Entertainment

ചെട്ടികുളങ്ങര അമ്പലത്തിലെത്തിയ നയൻതാരയെ കാണുവാൻ വേണ്ടി എത്തിയ അപ്രതീക്ഷിതനായ ആരാധകൻ ആരാണെന്ന് കണ്ടോ.?

ചെട്ടികുളങ്ങര അമ്പലത്തിലെത്തിയ നയൻതാരയെ കാണുവാൻ വേണ്ടി എത്തിയ അപ്രതീക്ഷിതനായ ആരാധകൻ ആരാണെന്ന് കണ്ടോ.?

ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ വിവാഹവും വിവാഹനന്തര ചിത്രങ്ങളും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹശേഷം നയൻസ് അച്ഛനെയും അമ്മയെയും കാണുവാൻ വേണ്ടി മാത്രമാണ് നയൻതാര കേരളത്തിൽ എത്തിയത്. തിരുവല്ലയിലെ വീട്ടിൽ കുറച്ച് ദിവസം നയൻസ് ഉണ്ടാകുമെന്ന് തന്നെയാണ് അടുത്തവൃത്തങ്ങൾ എല്ലാം തന്നെ അറിയിച്ചിരിക്കുന്നത്. കേരളത്തിലെത്തിയ നയൻതാര ക്ഷേത്രദർശനവും ആയി തിരക്കിലാണെന്നും വാർത്തകൾ വന്നിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലിൽ നയൻതാര ഭക്ഷണം കഴിക്കുവാൻ എത്തിയതും ചെട്ടികുളങ്ങര അമ്പലത്തിൽ തൊഴാൻ എത്തിയതും എല്ലാം വാർത്തയായിരുന്നു. ഇപ്പോൾ ഇതാ ചെട്ടികുളങ്ങര അമ്പലത്തിൽ നിന്നും ഉള്ള താരത്തിന്റെ കുറച്ചു ചിത്രങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അമ്പലത്തിലെത്തിയ നയൻതാരയെ കാണാനെത്തിയ ഒരു ആരാധകന്റെ ചിത്രവും ശ്രദ്ധ നേടുന്നു. നയൻ‌താര ചിത്രങ്ങൾക്കൊപ്പം തന്നെ ശ്രദ്ധ നേടുന്ന ഒരു ചിത്രമാണ് ഇത്. ബിഗ് ബോസ് 3 മത്സരാർത്ഥിയായ അനൂപ് കൃഷ്ണനും ഭാര്യയും നയൻതാരയെ കാണാൻ എത്തി എന്നതാണ്. ഇവർക്കൊപ്പം ചേർന്നു നിന്ന് ചിത്രങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ ചിത്രം അനൂപ് കൃഷ്ണൻ തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾക്കൊപ്പം തന്നെ ചെട്ടികുളങ്ങര അമ്പലത്തിൽ നിന്നും ഉള്ള ലേഡീ സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങളും വൈറൽ ആയി മാറിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കൊണ്ടിരിക്കുന്നത്.

നിരവധി ആരാധകരാണ് നയൻതാരയുടെ ഓരോ ചിത്രങ്ങൾക്കും അഭിനന്ദനങ്ങളുമായി എത്തിരിക്കുന്നത്. തമിഴ് സിനിമാലോകത്ത് സ്വന്തം സാന്നിധ്യം ഉറപ്പിക്കുവാൻ സാധിച്ച ഒരു മലയാളിനടി കൂടി ആയിരുന്നു നയൻതാര. അതുവരെ നടിമാർക്ക് പ്രാധാന്യം ഉണ്ടാകാതിരുന്ന തമിഴ് സിനിമാ മേഖലയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞത് നയൻതാര മാസ് ആണ് എന്ന് എല്ലാവരും ഒരേ പോലെ പറയുകയായിരുന്നു. രാജാറാണി എന്ന സിനിമയുടെ വിജയത്തിനു ശേഷമാണ് വളരെയധികം താരമൂല്യമുള്ള നടിയായി നയൻതാര മാറിയത്. ഇന്ന് തമിഴിൽനിന്നും ബോളിവുഡ് വരെ എത്തിനിൽക്കുന്നു നയൻസ് മാജിക്ക്.

ഇന്ന് ഒരു സിനിമയ്ക്ക് വേണ്ടി നയൻതാര വാങ്ങുന്ന പ്രതിഫലം 10 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെയാണെങ്കിൽ തമിഴ് ഇൻഡസ്ട്രി ഏറ്റവും താരമൂല്യവും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതുമായ നടി നയൻതാര തന്നെയായിരിക്കും. സ്ത്രീ പ്രാധാന്യമായ കഥാപാത്രങ്ങളിൽ വളരെ സെലക്ടീവ് ആയാണ് നയൻസ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.

Most Popular

To Top