Entertainment

മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ശ്രീകല. കുടുംബസമേതമുള്ള ചിത്രങ്ങൾക്ക് ആശംസകളുമായി സോഷ്യൽ മീഡിയ.!

ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട മാനസപുത്രി ആയിരുന്നു ശ്രീകല ശശിധരൻ. മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രം അത്രമാത്രം ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയിരുന്നു.

പിന്നീട് രണ്ടുമൂന്നു സീരിയലുകളിൽ ഒക്കെ താരം അഭിനയിച്ചിരുന്നുവെങ്കിലും വിവാഹശേഷം പൂർണമായും അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. തിരിച്ചുവരവ് നടത്തിയ താരം രണ്ടാമതും അമ്മ ആയിരിക്കുകയാണ്.2012 വിവാഹം കഴിഞ്ഞതോടെയാണ് അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുന്നത്.

2013 ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്. അഭിനയം നിർത്തി ഭർത്താവിന്റെ കൂടെ വിദേശത്തേക്ക് പോയി കഴിഞ്ഞ വർഷം ഒരു പെൺകുഞ്ഞിനെ കൂടി ജന്മം നൽകിയിരിക്കുകയാണ്. മകളുടെ ജനത്തിന് കൂടെ നിന്ന് സഹായിച്ച ഡോക്ടർമാർ അടക്കമുള്ള എല്ലാവർക്കും നന്ദി അറിയിച്ചിരിക്കുകയാണ് താരം.

ഇപ്പോൾ മകളുടെ കൂടുതലായ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബസമേതം നില്ക്കുന്ന മകളുടെ മുഖം വ്യക്തമാക്കുന്നതുമായി നിരവധി ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. മികച്ച കമന്റുകൾ ആണ് വരുന്നത്.എന്നും ഇതുപോലെ സന്തുഷ്ടമായ നിൽക്കട്ടെ എന്ന് ആരാധകർ പറയുന്നുണ്ട്.

കുറച്ച് കാലങ്ങൾക്ക് മുൻപ് നിറവയറിൽ നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇടയ്ക്ക് അമ്മയുടെ മരണം തന്നെ വല്ലാത്തൊരു വിഷാദ അവസ്ഥയിലേക്ക് കൊണ്ടുവന്ന് എത്തിച്ചു എന്നായിരുന്നു ശ്രീകല പറഞ്ഞിരുന്നത്.

അതൊന്നു മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഒരുപാട് ബുദ്ധിമുട്ടാണെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ഏഷ്യാനെറ്റിൽ തന്നെ നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.2007 മുതൽ 2010 വരെ ആയിരുന്നു എന്റെ മാനസപുത്രി എന്ന സീരിയലിലെ നായികയായി എത്തിയത്. 2019 ശബരിമല സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ ദേവിയായും താരം അഭിനയിച്ചിരുന്നു. അമ്മ എന്ന സീരിയലിലും മികച്ച പ്രകടനം തന്നെയായിരുന്നു താഴം കാഴ്ച വച്ചിരുന്നത്.

Most Popular

To Top