വിവാഹച്ചടങ്ങുകൾക്കിടയിൽ തന്നെ സിദ്ധിഖിന്റെ മരുമകളുടെ നല്ല മനസിന് കൈയ്യടിച്ചു സോഷ്യൽ മീഡിയ.വിഡിയോ വൈറൽ

മലയാള സിനിമയിൽ പകരക്കാർ ഇല്ലാതെ നിലനിൽക്കുന്ന ഒരു നടനാണ് സിദ്ദിഖ്.

മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുവാൻ സിദ്ദിഖിന് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം നമുക്ക് പറയാൻ സാധിക്കും. അത്രത്തോളം മികച്ച കഥാപാത്രങ്ങളാണ് സിദ്ദിഖിനെ തേടി എത്തിയിട്ടുള്ളത്. കൂട്ടുകാരൻ ആയും സഹനടനായും വില്ലനായും അച്ഛനായും എല്ലാം തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികച്ച രീതിയിൽ പകർന്നീടുവാൻ സിദ്ദിഖിന് സാധിച്ചിട്ടുണ്ട്. അടുത്ത സമയത്തായിരുന്നു സിദ്ദിഖിന്റെ മകന്റെ വിവാഹം. ഡോക്ടറായ അമൃത ആയിരുന്നു വധുവായി എത്തിയത്.

താരനിബിഡമായ സുന്ദരമായ പരിപാടി തന്നെയായിരുന്നു. സിനിമാ ലോകത്തെ എല്ലാ പ്രമുഖരും പങ്കെടുത്ത ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും അടക്കം എല്ലാവരും സിദ്ദിഖിന്റെ മകന്റെ ചടങ്ങിലേക്ക് എത്തിയിരുന്നു. ഇതിൽ എല്ലാവരും ശ്രദ്ധിച്ച ഒരു കാര്യം മകൻ ഷാഹീന്റെ ഭാര്യ അമൃതയെ തന്നെയായിരുന്നു കാരണം സിദ്ദിഖിനെ രണ്ട് ആൺമക്കളാണ് ഇതിൽ ഒരാൾ ഒരു സ്പെഷ്യൽ കിഡ് ആണ്. അധികം ആരാധകർക്ക് അറിയാത്ത ഒരു രോഗം ഉള്ള കുട്ടിയാണ് സിദ്ദിഖിന്റെ ഒരു മകൻ.

എന്നാൽ ആ മകനെയും ചേർത്ത് പിടിച്ചു കൊണ്ടായിരുന്നു വേദിയിൽ മുഴുവൻ ഫോട്ടോയ്ക്ക് അമൃത പോസ് ചെയ്തത്.അനുജന്റെ കൈകളിലുള്ള അമൃതയുടെ കരങ്ങൾ അനുജനെ ചേർത്തുനിർത്തി കൊണ്ട് ചേട്ടൻറെ ചടങ്ങുകൾക്ക് ഒപ്പംകൂട്ടിയ അമൃതയുടെ മനസ്സിനെയാണ് ആരാധകരെല്ലാം ഇപ്പോൾ നല്ലതെന്ന് പറയുന്നത്. എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ ഉണ്ടാവണം എന്നാണ് അമൃതയോട് ആളുകൾ പറയുന്നത്.

ഷാഹുൽ ചില ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അച്ഛനും മകനും ഒരുമിച്ച് എത്തിയ ചിത്രമായിരുന്നു പത്തേമാരി എന്ന ചിത്രം. ദിലീപ് കാവ്യ മാധവൻ മമ്മൂട്ടി മോഹൻലാൽ ലാൽ തുടങ്ങിയ പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു. താരനിബിഡമാം ആയിരുന്നു പരിപാടി.

Leave a Comment