അന്ന് മമ്മൂട്ടി ഒരുപാട് കരഞ്ഞു ജയറാമിനെ തെറി വിളിച്ചു. തുറന്നു പറഞ്ഞു സത്യൻ അന്തിക്കാട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അർത്ഥം. മമ്മൂട്ടിയും ജയറാമും ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വേണു നാഗവള്ളി ആയിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജയറാമിന്റെ കഥാപാത്രത്തെ മമ്മൂട്ടിയുടെ കഥാപാത്രം ആത്മഹത്യയിൽ നിന്നും രക്ഷിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകൻ. ജീവൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള ഒരു അഭിനയമായിരുന്നു അന്ന് മമ്മൂട്ടി നടത്തിയത്.ഓടിവരുന്ന ട്രെയിന്റെ മുൻപിലേക്ക് ജയറാം ചാടാൻ നിൽക്കുന്നതാണ് രംഗം. മമ്മൂട്ടി രക്ഷപ്പെടുത്തുന്നു. റെയിൽവേ ട്രാക്കിലാണ് ഈ കളി. ഈ രംഗം ജയറാം അഭിനയിച്ച തകർക്കുകയായിരുന്നു.

മമ്മൂട്ടി ആണെങ്കിൽ അവനെ പിടിച്ചിട്ട് കിട്ടുന്നില്ല. ട്രെയിൻ ഇപ്പോൾ വന്നിടിച്ചു പോകുമെന്ന് മമ്മൂട്ടിക്ക് അറിയാം.പിടിച്ചില്ലെങ്കിൽ ട്രെയിൻ വന്നു തട്ടുയുകയും ചെയ്യും. നോക്കുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം എല്ലാം പോയിട്ട് ജയറാമേ മമ്മൂട്ടിയാണ് പറയുന്നത്. മാറിനിൽക്കടാ ട്രെയിൻ വന്നിടിക്കും എന്നൊക്കെ മമ്മൂട്ടിയുടെ ഡയലോഗ്. മമ്മൂട്ടി ശരിക്കും പേടിച്ചു അങ്ങോട്ട് ചാടുകയാണ്. കൊടുക്കാൻ പറ്റുന്നില്ല. ശരിക്കും കരഞ്ഞു പോയിരുന്നു. അപ്പോൾ പിന്നെ ജയറാമിനെ ഒരുപാട് തെറി വിളിക്കുകയും ചെയ്തു.

സത്യൻ അന്തിക്കാട് പറയുന്നു. ഈ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ. സത്യൻ അന്തിക്കാടിന്റെ ജയറാം നായകനായ മകൾ എന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ വലിയ സ്വീകാര്യതയുടെ പ്രദർശനം നടക്കുകയാണ്. മീരാ ജാസ്മിനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.