Entertainment

മഞ്ജരിക്ക് രണ്ടാം വിവാഹം. വരന്റെ പ്രത്യേകത ഇതാണ് |Second marriage to Manjari. This is the uniqueness of the groom|

മഞ്ജരിക്ക് രണ്ടാം വിവാഹം. വരന്റെ പ്രത്യേകത ഇതാണ് |Second marriage to Manjari. This is the uniqueness of the groom|

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ഗായികയാണ് മഞ്ചരി. നിരവധി ആരാധകരാണ് മഞ്ചരിക്ക് ഉള്ളത്. ഇപ്പോൾ മഞ്ചരിയുടെ പുതിയ ഒരു വാർത്തയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. മഞ്ചരി വിവാഹിതയാവുന്നു എന്നതാണ് ആ വാർത്ത. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജറാണ് ജെറിൻ. തിരുവനന്തപുരത്ത് വച്ച് നാളെയാണ് ചടങ്ങുകൾ നടക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നുണ്ട്.

ചടങ്ങുകൾക്കുശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാർത്ഥികൾക്കൊപ്പം വിവാഹ സൽക്കാരവും നടത്തുമെന്നാണ് അറിയുന്നത്. വിവാഹത്തിന് മുന്നോടിയായി മെഹന്തി അണിയുന്ന ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ വച്ചിട്ടുണ്ടായിരുന്നു.നിരവധി സിനിമകളിലും ആൽബങ്ങളിലും ഒക്കെ പാടിയിട്ടുള്ള മഞ്ചരിക്ക് 2005 സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം കൂടി ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. മഞ്ചരിയുടെ രണ്ടാം വിവാഹമാണ് എന്നാണ് അറിയാൻ സാധിച്ചത്. മഞ്ചേരി വളർന്നത് മസ്കറ്റിൽ ആണ്. തിരുവനന്തപുരം സ്വദേശിയാണ് മഞ്ചേരി.

പൊന്മുടി പുഴയോരത്ത്, അച്ചുവിന്റെ അമ്മ, മകൾക്ക്, കൊച്ചിരാജാവ്, ദൈവനാമത്തിൽ, അനന്തഭദ്രം, ഔട്ട് ഓഫ് സിലബസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ മഞ്ജരിയുടെ ഗാനം ആരാധകർ കേട്ടിട്ടുണ്ട്. തന്റെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് മഞ്ചരി പറഞ്ഞത് ഇങ്ങനെയാണ്. ഇന്നത്തെ കാലത്ത് ഒരു വിവാഹമോചനം എന്നത് മോശമായി ഒന്നും തനിക്ക് തോന്നുന്നില്ല. എല്ലാവർക്കും നിരവധി ബന്ധങ്ങളുള്ള കാലം ആണ്. തനിക്ക് നിയമപരം ആയിരുന്നു ആ ബന്ധം. ആ ബന്ധത്തിൽ മുന്നോട്ടുപോകാൻ സാധിക്കാത്തതുകൊണ്ട് താൻ അത് വേണ്ടെന്ന് വെച്ചു.

എന്നാൽ വിവാഹമോചനം ജീവിതത്തിലെ ഒരു കറുത്ത അധ്യായമാണ് എന്ന് താൻ ഒരിക്കലും പറയില്ല. അത്രത്തോളം തനിക്ക് വിവാഹമോചനത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. മുംബൈയിലായിരുന്നു വിവാഹശേഷം താൻ ജീവിച്ചത്. മുംബൈ നഗരം തന്നെ ഒരുപാട് മാറ്റി എടുത്തിട്ടുണ്ട് എന്നും മഞ്ചരി പറയുന്നുണ്ടായിരുന്നു. ഒരുപാട് നാളുകൾക്ക് മുൻപ് തന്നെ താൻ വിവാഹമോചിത ആയതാണ് എന്നാണ് മഞ്ചരി പറയുന്നത്. രണ്ടാംവിവാഹ വേളയിൽ വളരെ ലാളിത്യ പരമായ ഈ വിവാഹത്തിന് കൈ അടിക്കുകയാണ് ചെയ്യുന്നത്. ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാർത്ഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആണ് വിവാഹസൽക്കാരം നടത്തുന്നത്.
Story Highlights:Second marriage to Manjari. This is the uniqueness of the groom

Most Popular

To Top