Entertainment

അകത്ത് ചെല്ലുമ്പോൾ സംയുക്ത ആരോടോ കട്ടിൽ കിടന്ന് ചിരിച്ചു കളിച്ചു ഫോണിൽ സംസാരിക്കുകയാണ്, എഴുന്നേറ്റ് വരാൻ പറഞ്ഞപ്പോ സംയുക്ത നൽകിയ മറുപടി തന്റെ ചെകിട്ടത് അടിക്കുന്നതുപോലെ ആയിരുന്നു; ശാന്തിവിള ദിനേശ് |Shanthivila Dinesh talks about his bad experience with Samyuktha Varma.|

അകത്ത് ചെല്ലുമ്പോൾ സംയുക്ത ആരോടോ കട്ടിൽ കിടന്ന് ചിരിച്ചു കളിച്ചു ഫോണിൽ സംസാരിക്കുകയാണ്, എഴുന്നേറ്റ് വരാൻ പറഞ്ഞപ്പോ സംയുക്ത നൽകിയ മറുപടി തന്റെ ചെകിട്ടത് അടിക്കുന്നതുപോലെ ആയിരുന്നു; ശാന്തിവിള ദിനേശ് |Shanthivila Dinesh talks about his bad experience with Samyuktha Varma.|

അഭിനയലോകത്ത് വളരെ കുറച്ച് കാലങ്ങൾ മാത്രം നിലനിന്ന പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടി യാത്ര പറഞ്ഞ നടി ആണ് സംയുക്ത വർമ്മ. നാലു വർഷങ്ങൾ മാത്രമായിരുന്നു സിനിമയിൽ സംയുക്ത നിലനിന്നിരുന്നത്. നാലു വർഷക്കാലം കൊണ്ട് സംയുക്ത പ്രേക്ഷകരുടെ ഹൃദയത്തിൽ ഉണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. ഇന്നും സംയുക്ത വർമ്മയെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. അത്രത്തോളം സ്നേഹം വാങ്ങിയാണ് പ്രേക്ഷകരിൽ നിന്നും സംയുക്ത വർമ്മ കുടുംബജീവിതത്തിലേക്ക് പോയത്.

1999 മുതൽ 2002 വരെ മാത്രമായിരുന്നു സംയുക്ത അഭിനയലോകത്ത് ഉണ്ടായത്. 19 ന് അടുത്തുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത്. 2002 ബിജു മേനോനുമായുള്ള വിവാഹം കൂടി നടന്നതോടെ സംയുക്ത പൂർണമായും കുടുംബിനിയായി മാറുകയായിരുന്നു ചെയ്തത്. ജയറാം നായകനായി എത്തിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത ശാന്തിവിള ദിനേശ് തനിക്കുണ്ടായ ഒരു അനുഭവം പങ്കു വയ്ക്കുകയാണ്. 17 വർഷങ്ങൾക്കു ശേഷം സംയുക്ത അഭിമുഖം നൽകിയപ്പോഴാണ് ശാന്തിവിള ദിനേശുമായുള്ള ഓർമ്മകൾ പങ്കു വെക്കുന്നത്. ജയറാം നായകനായ സ്വയംവരപ്പന്തൽ എന്ന ചിത്രത്തിലെ ഒരു ഗാനരംഗം നടക്കുകയാണ്. ജയറാം നേരത്തെ തന്നെ എത്തി. എന്നാൽ ആ സമയത്ത് സംയുക്ത എത്തിയിരുന്നില്ല.

അസിസ്റ്റന്റ് ഡയറക്ടർ പലവട്ടം പോയെങ്കിൽ പോലും സംയുക്ത വരാൻ കൂട്ടാക്കിയില്ല. അപ്പോഴാണ് തന്നോട് പോയി വിളിക്കാൻ സംവിധായകൻ പറയുന്നത്. താൻ അപ്പോൾ സംയുക്തയുടെ മുറിയിലേക്ക് ചെന്നു. വാതിലിൽ മുട്ടിയ ശേഷമായിരുന്നു അകത്തേക്ക് ചെന്നത്. അപ്പോൾ സംയുക്ത കിടന്ന് ആരോടോ ഫോണിൽ ചിരിച്ചു കളിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ അമ്മയും അസിസ്റ്റന്റും അടുത്തു തന്നെയുണ്ടായിരുന്നു. തന്നെ കണ്ടതോടെ സംസാരിക്കരുത് എന്ന് പറഞ്ഞുകൊണ്ട് സംയുക്ത കൈകാണിച്ചു. പിന്നെയും കുറച്ചു നേരം അവിടെ നിന്നു. എന്നിട്ടും സംസാരം നിർത്താത്ത വന്നത് കണ്ടപ്പോൾ ഈഗോ വർക്കൗട്ട് ആയി. എഴുന്നേറ്റ് വന്നെ എന്ന് ഞാൻ ഉച്ചത്തിൽ പറഞ്ഞു. ഉടൻതന്നെ കൈ കൊണ്ടു ഫോണെടുത്ത് പൊത്തിപ്പിടിച്ചുകൊണ്ട് എന്താണെന്ന് ചോദിച്ചു.

ഞാൻ വീണ്ടും എഴുന്നേറ്റു വരാൻ പറഞ്ഞു. ഇത് കേട്ടതോടെ ഫോൺ കട്ടിലിലിട്ട് സംയുക്ത മുറിയിൽ നിന്നും ഇറങ്ങിപ്പോയി. താനും അവിടെ നിന്നും ഇറങ്ങിപ്പോയി തുടർന്ന് സംവിധായകന്റെ അടുത്തുപോയി ആളുകളെ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞിട്ട് അതുപോലെ തന്നെ തിരിച്ചുപോയി. പിന്നെ വാതിൽ കൊട്ടിയടച്ചു. സംഭവം കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് സംയുക്ത എന്റെ ചെക്കിട്ടത്ത് അടിക്കുന്നത് പോലെയായിരുന്നു. ഒന്നും സംഭവിക്കാത്ത പോലെ ഞാനവിടെ നിന്നു.മണിക്കൂറുകൾ കഴിഞ്ഞിട്ടും സംയുക്ത തിരിച്ചുവന്നില്ല. പിന്നെ കുറെ കഴിഞ്ഞ് അസിസ്റ്റന്റ് വന്ന പറഞ്ഞു താൻ മോശമായി സംസാരിച്ചു എന്നും. മാപ്പ് പറഞ്ഞാൽ ഇനി അഭിനയിക്കുകയുള്ളൂവെന്നുമാണ്.

എന്നാൽ ഇത് കേട്ട് നിർമാതാവ് പറഞ്ഞു ഇനി ലക്ഷങ്ങൾ നഷ്ടം വന്നാലും താൻ ഇക്കാര്യത്തിൽ പോയി മാപ്പ് പറയേണ്ട എന്ന്. പിന്നീട് സംയുക്തയുടെ അമ്മ വന്ന് നടന്ന സംഭവത്തിൽ എല്ലാം ക്ഷമ ചോദിച്ചു. തുടർന്ന് താൻ വീണ്ടും വിളിക്കാൻ ചെന്നപ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ തന്നെ കൂടെ വന്ന അഭിനയിച്ചിട്ട് പോയെന്ന് ശാന്തിവിള ദിനേശ് ഓർമിക്കുന്നു.
Story Highlights:Shanthivila Dinesh talks about his bad experience with Samyuktha Varma.

To Top
$(".comment-click-13715").on("click", function(){ $(".com-click-id-13715").show(); $(".disqus-thread-13715").show(); $(".com-but-13715").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });