കറുത്ത സ്ലീവ്ലെസ് വസ്ത്രത്തിൽ മുടിയൊക്കെ ചുരുട്ടി ശാലിനി,ശാലിനിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ |Shalini Ajith new look photos viral

മലയാളി പ്രേക്ഷകരുടെ സ്വന്തം കുട്ടിയാണ് ബേബി ശാലിനി. വർഷം ഇത്ര കഴിഞ്ഞുവെങ്കിലും ശാലിനി അറിയപ്പെടുന്നത് ഇപ്പോഴും ബേബി ശാലിനി എന്ന പേരിൽ തന്നെയാണ്. അതാണ് ഏറ്റവും രസകരമായ കാര്യം. എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തെന്നിന്ത്യൻ സിനിമലോകത്ത് ഓട്ടാകെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ച ഒരു വ്യക്തി കൂടിയാണ് ശാലിനി. ശാലിനിയുടെ സഹോദരി ശ്യാമിലിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരം തന്നെയാണ്.

ബാലതാരമായി തന്നെയായിരുന്നു ശ്യാമിലിയും കടന്നു വന്നിരുന്നത്. ശാലിനി സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാൽ ശാമിലിലൂടെയാണ് ശാലിനിയുടെ വിശേഷങ്ങൾ കൂടി പ്രേക്ഷകർ അറിയാറുള്ളത്. ശാലിനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ തന്നെ ശ്യാമിലി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ ശാലിനിയും കുടുംബവും ഒരുമിച്ചുള്ള ഒരു ആഘോഷ നിമിഷത്തിന്റെ ചിത്രങ്ങളാണ് ശ്യാമിലി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളിൽ ഒരു വ്യത്യസ്ത ലുക്കിലാണ് ശാലിനിയെ കാണാൻ സാധിച്ചിരിക്കുന്നത്.

ശാലിനിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകരെല്ലാം ഇത് ഏറ്റെടുത്തിരിക്കുകയാണ്. കറുത്ത സ്ലീവ്ലെസ് വസ്ത്രത്തിൽ മുടിയൊക്കെ ചുരുട്ടി ഒരു കിടിലൻ മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ഈ ചിത്രങ്ങൾ കണ്ടുകൊണ്ട് പറയുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്തിരുന്നു. ശാലിനി ഒരുപാട് മാറിപ്പോയെന്ന് ഈ ലുക്ക് കൊള്ളാമെന്നും സിനിമയിലേക്ക് മടങ്ങിവന്നുകൂടെ എന്നും ഒക്കെ ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്തിരുന്നു. കറുത്ത സ്ലീവ് ലെസ്സ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുതിയ മേക്കോവർ ആണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് ശാലിനിയുടെയും ശാമിലിയുടെയും ഒക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുന്നത്. അതുകൊണ്ടു തന്നെ വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോൾ ഈ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
Story Highlights: Shalini Ajith new look photos viral