Entertainment

ഷാരോൺ മോഡൽ മരണം, സുഹൃത്തായ യുവാവ് നൽകിയ ശീതളപാനീയം കുടിച്ച് പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം |Sharon model death news viral

ഷാരോൺ മോഡൽ മരണം, സുഹൃത്തായ യുവാവ് നൽകിയ ശീതളപാനീയം കുടിച്ച് പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം |Sharon model death news viral

പാറശ്ശാലയിലെ ഷാരോൺ വധക്കേസ് വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. അതോടൊപ്പം തന്നെ ഇപ്പോൾ അത്തരത്തിലുള്ള ഒരു കേസാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 19 വയസ്സുള്ള പെൺകുട്ടി കാമുകൻ നൽകിയ ശീതള പാനീയം കുടിച്ച് മരണപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത്. ഈ കേസുമായി വളരെയധികം സമാനതകൾ ഉള്ള ഒരു കേസ് ആണ് ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഈ പെൺകുട്ടി കാമുകനെ കണ്ടുമുട്ടിയത്. പെൺകുട്ടിയെ ഒഴിവാക്കാൻ വേണ്ടി കാമുകൻ ശ്രമിക്കുകയായിരുന്നു എന്ന തരത്തിലാണ് വീട്ടുകാർ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

കേരള തമിഴ്നാട് അതിർത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ നിദ്രാവിളയിലാണ് ശനിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിയുടെ കൂട്ടുകാരനായ യുവാവിനെതിരെ അഭിതയുടെ മാതാവ് തങ്കഭായി പോലീസിൽ പരാതി നൽകി. രണ്ടുപേരും പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹ വാഗ്ദാനം നൽകുകയും യുവാവ് പിന്നീട് പിൻമാറുകയും അഭിതയെ ഒഴിവാക്കാൻ ശ്രമിക്കുകയും ആയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് യുവാവിനെ അഭിത കണ്ടുമുട്ടിയതിന്റെ പിറ്റേദിവസം മുതൽ പെൺകുട്ടിക്ക് വയറുവേദന ആയിരുന്നു, ആദ്യം ഹോസ്പിറ്റൽ പോകാതെ വേദന ഉള്ളിൽ ഒതുക്കിയെങ്കിലും വേദന അസഹനീയമായ സാഹചര്യത്തിൽ ആശുപത്രിയിൽ പോയി. അഭിതയും കാമുകനും കണ്ടുമുട്ടിയപ്പോൾ യുവാവ് അഭിതയ്ക്ക് കുടിക്കാൻ ശീതള പാനീയം നൽകിയെന്നാണ് അഭിത വീട്ടുകാരോട് പറഞ്ഞത്.

ഒഴിവാക്കാനായി യുവാവ് ബോധപൂർവ്വം വിഷം കലർത്തി ജ്യൂസ് നൽകിയതാണ്. വീട്ടുകാർ ആരോപിക്കുന്നത് കടുത്ത വയറുവേദനയെ തുടർന്നാണ് അഭിതയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെട്ടെന്ന് വയറുവേദന വർദ്ധിച്ചു. ഇതേ തുടർന്ന് നാലാം ദിവസമാണ് ആരോഗ്യം നല്ല നിലയിൽ ആയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ അഭിത മരണത്തിന് കീഴടങ്ങുകയായിരുന്നു ചെയ്തത്. അഭിതയുടെ കരൾ പൂർണമായും തകരാറിൽ ആയതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ആന്തരാവയവങ്ങൾക്കും കേടുപാടുണ്ട്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് അറിഞ്ഞാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ സാധിക്കുവെന്നാണ് പറയുന്നത്.
Story Highlights: Sharon model death news viral

ഷാരോൺ മോഡൽ മരണം, സുഹൃത്തായ യുവാവ് നൽകിയ ശീതളപാനീയം കുടിച്ച് പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം |Sharon model death news viral

Most Popular

To Top