Entertainment

താരാ കല്യാണിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്. പ്രാർത്ഥനകളുമായി ആരാധകർ| Saubhagya Venkatesh on Tara Kalyan’s current status

സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് വളരെ സുപരിചിതമായ ഒരു കുടുംബമാണ് താര കല്യാണിന്റെ കുടുംബം. നിരവധി ആരാധകരും ഈ ഒരു കുടുംബത്തിന് ഉണ്ട് എന്നതാണ് സത്യം. മകൾ സൗഭാഗ്യ വെങ്കിടേഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ്. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യയെ താര കല്യാണിനെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രം പങ്കുവെച്ചിരുന്നത്.

ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്താണ് താരാ കല്യാണിന്റെ അസുഖം എന്ന് ചോദിച്ചു കൊണ്ടായിരുന്നു പലരും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ രോഗത്തെ കുറിച്ച് ഒന്നും തന്നെ സൗഭാഗ്യ പറയുകയും ചെയ്തിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ എനിക്ക് വലിയൊരു കുടുംബമുണ്ട് എന്നെ ഒരിക്കൽ പോലും നേരിട്ട് കാണാതെ നിങ്ങൾക്ക് എന്നെ പോലെ തന്നെ എന്റെ കുടുംബവും പ്രിയങ്കരമാണ് എന്ന് എനിക്കറിയാം. ഞങ്ങൾക്കിപ്പോൾ നിങ്ങളുടെ പ്രാർത്ഥനയും ശക്തിയും അത്യാവശ്യമായ ഘടകമാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരാ കല്യാണിന്റെ ചിത്രം പങ്കു വച്ചിരുന്നത്. എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം താര കല്യാണിന്റെ ശസ്ത്രക്രിയ പൂർണ വിജയം ആയി എന്ന് പറഞ്ഞു കൊണ്ടും ഒരു ചിത്രവുമായി സൗഭാഗ്യ എത്തിയിരുന്നു. അമ്മയുടെ സർജറി പൂർത്തിയായെന്നും പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി എന്നു പറഞ്ഞുകൊണ്ടായിരുന്നു സൗഭാഗ്യ എത്തിയിരുന്നത്.

എന്ത് കാര്യത്തിനാണ് ഇപ്പോൾ ഒരു ശസ്ത്രക്രിയ നടത്തിയത് എന്നായിരുന്നു പ്രേക്ഷകരും ചിന്തിച്ചിരുന്നത്. എന്നാൽ തൊണ്ട സംബന്ധമായ ചില അസുഖങ്ങൾക്ക് വേണ്ടിയാണ് ഇത്തരം ഒരു ശസ്ത്രക്രിയ അത്യാവശ്യമായി നടത്തിയത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. യൂട്യൂബിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരെ അറിയിക്കുന്നവരാണ് സൗഭാഗ്യയും താര കല്യാണുമൊക്കെ. അതുകൊണ്ടു തന്നെ ഇവരുടെ യൂട്യൂബ് വീഡിയോയിലൂടെ ഇതിന്റെ വിശദമായ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും എന്നാണ് പ്രേക്ഷകരും വിശ്വസിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ആണ് ഇവർക്ക് ഉള്ളത്.

കൊച്ചു മകൾ സുദർശനക്കും ആരാധകർ നിരവധിയാണ്. സുദർശനയുടെ വിശേഷങ്ങൾക്ക് വേണ്ടിയാണ് യൂട്യൂബിലേക്ക് ഇപ്പോൾ ആരാധകർ ഏത്തുന്നത്. വേഗം സുഖം പ്രാപിക്കട്ടെ എന്നും, യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ല, എന്നും പ്രാർത്ഥനയോടെ ഞങ്ങൾ ഒപ്പമുണ്ടെന്നും ഒക്കെയാണ് പ്രേക്ഷകർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

Story Highlights: Saubhagya Venkatesh on Tara Kalyan’s current status

താരാ കല്യാണിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്. പ്രാർത്ഥനകളുമായി ആരാധകർ| Saubhagya Venkatesh on Tara Kalyan’s current status

Most Popular

To Top