Entertainment

അമ്മയുടെ രണ്ടാംവിവാഹത്തെ കുറിച്ച് സൗഭാഗ്യ തുറന്നു പറയുന്നു |Saubhagya opens up about her mother’s second marriage

അമ്മയുടെ രണ്ടാംവിവാഹത്തെ കുറിച്ച് സൗഭാഗ്യ തുറന്നു പറയുന്നു |Saubhagya opens up about her mother’s second marriage

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ആരാധകരുള്ള ഒരു താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാഗ്യയെ പ്രേക്ഷകർക്ക് കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നതാണ് സത്യം. വീഡിയോകളിൽ വളരെ വിസ്മയകരമായ പ്രകടനമാണ് പലപ്പോഴും സൗഭാഗ്യ കാഴ്ച വെച്ചിട്ടുള്ളത്. അടുത്തകാലത്ത് ആയിരുന്നു സൗഭാഗ്യ സ്വന്തമായ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് യൂട്യൂബ് ചാനലിലൂടെയും സൗഭാഗ്യ നിരവധി വീഡിയോകൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചിരുന്നു. ഈ വീഡിയോകൾ ഒക്കെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ടായിരുന്നു.

ഇപ്പോൾ ഇതാ സൗഭാഗ്യ തന്റെ അമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ പറ്റി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എനിക്ക് വലിയ വിഷമം നൽകുന്ന കാര്യമാണ് ഇത് എന്ന് പറയുന്നത്. പാർട്ടണർ ഒരു വലിയ സംഭവമാണ് . ഒരു അത്യാവശ്യ ഘടകമാണ് ജീവിതത്തിൽ. എല്ലാവരുടെയും ജീവിതത്തിൽ അത് വേണം. പക്ഷികൾക്ക് പോലും പാർട്ണർ ഉണ്ട്. അമ്മയ്ക്ക് അവരുടേതായ ശീലങ്ങൾ വിട്ട് എന്റെ കൂടെ നിൽക്കുന്നതിനോട് വലിയ താല്പര്യമില്ല. താൻ എത്ര പ്രാവശ്യം അവിടെ പോയി നിന്നാലും അതിന് പരിമിതികൾ ഉണ്ടാവും.

അമ്മ വീണ്ടും ഒരു വിവാഹം ചെയ്യുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യം ആയിരിക്കും എന്നാണ് സൗഭാഗ്യ പറയുന്നത്. നിരവധി ആളുകളാണ് അവരുടെ പാർട്ണർ മരിച്ചതിനു ശേഷം ഒറ്റപ്പെട്ട് ജീവിക്കുന്നത്. മാതാപിതാക്കൾക്ക് നമ്മൾ തന്നെ വേണം ഒരു കൂട്ട് കണ്ട് പിടിച്ചു കൊടുക്കാൻ. സ്വന്തം അമ്മ നന്നായി ഒരുങ്ങി നടന്നാൽ പോലും അതിൽ അനിഷ്ടം കാണിക്കുന്ന ചില മക്കളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആളുകൾ ഒക്കെ മാറി. തനിക്ക് മാത്രമല്ല ഇപ്പോഴത്തെ തലമുറയിലുള്ള പലർക്കും ഇതുപോലെയുള്ള ചിന്തകൾ വരുന്നുണ്ട് എന്നും സൗഭാഗ്യ പറയുന്നുണ്ട്. സൗഭാഗ്യയുടെ ഈ ഒരു അഭിപ്രായത്തിന് പലരും കൈയടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചിലരെങ്കിലും സൗഭാഗ്യയെ അതേപോലെതന്നെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.
Story Highlights: Saubhagya opens up about her mother’s second marriage

Most Popular

To Top