“എന്തിനാണ് അമലേ ഇങ്ങനത്തെ സീൻ ഒക്കെ ചെയ്യുന്നത്..? അമലയുടെ സിനിമയിലെ ബോൾഡ് രംഗം കണ്ട് അമ്മ പറഞ്ഞത് ഇങ്ങനെ, ഉടനെ കിടിലൻ മറുപടി നൽകി അമല പോൾ. |Seeing the bold scene in Amala Paul movie, her mother said reply

“എന്തിനാണ് അമലേ ഇങ്ങനത്തെ സീൻ ഒക്കെ ചെയ്യുന്നത്..? അമലയുടെ സിനിമയിലെ ബോൾഡ് രംഗം കണ്ട് അമ്മ പറഞ്ഞത് ഇങ്ങനെ, ഉടനെ കിടിലൻ മറുപടി നൽകി അമല പോൾ. |Seeing the bold scene in Amala Paul movie, her mother said reply

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് അമല പോൾ. ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നിരവധി നായികമാരുടെ കൂട്ടത്തിൽ ഒരാൾ തന്നെയാണ് അമലയും. നീലത്താമര എന്ന സിനിമയിലൂടെ മലയാളം സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് അന്യഭാഷകളിൽ എല്ലാം തന്റേതായി ഇടം നേടിയെടുക്കാൻ അമല പോളിന് സാധിച്ചിരുന്നു. മലയാളത്തിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി തന്നെ താരം മാറിയിരുന്നു.

അന്യഭാഷകളിൽ സാധാരണ ഗ്ലാമർ വേഷങ്ങളാണ് മലയാളി താരങ്ങളെ തേടിയെത്താറുള്ളത്. അമല ഈ കാര്യങ്ങളൊക്കെ പൊളിച്ചെഴുതുകയായിരുന്നു ചെയ്തത്. താരം അന്യഭാഷയിലാണ് മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്നത്. ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് ഒരു ശക്തമായ തിരിച്ചുവരവ് കൂടി നടത്തിയിരിക്കുകയാണ്. താരത്തിന്റെ സിനിമകളിൽ ഒന്നായിരുന്നു പിട്ട കാതലു എന്ന ചിത്രം. ഈ ചിത്രത്തിൽ ഒരു റൊമാൻസ് രംഗമുണ്ട്. ഇതിൽ കുറച്ച് ബോൾഡ് ആയ വേഷമാണ് താരത്തിന്. ഇപ്പോൾ ഈ സീൻ കണ്ടതിനു ശേഷം വീട്ടുകാർ പറഞ്ഞ കാര്യത്തെക്കുറിച്ച് ഓർമ്മിക്കുകയാണ് താരം. അതേസമയം തന്റെ സിനിമകളെല്ലാം തിരഞ്ഞെടുക്കുന്നത് താൻ തന്നെയാണ് എന്നും എന്തെങ്കിലും സംശയമുണ്ടെങ്കിൽ മാത്രമേ താൻ വീട്ടുകാരോട് ചോദിക്കു എന്ന് ഒക്കെ അമല വ്യക്തമാക്കുന്നുണ്ട്. എന്തിനാണ് അമലേ ഇങ്ങനത്തെ സീൻ ഒക്കെ ചെയ്യുന്നത് എന്നായിരുന്നു ഈ സിനിമ കണ്ടതിനുശേഷം തന്റെ അമ്മ ചോദിച്ചത്. ഇതിന് അമല മറുപടിയും നൽകി. ഭാര്യയെ സംശയം ഉള്ള ഭർത്താവാണ്. സിനിമയിൽ ഉള്ളത് അയാളുടെ ഇമാജിനേഷനാണ് സീൻ.

അയാളുടെ ഭാര്യ മറ്റൊരാളുടെ കൂടെയാണ് എന്നാണ് അയാൾ സംശയിക്കുന്നത്. അവർ ഒരുമിച്ച് ചെസ്സ് കളിക്കുന്നത് ആയിട്ട് ആയിരിക്കില്ലല്ലോ അയാൾ സംശയിക്കുക. അയാളുടെ വൈഡ് ആയിട്ടുള്ള ഇമാജിനേഷൻ ആണല്ലോ കാണിക്കേണ്ടത് എന്ന്. നിന്നോടൊക്കെ പറഞ്ഞിട്ട് എന്ത് കാര്യമെന്നാണ് മമ്മി അപ്പോൾ മറുപടിയായി നൽകാറുള്ളത് എന്നും അമല അപ്പോൾ പറയുന്നുണ്ട്. തരത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടി. അതേസമയം താരം നായികയായി എത്തിയ ടീച്ചർ എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിരിക്കുന്നത് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.Story Highlights: Seeing the bold scene in Amala Paul movie, her mother said reply