Entertainment

വേണമെങ്കിൽ എന്നേ കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആകില്ല. ചൊറിയാൻ വരരുത്.ചൊറിഞ്ഞാൽ ഞാൻ മാന്തും.|Shammi Thilakan’s words about Amma organization go viral|

വേണമെങ്കിൽ എന്നേ കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആകില്ല. ചൊറിയാൻ വരരുത്.ചൊറിഞ്ഞാൽ ഞാൻ മാന്തും.|Shammi Thilakan’s words about Amma organization go viral|

താരസംഘടനയായ അമ്മയിൽ ഇന്നലെ അരങ്ങേറിയ നാടകീയമായി ചില സംഭവങ്ങളായിരുന്നു. സംഘടനയിൽ നിന്നും തന്നെ പുറത്താക്കിയ നടപടിയുമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഷമ്മി തിലകൻ. തന്റെ പ്രസ്താവനകൾ ഒക്കെ വളച്ചൊടിച്ചതാണ് ആരെയും ഒന്നും പറഞ്ഞിട്ടില്ല. അമ്മയിൽ നിന്നും നീതി ലഭിക്കും. ചില ഭാരവാഹികൾ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല. അച്ഛനോടുള്ള വ്യക്തിവൈരാഗ്യം ആണ് ഇതിന് കാരണമെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു. ഞാൻ എന്തുകൊണ്ടാണ് ശബ്ദമുയർത്തുന്നത് എന്നും എന്താണ് എന്റെ ആരോപണങ്ങൾ എന്നും അറിയാവുന്നവർ അമ്മയിൽ വളരെ കുറച്ചുപേർ മാത്രമാണ്.

ബാക്കിയുള്ള ഭാഗം ഇതുവരെ മനസ്സിലാക്കിയിട്ടില്ല, അതിനാലാണ് അവർ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. സംഘടനാ ചട്ടങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പലതവണ ഭാരവാഹികൾക്ക് കത്തെഴുതിയിട്ടുണ്ട്. അതെല്ലാം വളരെ കുറച്ചു പേർക്കു മാത്രമേ അറിയുകയുള്ളൂ, അമ്മ സംഘടനയോട് ഒരു വിരോധവുമില്ല. സംഘടനയെ സ്വന്തം അമ്മയെ പോലെ തന്നെയാണ് കാണുന്നത്. ഞാൻ എഴുതിയ കത്തുകളിലും അമ്മയറിയാൻ എന്നാണ് സംബോധന ചെയ്തിട്ടുള്ളത്. അമ്മ എന്ന സംഘടന സ്ഥാപിതമായത് എന്റെ പണംകൂടി ഉപയോഗിച്ചാണ്. അമ്മയിൽ മൂന്നാമത് അംഗത്വം എടുത്തത് ഞാനാണ് എന്നാണ് എന്റെ ഓർമ്മ.

മണിയൻപിള്ള രാജു എന്റെ കൈയിലാണ് അന്ന് സംഘടനയിൽ അംഗത്വമെടുത്ത കൊണ്ടുള്ള പണം നൽകുന്നത്. അമ്മയുടെ ലെറ്റർപാഡിൽ പണം ഞാനാണ് നൽകിയത്. ഈ ലെറ്റർ പാഡിൽ തന്നെ എന്നെ പുറത്താക്കാൻ വരട്ടെ, അപ്പോൾ പ്രതികരിക്കാം, മമ്മൂക്ക അടക്കം ചിലർ എന്നെ പുറത്താക്കരുത് എന്ന് ആവശ്യപ്പെട്ടെന്നാണ് കേട്ടത്. മമ്മൂക്ക നേരത്തെ പറഞ്ഞിട്ടുണ്ട്. താക്കീത് നൽകിയാൽ മതിയെന്ന് ചിലർ പറഞ്ഞു. എന്താണ് പറഞ്ഞതെന്നും എന്തിനു വേണ്ടിയാണ് പറഞ്ഞതെന്നും അവർക്കറിയാം. അതിനാലാണ് അവർ അങ്ങനെ പറഞ്ഞത്. ഞാൻ കൊടുത്ത റിപ്പോർട്ടുകൾ എന്താണെന്നും ചില ആളുകൾക്ക് അറിയില്ല.

പണ്ട് അച്ഛൻ പറഞ്ഞതുപോലെ അത് ചില ആളുകൾക്ക് എതിരാണ്. അമ്മയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് വിശ്വാസമില്ല. പക്ഷേ അമ്മയിലെ ചില ഭാരവാഹികളിൽ നിന്നും നീതി ലഭിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. അത് വ്യക്തിപരമായ പ്രശ്നവും. അതിനേക്കാളുപരി അച്ഛനോടുള്ള വിരോധവും ആണ്.ഇന്നത്തെ ജനറൽബോഡി യുടെ കാര്യം എന്നെ അറിയിച്ചിട്ടില്ല. അമ്മയുടെ പ്രസിഡന്റ് പല റിപ്പോർട്ടുകളും കത്തുകളും നൽകിയിട്ടുണ്ടെങ്കിലും ഒന്നിനും മറുപടി ലഭിച്ചിട്ടില്ല. എന്ത് അച്ചടക്കനടപടി നേരിടാനും തയ്യാറാണ്. എന്ത് വിശദീകരണം നൽകാനും തയ്യാറാണ്. എന്റെ മടിയിൽ കനം ഇല്ല പിന്നെ ഞാൻ എന്തിനാണ് ഭയപ്പെടുന്നത് എന്നും ചോദിക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ ഷമ്മിതിലകൻ പറയുന്നത് തന്നെ ചൊറിയാൻ വരരുത് എന്നാണ്. ചൊറിയുക ആണെങ്കിൽ തിരിച്ചു താൻ മാന്തുക തന്നെ ചെയ്യും.അതിനു കാരണമായി പറയുന്നത് നടനും എംഎൽഎയുമായ ഗണേശൻ രണ്ടുപേർക്ക് വീട് വച്ച് കൊടുത്തിട്ടുണ്ട്, വീടിനുള്ള പണം അമ്മയുടെ ഫണ്ടിൽ നിന്നാണ് എടുത്തിരിക്കുന്നത്. എന്തിനാണ് അമ്മയുടെ ഫണ്ട് ഉപയോഗിച്ചു കൊണ്ട് പണം വെച്ചത്. അയാൾക്ക് എംഎൽഎ ഫണ്ട് ഉപയോഗിക്കായിരുന്നില്ലേ. ഇത്തരത്തിലുള്ള പല കാര്യങ്ങളെക്കുറിച്ചും താൻ ചോദിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായി മാറിയത്. ഇതൊക്കെ എനിക്ക് ചോദിക്കാവുന്ന കാര്യങ്ങളാണ്. ഞാൻ മിണ്ടാതിരിക്കുകയാണ്. എന്നെ കൊണ്ട് കൂടുതൽ കാര്യങ്ങൾ ആരും പറയിപ്പിക്കരുത്. ആദ്യമേ പറഞ്ഞു എന്നെ ചൊറിയാൻ വരരുത്. ചൊറിഞ്ഞാൽ ഞാൻ മാന്തും. ഒരു ഇന്ത്യൻ സിറ്റിസണ്ണിന്റെ പവർ എന്താണെന്ന് നിങ്ങൾക്കറിയാമോ.? അത് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

story highlights of;Thilakan’s words about Amma organization go viral

Most Popular

To Top
$(".comment-click-13521").on("click", function(){ $(".com-click-id-13521").show(); $(".disqus-thread-13521").show(); $(".com-but-13521").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });