രണ്ടാമത്തെ മകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ശാലു കുര്യൻ. ഇതൊക്കെ എപ്പോഴായിരുന്നുവെന്ന് പ്രേക്ഷകർ |Shalu Kurian introduces his second son to the audience|

രണ്ടാമത്തെ മകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ശാലു കുര്യൻ. ഇതൊക്കെ എപ്പോഴായിരുന്നുവെന്ന് പ്രേക്ഷകർ |Shalu Kurian introduces his second son to the audience|

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാലു കുര്യൻ. വില്ലത്തി റോളുകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. ആദ്യ സീരിയൽ അല്ലെങ്കിൽ പോലും ചന്ദനമഴ എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീരിയലിലെ വർഷ എന്ന കഥാപാത്രമായി തിളങ്ങിയ നടിയാണ് ശാലു കുര്യൻ. അതിനു ശേഷമാണ് താരം കൂടുതലായി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടംനേടിയത്. ചന്ദനമഴയിലെ വർഷയെന്ന് വില്ലത്തിയെ അത്രപെട്ടെന്നൊന്നും മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല.

അതോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സരയു എന്ന സീരിയലിന് രജനി എന്ന കഥാപാത്രം. ആ കഥാപാത്രവും നെഗറ്റീവ് കഥാപാത്രം തന്നെയായിരുന്നു. അതിനു ശേഷം തന്റെ വിവാഹത്തിന്റെ തിരക്കുകളിൽ ആയിരുന്നു ശാലു. വിവാഹ ജീവിതത്തിന് ശേഷം സിനിമയിൽ നിന്നും സീരിയലിൽ നിന്നുമൊക്കെ ഒരു ഇടവേള എടുക്കുകയായിരുന്നു താരം. കുറച്ചു ചിത്രങ്ങളിലും ശാലു അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം മകനും കൂടി ഉണ്ടായതോടെ സീരിയലിനോട് പൂർണമായും ഒരിടവേള എടുത്തിരുന്നു ശാലു. അതിനുശേഷം ശാലു തിരികെ മിനിസ്ക്രീനിലേക്ക് എത്തിയത് അതുവരെയുണ്ടായിരുന്ന തന്റെ ഇമേജുകളെ പൊളിച്ചെഴുതി കൊണ്ടാണ്. തനിക്ക് ഹാസ്യവും വഴങ്ങുമെന്ന് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടിം മുട്ടിം എന്ന പരിപാടിയിലൂടെ ശാലു തെളിയിച്ചു വരികയായിരുന്നു.

തട്ടിയും മുട്ടിയും പരിപാടിയിൽ ശാലുവിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടി. കെപിഎസി ലളിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മരുമകളുടെ വേഷത്തിലായിരുന്നു ശാലു എത്തിയത്. പൊങ്ങച്ചകാരിയായ കഥാപാത്രത്തിന് വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അതോടെ ശാലുവിന്റെ കയ്യിൽ ഹാസ്യം ഭദ്രമാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായി.ഇപ്പോൾ പുതിയ ഒരു സന്തോഷവാർത്ത കൂടിയാണ് താരം പങ്കുവച്ചിരിക്കുന്നത്. രണ്ടാമതൊരു മകൻ കൂടി ഉണ്ടായി എന്നാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആരാധകരോട് ഗർഭിണിയായ വിവരം സൂചിപ്പിച്ച് പോലുമില്ലല്ലോ എന്നാണ് കമന്റികളിലൂടെ ആരാധകർ ചോദിക്കുന്നത്. ഗർഭകാലം സോഷ്യൽ മീഡിയക്ക് ആഘോഷിക്കാൻ നൽകാഞ്ഞത് നന്നായി എന്നും പറയുന്നുണ്ട്. ഭർത്താവിനും മക്കൾക്കും ഒപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശാലു കുറിച്ചത് ഇങ്ങനെയാണ്.
ഞങ്ങളുടെ മകൻ “ലിയാൻഡർ മെൽവിനെ ” പരിചയപെടുത്തുന്നു. ഇതാണ് എന്റെ കുടുംബം…. ഞാൻ, എന്റെ ആൾ,ഞങ്ങളുടെ രാജകുമാരന്മാരും… അലിസ്റ്റർ മെൽവിനും ലിയാൻഡർ മെൽവിനും.
Story Highlights:Shalu Kurian introduces his second son to the audience