യുഎഇയിലെ പെട്രോൾ ഓടിക്കുന്ന ആദ്യ മലയാളി വനിത ദിലീഷ. അക്ഷരം തെറ്റാതെ വിളിക്കാം ” സിംഗപെണ്ണെ”

ഫ്ലവേഴ്സ് ചാനലിൽ മലയാളികൾക്ക് വേണ്ടി ഒരുക്കിയ ഒരു കോടി എന്ന പരിപാടിയിലൂടെ ആളുകൾക്ക് ശ്രദ്ധേയയായ പെൺകുട്ടിയായിരുന്നു ദിലീഷ.

വളരെ വ്യത്യസ്തമായ ഒരു ആഗ്രഹമായിരുന്നു ദിലീഷ ആ പരിപാടിയിൽ പറഞ്ഞിരുന്നത്. എനിക്കൊരു ട്രാക്ക് ഓടിക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ ഇപ്പോൾ ആ ആഗ്രഹം യാഥാർഥ്യം ആയിരിക്കുകയാണ്. മലയാളികൾക്കെല്ലാം അഭിമാനമായി യുഎഇയിലെ പെട്രോൾ ഓടിക്കുന്ന ആദ്യ മലയാളി വനിത ആയി മാറിയിരിക്കുകയാണ്. ഫ്ലവേഴ്സ് ചാനലിൽ പങ്കെടുത്തപ്പോൾ തൻറെ ആഗ്രഹം പറഞ്ഞത് കൊണ്ടാണ് ഇങ്ങനെ ഒരു അവസരം തനിക്ക് ലഭിക്കുന്നതെന്നാണ് ദിലീഷ പറയുന്നത്. പെൺകുട്ടികൾക്ക് എല്ലാം അഭിമാന നിമിഷം ആണെന്ന് ആളുകൾ പറയുന്നുണ്ട്.

എന്നാൽ താൻ ജോലിക്ക് ചേർന്നപ്പോൾ ഈ ഒരു ജോലി തനിക്ക് ആദ്യം അല്പം ബുദ്ധിമുട്ടായിരുന്നു. ഒന്നാമത്തേത് അവിടെ ട്രാഫിക് റൂളൂകളായി. നമ്മുടെ നാട്ടിലെ പോലെയല്ല അവിടെ എല്ലാ കാര്യങ്ങളും നന്നായി തന്നെ പഠിക്കണം. അല്ലെങ്കിൽ അവർ ഫൈൻ അടിക്കും എന്ന് പറയുന്നുണ്ട്. എല്ലാ നിയമങ്ങളും പാലിച്ച് ഓടിക്കുകയാണ് വേണ്ടത്. നമ്മുടെ നാട്ടിലെ പോലെയല്ല ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. എന്നൊക്കെ പറയുന്നുണ്ടെങ്കിലും വല്ലാത്ത സന്തോഷം ഉണ്ട് എന്നും. തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഫ്ലവർസ് ചാനലിലൂടെ നിറവേറിയത് എന്നൊക്കെയാണ് താരം പറയുന്നത്. മാറ്റങ്ങൾ അനിവാര്യമാണെന്നു നമ്മുടെ നാട് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

എത്ര മനോഹരമായാണ് ഒരു പെൺകുട്ടി ഈ ജോലി ചെയ്യുന്നത്. ഇത് പുരുഷന്മാർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന ജോലിയൊന്നുമില്ല. പലരും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്.പെട്രോൾ ട്രക്ക് ഒരു പെൺകുട്ടി ഓടിക്കുന്നു എന്ന് പറയുമ്പോൾ ഒരു പെൺകുട്ടി അത്‌ ചെയ്യുന്നു എന്ന് ഓർത്ത് അത്ഭുതപ്പെടുക അല്ല വേണ്ടത്. തീർച്ചയായും ഒരു പെൺകുട്ടിയത് ചെയ്യുന്നുണ്ടല്ലോ എന്നോർത്ത് അഭിമാനിക്കുകയാണ് വേണ്ടത്.

Leave a Comment