നടി ഷംന കാസിം വിവാഹിതയാവാൻ പോകുന്നു, വരൻ ആരാണെന്ന് കേട്ടോ.?

ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു ഷംന കാസീം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസീം. തന്റെ അരങ്ങേറ്റം തുടങ്ങുന്നത് മലയാളത്തിലായിരുന്നു എങ്കിലും കൂടുതലായും താരം ശ്രദ്ധിക്കപ്പെട്ടത് അന്യഭാഷയിൽ തന്നെയായിരുന്നു. അന്യ ഭാഷയായിരുന്നു മികച്ച കഥാപാത്രങ്ങളെ താരത്തിനു സമ്മാനിച്ചിരുന്നത്. ഇപ്പോൾ താരം വിവാഹിതയാവാൻ പോകുന്നു എന്ന വാർത്തയാണ് അറിയുന്നത്. ജെ ബി എസ് കമ്പനിയുടെ ഫൗണ്ടറും സിഇഒയും ആയ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു ഒരു കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടെയാണ് പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നത്.

വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷംന കുറിച്ചതും ഇങ്ങനെ തന്നെയാണ്. എല്ലാവരുടെയും അനുഗ്രഹത്തോടെ ഒരു പുതിയ ജീവിതത്തിന്റെ തുടക്കം ആകുന്നുവെന്ന് ആണ് ഷംന കുറിച്ചത്. കണ്ണൂർ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയമാകുന്നത്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004 അഭിനയത്തിൽ അരങ്ങേറ്റം നടത്തി. ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് അന്യഭാഷയിൽ താരം തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി. തമിഴിലും താരം തിളങ്ങിയിട്ടുണ്ട്. താരം ഇപ്പോൾ തെലുങ്ക് തമിഴ് കന്നഡ തുടങ്ങിയ സിനിമകളിൽ സജീവമാണ്.

ജോസഫ് എന്ന സിനിമയുടെ തമിഴ് റീമേക്കിൽ ആണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ റീമേക്ക് ചെയ്യപ്പെട്ട ചട്ടക്കാരി എന്ന ചിത്രത്തിൽ താരം ചെയ്ത കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. അഭിനയപ്രാധാന്യമുള്ള ഒരു ചിത്രം തന്നെയായിരുന്നു ഇത് അതോടൊപ്പം തന്നെ മോഹൻലാലിനോടൊപ്പം അഭിനയിച്ച അലിഭായി കോളേജ് കുമാരൻ തുടങ്ങിയ ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടിയ ചിത്രങ്ങൾ തന്നെയാണ്. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഷംനയ്ക്ക് ആശംസകളുടെ പ്രവാഹമാണ്. ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഷംനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
സഹതാരങ്ങളും ആരാധകരും എല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയ എല്ലാം സജീവ സാന്നിധ്യമായ ഷംന കാസിം അടുത്തകാലത്തായി മോഡലിങ്ങിലും തന്റെ കഴിവ് തെളിയിച്ചു. ലോക്ഡൗൺ കാലത്ത് നിരവധി ഫോട്ടോഷൂട്ടുകളുടെ മോഡലായി താരം എത്തിയിരുന്നു. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വലിയ തോതിൽ സ്വീകാര്യത ലഭിച്ചിരുന്നു. മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്.
