Entertainment

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചാൽ ഒന്നും പറയാറില്ല, ആശുപത്രിയിൽ ചെന്നപ്പോൾ കിടന്ന കിടപ്പ് സഹിക്കാൻ പറ്റില്ല. കലാഭവൻ മണിയെ കുറിച്ച് പറഞ്ഞു ഷാജോൺ.|Shajon said about Kalabhavan Mani.|

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചാൽ ഒന്നും പറയാറില്ല, ആശുപത്രിയിൽ ചെന്നപ്പോൾ കിടന്ന കിടപ്പ് സഹിക്കാൻ പറ്റില്ല. കലാഭവൻ മണിയെ കുറിച്ച് പറഞ്ഞു ഷാജോൺ.|Shajon said about Kalabhavan Mani.|

മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു താരമാണ് കലാഭവൻ മണി. മിമിക്രി രംഗത്തുനിന്നും എത്തിയ സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത് സ്വന്തം കഴിവുകൊണ്ടായിരുന്നു. നടൻ ഹാസ്യതാരം വില്ലൻ എന്നീ വേഷങ്ങൾ എല്ലാം വളരെ പക്വതയോടെ കൈകാര്യം ചെയ്യുവാനുള്ള ഒരു കഴിവ് മണിക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധനേടിയ കാര്യമാണ്. മണിയെ പോലെ തന്നെ മിമിക്രി രംഗത്ത് നിന്നും വന്ന ഒരു വ്യക്തിയായിരുന്നു കലാഭവൻ ഷാജോൺ. മണിയുടെ ഡയലോഗ് പറഞ്ഞ് ആണ് ശ്രെദ്ധ നേടിയിട്ടുള്ളത്. ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ ഇടയ്ക്കാണ് തന്റെ പ്രിയപ്പെട്ട സുഹൃത്ത് മണിയെ കുറിച്ചുള്ള ചില ഓർമ്മകൾ ഷാജോൺ പങ്കുവയ്ക്കുന്നത്.

അന്നും ഇന്നും എന്നും താൻ മണി ചേട്ടന്റെ വലിയൊരു ഫാനാണ്. അദ്ദേഹം അറിയാതെ തന്റെ ജീവിതത്തിൽ പല കാര്യങ്ങളിലും ഭാഗമായിട്ടുണ്ട് എന്നാണ് ഷാജോൺ പറയുന്നത്. മണിച്ചേട്ടൻ സിനിമയിലേക്ക് പോയ സമയത്താണ് ആ ഒഴിവിലൂടെ കലാഭവനിലേക്ക് കയറുന്നത്. മൈ ഡിയർ കരടി എന്ന ചിത്രം തനിക്ക് ലഭിക്കാനുള്ള കാരണവും മണിച്ചേട്ടൻ ആണ്. അദ്ദേഹത്തിന്റെ സമയമില്ലാതിരുന്ന അതുകൊണ്ടാണ് മൈ ഡിയർ കരടി ചെയ്യാൻ സാധിച്ചത് എന്നുമൊക്കെയാണ് ഷാജോൺ പറയുന്നത്. ആദ്യമായി ചെയ്ത പരിപാടിയുടെ ഉദ്ഘാടനം ഉൾപ്പെടെ അദ്ദേഹമായിരുന്നു. നമുക്കും സിനിമയിലൊക്കെ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ചേട്ടനാണ്. സൗന്ദര്യം ഉള്ളവർക്ക് മാത്രം ഉള്ളതാണ് സിനിമ എന്ന ധാരണയിൽ നിന്നും കഴിവുണ്ടെങ്കിൽ ആർക്കും സിനിമയിൽ എത്താമെന്ന് മണിച്ചേട്ടൻ തെളിയിച്ച തരികയായിരുന്നു ചെയ്തത്. അദ്ദേഹത്തോട് വലിയൊരു ബഹുമാനം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ശബ്ദം അനുകരിച്ച് ഓഡിയോ കാസറ്റുകൾ ഒക്കെ ചെയ്യാറുണ്ടായിരുന്നു. ചേട്ടനോടൊപ്പം പാട്ടുകൾ പാടിയിട്ടുണ്ട്. സ്റ്റെജിൽ കയറി കഴിഞ്ഞാൽ എല്ലാം എടുത്തു ഒരു പോക്കാണ് മണിച്ചേട്ടൻ.

അതിനിടയിൽ കാര്യം ഒന്നും ഓർക്കില്ല. ഒരു സുനാമി പോലെ വന്നുപോയ കലാകാരനാണ് മണി എന്നാണ് ഷാജോൺ കൂട്ടിച്ചേർത്തത്. പൊതുവേ വഴക്കുണ്ടാക്കുന്ന ആളാണ് മണിച്ചേട്ടൻ എന്ന ഒരു തെറ്റിദ്ധാരണ എല്ലാവർക്കും ഉണ്ട്. എന്നാൽ മണിച്ചേട്ടൻ വളരെ പാവമാണ് ഒറ്റയ്ക്ക് കിടക്കാൻ പോലും അദ്ദേഹത്തിന് പേടിയാണ്. ഫോണിൽ എങ്ങനെ വിളിക്കാർ ഒന്നുമുണ്ടായിരുന്നില്ല. തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറയാറില്ല എന്തെങ്കിലും ചോദിച്ചാൽ അതൊന്നും ഇല്ല അത് ഒന്നും വേണ്ട എന്ന് മറുപടി പറയുന്ന കൂട്ടത്തിലാണ്. തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒന്നും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നറിഞ്ഞപ്പോൾ കാണാൻ പോയിരുന്നു. ചെന്നപ്പോൾ ഒരാൾ ഇങ്ങനെ കിടക്കുന്നതാണ് കാണുന്നത് എന്ന് ആർക്കും കണ്ടു നില്ക്കാൻ കഴിയുമായിരുന്നില്ല എന്നും ഇനി ഒരിക്കലും അങ്ങനെ ഒരു കലാകാരൻ മലയാളസിനിമയിൽ ഉണ്ടാവില്ല എന്നതാണ് ഷാജോൺ വേദനയോടെ പറയുന്നത്.
Story Highlights:Shajon said about Kalabhavan Mani.

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചാൽ ഒന്നും പറയാറില്ല, ആശുപത്രിയിൽ ചെന്നപ്പോൾ കിടന്ന കിടപ്പ് സഹിക്കാൻ പറ്റില്ല. കലാഭവൻ മണിയെ കുറിച്ച് പറഞ്ഞു ഷാജോൺ.|Shajon said about Kalabhavan Mani.|

Most Popular

To Top