Entertainment

ബാൻഡേജിൽ പൊതിഞ്ഞ് ഷാരൂഖാൻ. വൈറൽ ആയി ജവാൻ ടീസർ.

മെഗാസ്റ്റാർ ഷാറൂഖ്ഖാനെ നായകനാക്കി കൊണ്ട് സംവിധായകൻ ആറ്റലി സംവിധാനം ചെയ്ത് ഷാറൂഖ് ആരാധകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ എന്ന ചിത്രം.

ഒരു വലിയ ആക്ഷൻ ത്രില്ലെർ ആയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ കാണാത്ത ഉയർന്ന രീതിയിലുള്ള ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി പ്രതിഭകൾ ചേർന്ന ഒരു ഗംഭീര ചിത്രം എന്നുകൂടി ഈ ചിത്രത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. രാജാറാണി, മെർസൽ, ബിഗിൽ തുടങ്ങിയ വമ്പൻ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം അറ്റ്ലി ഒരുക്കുന്ന ചിത്രം കൂടിയാണ് ജവാൻ. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് കിംഗ്ഖാന്റെ പ്രകടനത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുന്നത്.

എല്ലാ ചിത്രങ്ങളിലും തന്റെ വിജയത്തിന്റെ മാന്ത്രികസ്പർശം കൊണ്ടുവരുന്ന അറ്റ്ലി ഈ ചിത്രത്തിലും അത് ആവർത്തിക്കും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ഇപ്പോഴിതാ ഷാരുഖിന്റെ ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ബാൻഡേജിൽ പൊതിഞ്ഞ ഷാരൂഖാനെയാണ് ടീസർ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. 2023 ജൂൺ രണ്ടിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഹിന്ദി തമിഴ് മലയാളം കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ചിത്രം റിലീസിനെത്തുന്നത്. ചിത്രം വലിയൊരു ആക്ഷൻ എന്റർടെയ്നർ ആയാണ് വരാനിരിക്കുന്നത്.

ആ രീതിയിൽ തന്നെയാണ് ഇപ്പോൾ ചിത്രത്തിലെ ഫസ്റ്റ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത് ഭാഷകൾക്ക് ഭൂമിശാസ്ത്രത്തിലും അപ്പുറത്തുള്ളത് എല്ലാവർക്കും ആസ്വദിക്കാവുന്നതുമായ ഒരു സാർവത്രിക കഥയാണ് ജവാൻ എന്നാണ് പുറത്തുവന്നിരിക്കുന്ന ടീസറിൽ കൂടി മനസ്സിലാക്കാൻ കഴിയുന്നത്. ഒരു പുതിയ ചരിത്രം സൃഷ്ടിച്ച് മാത്രമേ സിനിമ കടന്നുപോകുവെന്ന് നിസംശയം പറയാൻ സാധിക്കും. വരാനിരിക്കുന്ന ചരിത്രതിന്റെ വെറും മുന്നോടി മാത്രമാണ് ടീസർ. വലിയ തോതിൽ സാമൂഹിക മാധ്യമങ്ങളിൽ തരംഗം തീർത്തിരിക്കുകയാണ് ഈ ടീസർ.

ഈ സാഹചര്യത്തിൽ കൂടുതൽ ആളുകളും ചോദിക്കുന്നത് ചിത്രം എങ്ങനെ ആയിരിക്കുമെന്നതാണ്. ഷാരുഖാനെ നായകനാക്കി ഭാര്യ ഗൗരി ഖാൻ നിർമ്മിക്കുന്ന ജവാൻ റെഡ് ചില്ലീസ് ആണ് അവതരിപ്പിക്കുന്നത്. 2023 ജൂൺ രണ്ടിന് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. ഷാറൂഖാൻറെ ആദ്യത്തെ ഒരു പാൻ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന് വിഎഫ്എക്സ് മറ്റും കൂടുതൽ ശ്രദ്ധ നേടും എന്നുള്ള കാര്യം ഉറപ്പാണ്.

Most Popular

To Top