ഇപ്പോൾ 10 വയസ്സ് മുതൽ ആർത്തവം വന്നു തുടങ്ങുന്നുണ്ട്..ആ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്കൊക്കെ എങ്ങനെ ഈ വേദനകൾ താങ്ങാൻ പറ്റും..അവർക്ക് അവധി വേണ്ടേ..? – സീമ ജി നായർ |Seema G Nair talkes about Menstrual leave

ഇപ്പോൾ 10 വയസ്സ് മുതൽ ആർത്തവം വന്നു തുടങ്ങുന്നുണ്ട്..ആ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്കൊക്കെ എങ്ങനെ ഈ വേദനകൾ താങ്ങാൻ പറ്റും..അവർക്ക് അവധി വേണ്ടേ..? – സീമ ജി നായർ |Seema G Nair talkes about Menstrual leave

ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആർത്തവം നടക്കുന്ന സമയം എന്നത്. ഒരു സ്ത്രീയിൽ ഒരുപാട് മാറ്റങ്ങൾ വരുന്ന ഒരു സമയം കൂടിയാണ് ആർത്തവ സമയം എന്നത്. അത്തരത്തിൽ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വരുന്ന മാറ്റങ്ങളിൽ ചിലതാണ് ദേഷ്യം അതുപോലെ പെട്ടെന്നുള്ള മൂഡ്സ്വിങ്സ് എന്നിവയൊക്കെ. ഒരു പൊതുസ്ഥലത്ത് നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ഒരു പെൺകുട്ടി അൺകംഫർട്ടബിള് ആവുന്നത് അവളുടെ ആർത്തവസമയത്ത് തന്നെയായിരിക്കും. ഇത് മനസ്സിലാക്കി എന്നതുപോലെ തന്നെയാണ് ഇപ്പോൾ ആദ്യമായി കുസാറ്റിനെ സർവ്വകലാശാല കുട്ടികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചത്. പല യൂണിവേഴ്സിറ്റികളും ഇപ്പോൾ ഇത് പിന്തുടരുകയും ചെയ്തു. ഈ സാഹചര്യത്തിൽ സീമ ജി നായർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാമൂഹിക പ്രവർത്തകയും പല കാര്യങ്ങളിലും തന്റേതായി അഭിപ്രായം പറയുകയും ചെയ്യുന്ന സീമ ജി നായർ എന്ന് പറയുന്നത്. കുറിപ്പ് ഇങ്ങനെയാണ്..

ശുഭദിനം.. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി “ആർത്തവാവധി” അനുവദിച്ചു കൊണ്ടുള്ള പ്രസ്താവനകൾ കണ്ടു.. വളരെ നല്ല ഒരു തീരുമാനം ആണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.. ആർത്തവ സമയത്ത്‌ ഭൂരിഭാഗം സ്ത്രീകൾക്കും ഉണ്ടാവുന്ന ശാരീരിക മാനസിക അവസ്ഥകൾ ഭീകരം ആയിരിക്കും.. ആ വേദനകൾ താങ്ങാനാവാതെ പലരും കുഴഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ട്.. ഛർദിൽ, തലവേദന, നടുവ് വേദന ഇങ്ങനെ ഒരു നീണ്ട വേദനകളുടെ അനുഭവം പലർക്കും ഉണ്ടാകും.. ഹോസ്പിറ്റലിൽ അഡ്മിറ്റാവുന്ന കേസുകൾ വരെ കണ്ടിട്ടുണ്ട്.. പക്ഷെ എന്റെ ഒരു ചെറിയ അഭിപ്രായത്തിൽ കോളേജുകളിയെയും സർവ്വകലാശാലകളിലെയും കുട്ടികൾ കുറച്ചും കൂടി മെച്വർഡ് ആണ്..

വേദനകൾ സഹിക്കാൻ ഒരു പരിധി വരെ അവർ പ്രാപ്തരായിരിക്കും.. അവരെ പരിഗണിക്കുമ്പോൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമോ ? ഇപ്പോൾ 10 വയസ്സ് മുതൽ ആർത്തവം വന്നു തുടങ്ങുന്നുണ്ട്.. ആർത്തവം എന്താണെന്നു മനസ്സിലാകും മുന്നേ തന്നെ കുട്ടികൾക്ക് അത് വന്നു തുടങ്ങും.. പണ്ടൊക്കെ 14/15 വയസ്സിൽ ആവും ഇതൊക്കെ വരുക.. 10 വയസ്സിലൊക്കെ വരുന്നത് ഇപ്പൊളത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കൊണ്ടാവാം.. ഞാൻ പറഞ്ഞു വന്നത് സ്കൂൾ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ.. ആദ്യത്തെ രണ്ട്‌ മൂന്ന് ദിവസങ്ങളിൽ 10 വയസ്സുള്ള ഈ കുഞ്ഞുങ്ങൾക്കൊക്കെ എങ്ങനെ ഈ വേദനകൾ താങ്ങാൻ പറ്റും.. സമൂഹത്തിൽ ഒരു ചലനം സൃഷ്ടിക്കുന്ന ഈ മാറ്റങ്ങൾ കൊണ്ടുവന്ന എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ.. എന്റെ ഈ കുറിപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുമെന്ന് വിശ്വസിക്കുന്നു.. ഇതിന്റെ സാങ്കേതിക വശങ്ങൾ എനിക്കറിയില്ല, എന്റെ എളിയ അഭിപ്രായം പറഞ്ഞുവെന്നു മാത്രം.. എല്ലാവർക്കും നന്മകൾ നേരുന്നു.. Dr. R. Bindu Chief Minister’s Office, Kerala
Story Highlights: Seema G Nair talkes about Menstrual leave