ഇതാണ് ഷാരുഖാന്റെ അപരൻ.ഇതിലും വലിയ അപരൻ സ്വപ്നങ്ങളിൽ മാത്രം.

ഇതാണ് ഷാരുഖാന്റെ അപരൻ.ഇതിലും വലിയ അപരൻ സ്വപ്നങ്ങളിൽ മാത്രം.

നടൻ ഷാരൂഖ് ഖാന് നിരവധി ആരാധകരാണുള്ളത്. മലയാളത്തിലും അന്യഭാഷകളിലും എല്ലാം തന്നെ നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ഷാറൂഖാൻറെ അതെ രൂപസാദൃശ്യത്തിലുള്ള ഒരു വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇബ്രാഹിം ഖാദിരി എന്ന യുവാവാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഷാറൂഖാൻ ആണെന്ന് മാത്രം തോന്നുന്ന ഒരു രൂപ സാദൃശ്യമാണ് ഇയാൾക്ക് അവകാശപ്പെടാനുള്ളത്. പലതവണ ഷാറൂഖാൻ ആണെന്ന് തെറ്റിദ്ധരിച്ച് ഇദ്ദേഹത്തെ കണ്ടു അലറി വിളിക്കുകയും സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്.

നിന്നെ കാണാൻ ഷാരുഖാനെ പോലെ ആണെന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധി ആണ്. എന്നാൽ ഇബ്രാഹിമിന് അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല. അല്ലാതെ തന്നെ ഇദ്ദേഹം ഷാറൂഖാനോട് അടുത്ത മുഖച്ഛായ ഉള്ള വ്യക്തിയാണ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് ഇബ്രാഹിമിന്റെ കഥ പുറത്തുവരുന്നത്. ഒരു വലിയ കുറിപ്പായി തന്നെയാണ് അദ്ദേഹം ഇത് ഇട്ടിരിക്കുന്നത്. ചെറുപ്പം മുതലേ ഇബ്രാഹിമിനു ഷാറൂഖാൻറെ മുഖച്ഛായ ഉണ്ട് എന്ന് പറയുമായിരുന്നു. വളരും തോറും അത് വർദ്ധിക്കുകയാണ് ചെയ്തത്. കുടുംബത്തിന് അതുകൊണ്ടുതന്നെ ഒരു അഭിമാനമായിരുന്നു ഇബ്രാഹിം. ഒരിക്കൽ ഒരു ഷാറൂഖാൻ ചിത്രം കണ്ട് പുറത്തിറങ്ങിയപ്പോൾ ഇബ്രാഹിമിനെ തീയേറ്റർ ഉള്ളവർ വളഞ്ഞിരുന്നു.

അത് ഷാരുഖ് ആണെന്ന് വിചാരിച്ച് ആയിരുന്നു. പലപ്പോഴും ആൾക്കൂട്ടത്തിനിടയിൽ തന്റെ ഷർട്ട് പോലും കീറിയിട്ടുണ്ട് എന്ന് പറയുന്നത്. വിവാഹ വേദികളിൽ യാതൊരു മടിയും കൂടാതെ അവിടെ പോവുകയും അവർർക്കൊപ്പം ചിത്രമെടുക്കുക ചെയ്യാറുണ്ട് ഈ വ്യക്തി. താൻ എന്ന വ്യക്തിയെ ആളുകൾ തിരിച്ചറിയണം എന്ന് അദ്ദേഹം ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്നതാണ് അദ്ദേഹം പറയുന്ന മറ്റൊരു കാര്യം.

 

Leave a Comment

Your email address will not be published.

Scroll to Top