Entertainment

“മകനെ ഒറ്റയ്ക്ക് വളർത്തണമെന്ന് ആഗ്രഹിച്ച ആൾ അല്ല ഞാൻ. ഭർത്താവിന്റെ കൂടെ ജീവിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്” – അനുശ്രീ |Serial actress Anusree talkes about her divorce reason

“മകനെ ഒറ്റയ്ക്ക് വളർത്തണമെന്ന് ആഗ്രഹിച്ച ആൾ അല്ല ഞാൻ. ഭർത്താവിന്റെ കൂടെ ജീവിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്” – അനുശ്രീ |Serial actress Anusree talkes about her divorce reason

സോഷ്യൽ മീഡിയയിൽ കുറച്ചുകാലങ്ങളായി വളരെയധികം വൈറലായി നിൽക്കുന്ന ഒരു വാർത്തയാണ് സീരിയൽ താരമായ അനുശ്രീയുടെയും ഭർത്താവ് വിഷ്ണുവിന്റെയും വിവാഹമോചനം. ആദ്യം വിഷ്ണുവിനെ കുറിച്ച് പറഞ്ഞുകൊണ്ട് അനുശ്രീ തന്നെയായിരുന്നു രംഗത്തെത്തിയിരുന്നത്. സാമ്പത്തിക ഭദ്രത വിഷ്ണുവിന് ഇല്ല എന്നും അതുകാരണമാണ് വിവാഹമോചനവും എന്ന തരത്തിലായിരുന്നു സംസാരിച്ചിരുന്നത്. എന്നാൽ സൈബർ ആക്രമണത്തിന്റെ ഒരു വലിയ വേർഷനാണ് താരത്തിനെതിരെ ആളുകൾ അഴിച്ചുവിട്ടത്. സാമ്പത്തിക ഭദ്രത ഇല്ലാത്തതുകൊണ്ടാണോ ഭർത്താവിനെ ഉപേക്ഷിച്ചത് എന്നായിരുന്നു ചിലർ ചോദിച്ചിരുന്നത്.

തുടർന്ന് തന്റെയും അനുശ്രീയുടെയും ജീവിതത്തിലെ ചില മുറുമുറുപ്പുകളെ കുറിച്ച് പറഞ്ഞുകൊണ്ട് വിഷ്ണുവും എത്തിയിരുന്നു. ഇപ്പോഴിതാ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുശ്രീ. എല്ലാവർക്കും അറിയേണ്ടത് ഭർത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നതിനെ കുറിച്ച് ആണ്. തനിക്ക് ലഭിച്ച കോമൺ ചോദ്യങ്ങൾക്ക് ഒരു മറുപടിയെ തനിക്ക് പറയാനുള്ളൂ. മകനെ ഒറ്റയ്ക്ക് വളർത്തണമെന്ന് ആഗ്രഹിച്ച ആൾ അല്ല ഞാൻ. ഭർത്താവിന്റെ കൂടെ ജീവിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. ഈ ഒരു അവസ്ഥയിൽ വളർന്ന ആളാണ് ഞാൻ. അങ്ങനെയുള്ള ഞാൻ പുറത്തു വരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനു അതിന്റെതായ കാരണവുമുണ്ട്.

തീർത്തും വ്യക്തിപരമാണ്. അത് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് വെളിപ്പെടുത്താത്തത്. പലരുടെയും ചിന്ത വിഷ്ണുവിന്റെ തെറ്റായിരിക്കാം എന്നാണ്. ചിലരുടെ ചിന്ത എന്റെ ഭാഗത്തായിരിക്കും തെറ്റ് എന്നാണ്. എന്നാൽ അങ്ങനെയല്ല ഞങ്ങൾ രണ്ടുപേരുടെയും ഭാഗത്ത് തെറ്റുകൾ ഉണ്ട്. പറഞ്ഞുതീർക്കാൻ പറ്റിയ സാഹചര്യവും അല്ല. അതിനാൽ നിങ്ങൾ ഒരുപാട് ആലോചിച്ച് തല പുണ്ണാക്കേണ്ട. ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഏതുവരെ പോകും എന്ന് നോക്കാം. സ്വത്ത് ഒരു ജീവിതപ്രശ്നം അല്ല. സ്വത്തില്ല എങ്കിലും ജീവിക്കാം. പക്ഷേ സമാധാനവും സ്വാതന്ത്ര്യവും ആണ് വേണ്ടത്. ഉടനെ തന്നെ സീരിയലിലേക്ക് തിരികെ വരും. ജീവിതത്തിൽ ഹാപ്പിയാണ് എനിക്കൊരു ബുദ്ധിമുട്ടായ സമയത്ത് ചേർത്ത് നിർത്തിയത് വീട്ടുകാരാണ്. എന്റെ തീരുമാനം തെറ്റാണെന്ന് ഒന്നും എനിക്ക് തോന്നുന്നില്ല എന്നും അനുശ്രീ പറയുന്നുണ്ട്.
Story Highlights: Serial actress Anusree talkes about her divorce reason

“മകനെ ഒറ്റയ്ക്ക് വളർത്തണമെന്ന് ആഗ്രഹിച്ച ആൾ അല്ല ഞാൻ. ഭർത്താവിന്റെ കൂടെ ജീവിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്” – അനുശ്രീ |Serial actress Anusree talkes about her divorce reason
To Top