Entertainment

താരസുന്ദരിമാർ ഒരു ഫ്രെയിമിൽ ഒന്ന് ചേർന്നപ്പോൾ. മിഴിവേകിയ നിശയുടെ ആഘോഷചിത്രങ്ങൾ വൈറൽ

ബോളിവുഡിലെ താരസുന്ദരിമാർ എല്ലാവരും കൂടി ഒരുമിച്ച് നിൽക്കുന്ന ഒരു അപൂർവ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഒരേ ഫ്രമിൽ താരസുന്ദരിമാരെ എല്ലാവരെയും ഒരുമിച്ച് കാണാൻ സാധിക്കുന്ന സന്തോഷമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവച്ചിരിക്കുന്നത്. ഐശ്വര്യ റായി, പ്രീതി, മാധുരി ദീക്ഷിത്,കരീന കപൂർ, റാണി മുഖർജി, എന്നിവർ ചേർന്ന് പോസ്റ്റ് ചെയ്ത ചിത്രം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

നിർമാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ അമ്പതാം പിറന്നാളിനോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ ആണ് താരസുന്ദരിമാർ എല്ലാവരും ഒരുമിച്ച് എത്തിയത്. കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷത്തിന് സാക്ഷിയാവാൻ ബോളിവുഡിൽ നിന്നും ഒരു വലിയ താരനിര തന്നെയാണ് എത്തിയത്. ആ നിശയ്ക്ക് മിഴിവേകിയ കാഴ്ച്ച ആയിരുന്നു അത്. അഭിഷേക് ബച്ചൻ, സെയ്ഫ് അലി ഖാൻ, കരീന കപൂർ,കത്രീന കൈഫ്, തുടങ്ങിയ ജോഡികൾ പിറന്നാൾ ആഘോഷത്തിന് എത്തിയത് ചർച്ച നേടിയിരുന്നു. മുംബൈയിലെ യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിലായിരുന്നു പിറന്നാൾ നടന്നത്.

പാർട്ടിയിൽ അനുഷ്ക ശർമ, ജൂഹി ചൗള, റാണി മുഖർജി ,വിജയ് ദേവരകൊണ്ട,രശ്മിക മന്ദന, സൽമാൻ ഖാൻ, ഗൗരി ഖാൻ, മാധുരി ദീക്ഷിത്, ശ്രീ റാം മാധവ്, മൗനി റായ്, രൺവീർ സിംഗ് എന്നിവരും പങ്കെടുത്തു. ഈ വർണാഭമായ പരിപാടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞു കൊണ്ടിരിക്കുന്നത്. താരറാണിമാർ ഒന്നിച്ചപ്പോൾ അത് സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ പാകത്തിനുള്ള ഒരു വിഷയം ആയി മാറിക്കഴിഞ്ഞിരുന്നു. ആഘോഷങ്ങളും ആർപ്പുവിളികളും അലയടിക്കുന്ന ആ നിശയെ ബോളിവുഡ് സുന്ദരിമാരുടെ നൃത്തവും സൗന്ദര്യവും തന്നെയായിരുന്നു ചർച്ചയായി മാറിയിരുന്നത്.

നിരവധി ആളുകളാണ് ഈ ഒരു ചിത്രം ഏറ്റെടുത്തുകൊണ്ട് എത്തിയിരിക്കുന്നത്. ഒരേ ഫ്രെയിമിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ എല്ലാം ചേർന്നതുകൊണ്ടുതന്നെ ആ ഫ്രെയിമിനു മിഴിവേകി എന്നു പറയുന്നതാണ് സത്യം. താരങ്ങളെല്ലാം തങ്ങളുടെ ഇൻസ്റ്റഗ്രാമിലും മറ്റുമായി ഈ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരുപാട് നാളുകൾക്കു ശേഷം ആയിരിക്കും ഇത്രയും ആളുകൾ ഒരുമിച്ച് വീണ്ടും ഒത്തുചേരുന്നത്. അങ്ങനെ ഒരു പ്രത്യേകത കൂടി പാർട്ടിക്ക് ഉണ്ടായിരുന്നു.

Most Popular

To Top