾക്ക് നിങ്ങളുടെ വിവാഹ ദിവസം മനോഹരമാക്കണമെങ്കിൽ ജോലി നേടുക, എന്നിട്ട് മാത്രം മതി വിവാഹം എന്ന് തീരുമാനിക്കുക. അടുത്ത തലമുറയ്ക്ക് വേണ്ടി കാശ് കൂട്ടിവെച്ച് സ്വന്തമായി ജീവിക്കാൻ മറക്കുന്ന ഒരു ജനത നമ്മളല്ലാതെ മറ്റാരെങ്കിലും ഉണ്ടോ.?

പെൺകുട്ടിയാണ് എന്ന് പറഞ്ഞ് നെട്ടോട്ടം ഓടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല. അവളുടെ കല്യാണ ദിവസം ലക്ഷ്യം വെച്ച് പണിയെടുക്കുന്ന ഇനി കെട്ടികഴിഞ്ഞാൽ കൊച്ചിന്റെ 28നും കാശ് വേണം എന്ന് ഓർത്തോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസ്സിലാക്കിയെടുക്കും, നാടെടച്ച് കല്യാണം വിളിച്ച് സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുന്ന അച്ഛനമ്മമാരെയും പറഞ്ഞു. ഇത് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം പെൺകുട്ടികൾ മാറുന്നതാണ് എന്നാണ് താരം പറയുന്നത്, താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രേദ്ധ നേടുകയും ചെയ്തു.Story Highlights: Sarayu talkes about doury system and marriage

“അച്ഛനമ്മമാർ ഉണ്ടാക്കിയെടുത്ത സ്വർണവും ഇട്ട് പട്ടുസാരിയും അണിഞ്ഞ് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു” – സരയു |Sarayu talkes about doury system and marriage

Most Popular

To Top