ഹനാൻറെ വിവാഹ അഭ്യർത്ഥന സ്വീകരിക്കുമോ.? ഷെയ്ന്റെ കിടിലൻ മറുപടി… |Shane Nigam answered the question whether he will accept Hanan’s marriage proposal

ഹനാൻറെ വിവാഹ അഭ്യർത്ഥന സ്വീകരിക്കുമോ.? ഷെയ്ന്റെ കിടിലൻ മറുപടി… |Shane Nigam answered the question whether he will accept Hanan’s marriage proposal

മലയാളികൾക്കിടയിൽ വളരെയധികം ശ്രദ്ധനേടിയാ ഒരു പെൺകുട്ടിയാണ് ഹനാൻ. പഠനത്തിനിടയിൽ പാർടൈം ജോലി എന്ന നിലയിൽ മത്സ്യ വില്പന നടത്തി എന്ന പേരിലായിരുന്നു ഹനാൻ ശ്രദ്ധ നേടുന്നത്. പിന്നീട് ഒരു അപകടം ഉണ്ടായതിനെത്തുടർന്ന് ഹനാൻ നടക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥ വരികയും ഹനാനെ കുറിച്ചുള്ള വിവരങ്ങൾ ആർക്കും അറിയാൻ സാധിക്കാതെ വരികയും ഒക്കെ ചെയ്തിരുന്നു. പിന്നീട് ഒരു ഫിറ്റ്നസ് വീഡിയോയിലൂടെ ഹനാൻ ഒരു വലിയ തിരിച്ചുവരവ് നടത്തിയിരുന്നത്. തന്റെ ജീവിതത്തിലെ മോശം കടമ്പകളൊക്കെ അതിജീവിച്ചാണ് ഇപ്പോൾ എത്തിയിരിക്കുന്നത് എന്നും ഹനാൻ പറഞ്ഞിരുന്നു.

ഈ വാക്കുകൾക്ക് ഒപ്പം ഒരു കാര്യം കൂടി ഹനാൻ പറഞ്ഞിരുന്നു. വളരെയധികം പ്രിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ് തനിക്ക് ഷൈൻ നിഗം എന്ന്. മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു സ്ഥാനം നേടി എടുത്തിട്ടുണ്ട് ഷൈൻ. ഷൈനോട് തനിക്ക് ക്രഷ് ആണ് എന്നായിരുന്നു ഹനാൻ പറഞ്ഞിരുന്നത്. ഷൈനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും ഹനാൻ പറഞ്ഞു . ഇപ്പോൾ സിനിമയുടെ പ്രമോഷൻ സംബന്ധമായി ഷൈൻ നിഗം എത്തിയപ്പോൾ താരത്തിന്റെ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. എന്തുകാര്യം ചെയ്യുമ്പോഴും നിയമത്തിന് പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് താനെന്ന് ഷൈൻ നിഗം പറയുന്നത്. നമ്മുടെ ഉദ്ദേശശുദ്ധി ആണ് ഉദ്ദേശിക്കുന്നത്. നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും അത് മുകളിൽ ഒരാൾ കാണുന്നുണ്ട്, ഒരുപക്ഷെ എന്റെ ഉദ്ദേശം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കുകയുമില്ല. പക്ഷേ ദൈവം നമ്മുടെ ഹൃദയത്തിലേക്കാണ് നേരെ നോക്കുന്നത്.

ഞാൻ ഇതുവരെ തെറ്റുകൾ ഒന്നും ചെയ്യാത്തത് കൊണ്ട് എനിക്ക് പേടിയും ഇല്ല എന്ന് പറയുന്നുണ്ടായിരുന്നു ഷൈൻ. ഹനാന് നടത്തിയ വിവാഹ അഭ്യർത്ഥനയെക്കുറിച്ചും താരത്തോട് ചോദിച്ചിരുന്നു. ഷൈനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞതാണ് ശ്രദ്ധനേടിയത്. ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഷൈൻ പറഞ്ഞത് അതിനെക്കുറിച്ച് കേട്ടിട്ടില്ല. എന്താണ് സംഭവമെന്നും അറിയില്ല എന്നായിരുന്നു. ഇത്രയും വൈറലായ ഒരു പെൺകുട്ടിയെ അറിയില്ലായിരുന്നു പറയുന്നത് നടന്റെ അഹങ്കാരമല്ല എന്ന് പോലും ചിലർ ചോദിക്കുന്നുണ്ട്. എല്ലാ കാര്യത്തിലും തന്റെതായ ഒരു അഭിപ്രായം ഉള്ള വ്യക്തിയാണ് ഷൈൻ.

പലപ്പോഴും താരത്തിന്റെ അഭിപ്രായങ്ങൾ ശ്രദ്ധ നേടുന്നതുമാണ്. ഇപ്പോൾ ഷൈനെ കുറിച്ചുള്ള ഹനാന്റെ പരാമർശവും വളരെയധികം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.
Story Highlights:Shane Nigam answered the question whether he will accept Hanan’s marriage proposal