ട്രെയിലർ പോലും പുറത്തിറങ്ങും മുൻപ് ഷാറൂഖാൻറെ പഠാൻ ഡിജിറ്റൽ റൈറ്റ് വിറ്റുപോയത് ബൊളീവുഡിനെ ഞെട്ടിച്ച റെക്കോർഡ് തുകയ്ക്ക്.!!

കിംഗ്ഖാൻ ഷാരൂഖാൻ നായകനാകുന്ന പഠാന്റെ ഡിജിറ്റൽ റൈറ്റ് വിറ്റുപോയത് പോലും റെക്കോർഡ് തുകയ്ക്ക് ആണെന്ന് അറിയാൻ സാധിക്കുന്നത്.

ട്രെയിലർ പോലും പുറത്തിറങ്ങാതെയാണ് ഷാറൂഖാൻറെ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് കോടികൾക്ക് വിറ്റു പോയത്. ചിത്രത്തിന്റെ നിർമാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻ 200 കോടി രൂപയ്ക്ക് ആമസോൺ പ്രൈമിനു വേണ്ടി ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നൽകിയെന്നതാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ ഇക്കാര്യം ഔദ്യോഗികമായി ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ബിഗ് ബജറ്റ് ബ്രഹ്മാണ്ട ചിത്രം സിദ്ധാർദ്ധ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ഷാരൂഖാനോടൊപ്പം ദീപിക പദുക്കോൺ, ജോൺ ഏബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ബൊളീവുഡ് ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്നൊരു ചിത്രമാണ്. ഷാരുഖ് നായകനായെത്തുന്ന ചിത്രം 2023 ജനുവരി 25ന് ആയിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്.

ഹിന്ദിയിൽ മാത്രമല്ല ചിത്രം തമിഴ് തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തത്. ചിത്രത്തിന്റെ എഡിറ്റിങ് അവകാശം വിറ്റുപോയതിനെപ്പറ്റി വന്ന വാർത്തകളാണ് ഇപ്പോൾ ബോളിവുഡിനെ പോലും അമ്പരപ്പിക്കുന്നത്..നാലു വർഷങ്ങൾക്കു ശേഷമാണ് ഷാറൂഖാന്റെ ഒരു ചിത്രം ഇറങ്ങുന്നത് എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2018 ആയിരുന്നു അവസാനമായി താരത്തിന്റെ ഒരു ചിത്രം ഇറങ്ങിയത്.

അതിനു ശേഷം ചില പ്രശ്നങ്ങൾ കാരണം താരം മാറിനിൽക്കുകയായിരുന്നു. ഈ ചിത്രത്തിലൂടെ താരം മികച്ച വേഷത്തിൽ ആയിരിക്കും എത്തുന്നത് സ. ൽമാൻഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ഷാറൂഖാൻറെ രൂപമാറ്റം ആരാധകർക്കിടയിൽ ഇപ്പോഴും ഒരു സസ്പെൻസ് ആയി തന്നെ നില നിൽക്കുകയാണ് ചെയ്യുന്നത്.

Leave a Comment