പഴയ സേതുരാമയ്യരെക്കാളും ഗ്ലാമർ പുതിയ സിനിമയിലെ സേതുരാമയ്യർക്ക് ഉണ്ട്.ഛായാഗ്രഹകൻ അഖിൽ ജോർജ് പറയുന്നു!!

സിനിമ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായി 32 വർഷങ്ങൾക്ക് ശേഷം ഒരു സിനിമ വീണ്ടും തിരികെ വന്നിരിക്കുകയാണ് .എല്ലാവരും വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായിരുന്നു സിബിഐ ഫൈവ്.

എല്ലാത്തരം ആരാധകരെയും തൃപ്തിപ്പെടുത്തുവാൻ സാധിക്കുന്ന ഒരു ചിത്രം. ഇപ്പോൾ സിനിമയെപ്പറ്റി ഛായാഗ്രാഹകനായ അഖിൽ ജോർജ് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത് .മമ്മൂട്ടി നായകനായ പ്രീസ്റ്റ് എന്ന സിനിമയ്ക്കുശേഷം അഖിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് സിബിഐ. ചിത്രത്തെക്കുറിച്ച് ആദ്യം ജോർജ് പറയുന്നത് ഇങ്ങനെയാണ്..

ഞാൻ ജനിക്കുന്നതിന്മുൻപേ തന്നെ വളരെ നല്ല വിജയം നേടിയ സിനിമയാണ് സിബിഐ . സിബിഐയുടെ ആദ്യഭാഗം വരുന്ന്ത് 1988ലാണ്. ഞാൻ ജനിച്ചത് 90. ഇന്ന് സിനിമയിൽ ജോലി ചെയ്യുന്ന പല ആളുകളും ജനിക്കുന്നതിനു മുൻപേ ആണ് സിനിമ സിബിഐ ഇറങ്ങുന്നത് തുടർച്ചയായി സിനിമകളെല്ലാം തന്നെ ജനം വളരെയധികം അംഗീകരിച്ചതും വലിയ വിജയം കൈവരിച്ചതും ആണ്. മുന്നേ റിലീസ് ചെയ്ത സിബിയുടെ നാലു ചിത്രങ്ങളും താൻ കണ്ടിട്ടുള്ളതാണ്.

അതുകൊണ്ടുതന്നെ സിബിഐയുടെ അഞ്ചാം ഭാഗത്ത് വലിയ ആവേശത്തോടെയാണ് ജോലിചെയ്യാൻ വേണ്ടി എത്തിയത്. മമ്മൂക്ക ഡയറക്ടർ കെ മധു സർ സ്ക്രിപ്റ്റ് റൈറ്റർ സ്വാമി ഏട്ടൻ ഇവരുടെ കൂട്ടായ്മയിൽ ചിത്രീകരിക്കുന്ന അഞ്ചാമത്തെ സിനിമ എന്ന് പറയുമ്പോൾ അതൊരു ചരിത്രം തന്നെയാണ് .ചരിത്രത്തിൻറെ ഭാഗമാവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. മമ്മൂക്കയോടൊപ്പം ഉള്ള ആദ്യ സിനിമ പ്രീസ്റ്റ് ആയിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചു എങ്കിലും തന്റെ ഉള്ളിലൊരു ഭയം ഉണ്ടായിരുന്നു. എന്തിനാണ് അറിയാത്ത ഒരു ഭയം ഇങ്ങനെ പതിഞ്ഞു കിടന്നു, പക്ഷേ പ്രീസ്റ്റ് ചെയ്യുന്ന സമയത്ത് വലിയ രീതിയിൽ തന്നെ പിന്തുണ നൽകി. കമ്പനിയായി കൂടെനിന്നു .സിബിഐ വന്നപ്പോൾ അദ്ദേഹം കുറച്ചുകൂടി ഫ്രീയായി.

എന്തും തുറന്നു പറയാവുന്ന അവസ്ഥയുണ്ടായിരുന്നു. വർക്ക് ചെയ്യാൻ തനിക്ക് ലഭിച്ച അവസരം എന്ന് പറയുന്നത് അരോമ മോഹൻ ചേട്ടൻ മുഖേനയാണ് .അരോമ മോഹൻ ചേട്ടൻ പ്രീസ്റ്റ് സെറ്ററിൽ വന്നിട്ടുണ്ടായിരുന്നു അങ്ങനെയാണ് എന്നെ വിളിക്കുന്നത്. സി ബി ഐഅഞ്ചാം ഭാഗത്തിൽ എത്തുമ്പോൾ മമ്മൂക്ക ഇപ്പോഴും എന്തൊരു ഗ്ലാമർ ആണ് എന്നാണ് എനിക്ക് തോന്നിയത്. കൊച്ചിയിലുള്ള ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം ഫസ്റ്റ് ഡേ സേതുരാമയ്യർ ആയി കണ്ടപ്പോൾ വളരെ നല്ല ഐശ്വര്യം ആയിരുന്നു.

സേതുരാമയ്യരുടെ മുഖത്ത് എപ്പോഴും തെളിഞ്ഞുനിൽക്കുന്ന പുഞ്ചിരി . അത് സെറ്റിൽ ഉള്ളവർക്ക് നൽകിയ സന്തോഷം വളരെ വലുതായിരുന്നു. അദ്ദേഹം ആരെയും വഴക്ക് പറഞ്ഞില്ല. ആരോടും ദേഷ്യപ്പെടില്ല .അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പഴയ സേതുരാമയ്യരെക്കാളും ഗ്ലാമർ പുതിയ സിനിമയിലെ സേതുരാമയ്യർ ഉണ്ട്. പഴയ സിനിമയിലെ സേതുരാമയ്യരെ ഗ്ലാമർ പുതിയ സിനിമയിലെ സേതുരാമയ്യർക്ക് ഉണ്ട്

Leave a Comment