ഞാൻ ഫഹദിന്റെ ഫാൻ ആണ് എന്നാൽ ദുൽഘറിന്റെ ആ കഥാപാത്രം കണ്ടപ്പോൾ ഇങ്ങനെയാണ് തോന്നിയത്.

മലയാളത്തിൽ എന്നും കുടുംബപ്രേക്ഷകരുടെ ഹൃദയം തൊട്ട് ചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ഇത് എന്റെ വീട്ടിൽ നടക്കുന്ന പ്രശ്നമല്ലെന്ന് തോന്നുന്ന ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ മകൾ എന്ന സിനിമയിലൂടെ സത്യൻ അന്തിക്കാട് ഒരിക്കൽ കൂടി തന്റെ മികവ് തെളിയിക്കുകയാണ് ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ട് . എന്നും സിനിമാപ്രേമികൾ ഇഷ്ടത്തോടെ കണ്ട ഒരു കൂട്ടുകെട്ടാണ് ഇത്. ആ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് മകൾ. 12 വർഷങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് ഒരുമിക്കുന്നത്.

മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം റിലീസ് ചെയ്ത സത്യൻ അന്തിക്കാട് സിനിമ കൂടിയായിരുന്നു മകൾ.. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് സാമിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മീരാജാസ്മിൻ ആണ് ചിത്രത്തിലെ നായിക. ആറ് വർഷത്തിനു ശേഷം മീരാ ജാസ്മിൻ വളരെ മികവോടെ തന്നെ അഭിനയിച്ചു എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞു. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിനു ശേഷമാണ് മീരാ ജാസ്മിൻ സത്യൻ അന്തിക്കാടിന്റെ നായിക ആകുന്നത്. ജയറാമിനും മീരയ്ക്കും ഒപ്പം ദേവിക സഞ്ജയ്, ശ്രീനിവാസൻ,സിദ്ദിഖ്, സലിംകുമാർ തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന് തിരക്കഥ ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റെതാണ്. 2018 പുറത്തിറങ്ങിയ ഞാൻ പ്രകാശൻ ആണ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ എത്തിയ അവസാന ചിത്രം.

സംവിധായകൻ ആകും മുൻപ് തന്നെ സത്യൻ അന്തിക്കാട് ആദ്യം കൈവെച്ചത് ഗാനരചനയിൽ ആയിരുന്നു. ഗാനരചയിതാവ് എന്ന നിലയിൽ പേരെടുത്തപ്പോഴാണ് സംവിധായകൻ ആകുക എന്ന മോഹം അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നിരവധി താരങ്ങൾക്കൊപ്പം പ്രവർത്തിച്ച സത്യൻ അന്തിക്കാട് യുവതലമുറയെ പറ്റി പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. പുതിയ തലമുറയിൽ എല്ലാവരും നല്ല അഭിനേതാക്കളാണ്.

ജോമോന്റെ സുവിശേഷങ്ങൾ ദുൽഖറിന്റെ ചില രംഗങ്ങൾ എടുക്കുമ്പോൾ നമ്മുടെ വീട്ടിലെ ഒരു ചെറുപ്പക്കാരനെ പോലെ തോന്നും.ഞാൻ പ്രകാശനും ഇന്ത്യൻ പ്രണയകഥ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ ഫഹദിന്റെ ഫാൻ ആയി മാറിയിരുന്നു. ഫഹദിന് കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ള കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സ്ക്രീൻ പ്രസൻസ് കൊണ്ടാണ് ഫഹദ് ഫാസിൽ അത്ഭുതപ്പെടുത്തുന്നത്. അത് ഫഹദിന് കിട്ടിയ അനുഗ്രഹമാണ്. നിവിനും ടോവിനോയും അടക്കം യുവതാരങ്ങൾ എല്ലാം വിവിധ മേഖലകളിൽ ആണ് അവരുടെ കഴിവ് തെളിയിക്കുന്നതിന്. അതുകൊണ്ട് തന്നെ ഇവരെ താരതമ്യം ചെയ്ത് മികച്ചത് കണ്ടെത്തുക എന്നത് ഒട്ടും സാധ്യമായ കാര്യമല്ല.