സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ഒരു താരമാണ് അജിത് കുമാർ.

തമിഴകം അജിത്തിനെ വിളിക്കുന്നത് സ്നേഹപൂർവ്വം തലേന്നാണ്. അദ്ദേഹത്തിന്റെ ഭാര്യ ശാലിനിയും പ്രിയപ്പെട്ട ഒരു താരം തന്നെയാണ്. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ശാലിനി അജിത്തുമായി പ്രണയിച്ച വിവാഹിതയായിരുന്നു. 1999 അമർകളം എന്ന സിനിമയുടെ സെറ്റിൽ വച്ച് ഇരുവരും തമ്മിൽ അടുക്കുന്നത്.

ഒരു ദുരന്തമായിരുന്നു ഇവരെ പരസ്പരം അടുപ്പിക്കുന്നത്. ഇരുവരും ഒരുമിച്ച് ചെയ്യുന്ന രംഗത്തില് ശാലിനിയുടെ കയ്യിൽ കത്തി കൊണ്ട് ഉണ്ടാക്കിയ ഒരു മുറിവ് കാരണം കുറ്റബോധം കൊണ്ട് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു അജിത്ത്. ശാലിനി ഷൂട്ടിങ്ങിൽ നിന്നും ഒരു അവധിയെടുത്ത് വീട്ടിൽ ഇരിക്കുന്ന സമയത്ത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് കാരണമാണല്ലോ ചിന്ത അദ്ദേഹത്തെ അലട്ടി. പലവട്ടം ശാലിനിയെ അജിത്ത് വിളിക്കുകയായിരുന്നു ചെയ്തിരുന്നത്.

എപ്പോഴും അജിത്തിനോട് ശാന്തമായി തന്നെയായിരുന്നു ശാലിനി പെരുമാറിയത്. കുറ്റബോധം കാരണം ഷൂട്ടിങ്ങിൽ പോലും ശ്രദ്ധിക്കാൻ സാധിക്കാതെ അജിത്ത് ശാലിനിയോട് നിരന്തരം സംസാരിക്കാൻ തുടങ്ങി. അങ്ങനെയാണ് ആ പ്രണയം ഉടലെടുക്കുന്നത്. പിന്നീട് ശാലിനിയും ആയി പ്രണയത്തിലാവുകയായിരുന്നു അജിത്ത്. ഒരു സിനിമയുടെ സെറ്റിൽ വച്ച് കണ്ടപ്പോൾ ശാലിനി ഒരു പുതിയ ഹെയർസ്റ്റൈൽ പരീക്ഷീച്ചിരിക്കുകയായിരുന്നു.

ചുരുണ്ടമുടി ആയിരുന്നു അത്. അത് ചേരുന്നില്ല എന്ന് ശാലിനിയുടെ മുഖത്തുനോക്കി അജിത്ത് പറഞ്ഞു. അത് തന്നെ അസ്വസ്ഥപ്പെടുത്തി എന്ന് പിന്നീട് ഒരു അഭിമുഖത്തിൽ ശാലിനി പറഞ്ഞിരുന്നു. മറ്റൊരു ചിത്രത്തിലെ മുടിയാണ് നിങ്ങൾക്ക് ചേരുന്നത് എന്നുകൂടി അജിത്ത് പറഞ്ഞതോടെ. ആ സത്യസന്ധ സ്വഭാവം എനിക്കിഷ്ടമായി എന്ന് ശാലിനി പറഞ്ഞു. പിന്നീടാണ് ഇരുവരും പ്രണയത്തിലാകുന്നത്. തങ്ങളുടെ പ്രണയത്തെ മാധ്യമങ്ങളിൽനിന്ന് ഒളിച്ചുവയ്ക്കാൻ ഇരുവരും ശ്രമിച്ചിരുന്നു.

കുഞ്ചാക്കോ ബോബന്റെ ഫോണിലേക്ക് ആയിരുന്നു ശാലിനിയെ അജിത് വിളിച്ചിരുന്നത് എന്നതും അന്നത്തെ പരസ്യമായ രഹസ്യമായിരുന്നു. പിന്നീട് ഇവർ വിവാഹം കഴിക്കുകയും ചെയ്തു. തമിഴ് സിനിമാ ലോകത്ത് ഏവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരു മനോഹരമായ ദാമ്പത്യത്തിൽ ഉടമകളാണ് ഇപ്പോഴും അവർ.