മോഹൻലാലും മമ്മൂട്ടിയും കിളവന്മാർ ആയി ഇനി അഭിനയം നിർത്തണം. തുറന്നടിച്ചു ശാന്തിവിള ദിനേശ്; വീഡിയോ

മലയാളത്തിലെ എല്ലാ കാലത്തെയും അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും.

ഇവരെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശിന്റെ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാകുന്നത്. കിഴവന്മാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്നും സ്വയം രാജിവച്ചു പോകണമെന്നായിരുന്നു ശാന്തിവിള ദിനേശിൻറെ വാക്കുകൾ. ന്യൂസ് കേരളം എന്ന ഓൺലൈൻ ന്യൂസ് ചാനൽ ഒരു ഫോൺകോൾ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഇപ്രകാരം സംസാരിച്ചത്.

മമ്മൂട്ടിയും മോഹൻലാലും ഒന്നുങ്കിൽ അഭിനയം നിർത്തണം. അല്ലെങ്കിൽ ഹിന്ദിയിൽ അമിതാഭ് ബച്ചൻ ഒക്കെ ചെയ്യുന്ന പോലെ അച്ഛൻ വേഷങ്ങളോ സ്വന്തം പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളും ചെയ്യണം. മോഹൻലാൽ മമ്മൂട്ടി എന്നീ നടന്മാരെയും മര്യാദയ്ക്ക് ഒരു കഥാപാത്രം ചെയ്ത കണ്ടിട്ട് കുറേ നാളുകളായി. വാനപ്രസ്ഥവും അമരവുമൊക്കെ പോലുള്ള ചിത്രങ്ങളിൽ മോഹൻലാൽ മമ്മൂട്ടി എന്ന നടൻമാരെ എത്ര നാളായി കണ്ടിട്ട് എന്നും അദ്ദേഹം ചോദിക്കുന്നു.

മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ കൂടെയുള്ള ആൻറണി പെരുമ്പാവൂർ ആന്റോ ജോസഫ് എന്നിവരെ വിറ്റ് എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശിന്റെ അഭിപ്രായം. അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല അതുകൊണ്ട് എല്ലാം തീരുമാനിക്കുന്നതിനു മുൻപേ അവരെ പരമാവധി വിറ്റ് കോടികൾ ഉണ്ടാക്കാനാണ് പലരും നോക്കുന്നതെന്നും ശാന്തിവിള ദിനേശ് തുറന്ന് അടിക്കുന്നുണ്ട്.
ലാൽ നായകനായ ബംഗ്ലാവിൽ ഔത എന്ന ചിത്രം സംവിധാനം ചെയ്തത് ശാന്തിവിള ദിനേശ് ആണ്. തൊണ്ണൂറുകളിൽ മുതൽ ഒട്ടേറെ ചിത്രങ്ങൾക്ക് സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top