റോഡരികിൽ പാകം ചെയ്യുന്നതു മുതൽ മയണൈസ് വരെ നീളുന്നുണ്ട് ഉണ്ട് ഷവർമയുടെ ഭക്ഷ്യവിഷബാധ സാധ്യതകൾ

തുർക്കികാരുടെ വളരെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് ഷവർമ്മ. തുർക്കിയാണ് ഷവർമയുടെ ജന്മനാട് എന്ന് വേണമെങ്കിൽ പറയാം. ഡോളർ കബാബ് എന്നും ഇത് അറിയപ്പെടാറുണ്ട്. അറേബ്യൻ നാടുകളിലെ പ്രിയപ്പെട്ട വിഭവമാണ് ഇത്. അവിടെ പ്രചാരത്തിലുള്ള ഷവർമ നമ്മുടെ നാട്ടിൽ എത്തുകയും നമ്മുടെ പ്രിയപ്പെട്ട ഭക്ഷണം ആയി മാറുകയാണ് ചെയ്തത്. ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയിൽ സൂക്ഷിക്കാത്തത് മുതൽ റോഡരികിൽ പാകം ചെയ്യലും മയോണൈസിനു ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തിരഞ്ഞെടുപ്പുവരെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട് എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്.

കോഴിയിറച്ചിയിൽ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാൽമോണല്ല എന്ന ബാക്ടീരിയ. 80 ഡിഗ്രി ചൂടിൽ എങ്കിലും കോഴിയിറച്ചി വേവിച്ച് ഇല്ലായെങ്കിൽ ഈ ബാക്ടീരിയ നശിച്ചു പോകില്ല. കുറഞ്ഞ താപനിലയിൽ വഴി ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നതാണ്. ഇതാണ് വിഷബാധയുടെ തുടക്കമായി പറയേണ്ടത്. പിന്നീട് ഷവർമ ഉണ്ടാക്കുന്ന ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഘട്ടമാണ്. ഇത് വിഷബാധയ്ക്ക് കാരണമാകുന്നത്.ഈ ബാക്ടീരിയ മറ്റു ഭക്ഷണപദാർത്ഥങ്ങളിലേക്കും ഒപ്പം കഴിക്കുന്ന സലാഡിലേക്ക് ഒക്കെ മാറുന്നുണ്ട്. ബാക്ടീരിയ പടരാൻ ഇത് കാരണമാകുന്നു.

റോഡരികിൽ ഷവർമ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങൾ ഇറച്ചിയിൽ പറ്റിപ്പിടിക്കും. അടുത്ത ഘട്ടം ഷവർമയ്ക്ക് ഒപ്പം കഴിക്കുന്ന മയോണയിസ് ആണ്. മുട്ട ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. സാധാരണനിലയിൽ പാതിവെന്ത മുട്ടയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. എന്നാല് നമ്മുടെ നാട്ടിൽ പലപ്പോഴും ഉപയോഗിക്കുന്നത് പച്ച കോഴിമുട്ട ആണ്. അതോടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുവാനുള്ള കാരണം ആയി മാറും. വൈകി കഴിക്കുന്നതും ബാക്ടീരിയ പടരാനുള്ള കാരണം ആയി മാറാറുണ്ട്