
സിനിമകൾ വിജയിച്ചതിന്റെ അഹങ്കാരത്തിന് കാട്ടി കൂട്ടിയതാണ് ഇതെല്ലാം. പ്രേക്ഷകരോട് മാപ്പ് പറഞ്ഞു ഷൈൻ ടോം ചാക്കോ.

അങ്ങേയറ്റം സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് നടനായിരുന്നു ഷൈൻ ടോം ചാക്കോ. പ്രതിനായക വേഷങ്ങളിൽ ഷൈൻ ടോം ചാക്കോയേക്കാൾ മികച്ച ഒരു നടനെ അടുത്തകാലത്ത് സംവിധായകർക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതായിരുന്നു സത്യം. അഭിനയിച്ച ചിത്രങ്ങളെല്ലാം തന്റെ സ്വാഭാവിക അഭിനയരീതി കൊണ്ട് മികച്ചതാക്കുവാൻ നടന് സാധിച്ചിട്ടുണ്ട്. കുറുപ്പും ഇഷ്ക്കും അതുപോലെതന്നെ ഭീഷമയും ഒരിക്കലും മറക്കാത്ത ചിത്രങ്ങൾ ആയി മാറിക്കഴിഞ്ഞു.

അടുത്തകാലത്തിറങ്ങിയ പുതിയ ചിത്രങ്ങളുടെ എല്ലാം ഭാഗമായി നടൻ മാറുകയും ചെയ്തിരുന്നു. സിനിമയിൽ തന്റെ ഓരോ സ്ഥാനവും ഉറപ്പിക്കുകയായിരുന്നു. സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങളെ മനോഹരമാക്കുന്ന ഷൈനിനെ ഒരിക്കൽപോലും അഭിമുഖത്തിൽ നല്ല രീതിയിൽ സംസാരിച്ചു പ്രേക്ഷകരും മാധ്യമപ്രവർത്തകരും കണ്ടിട്ടില്ല. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വളരെയധികം മോശമായ മറുപടികൾ ആയിരുന്നു ഷൈൻ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഒന്നുകിൽ പരിഹാസത്തോടെ, അല്ലെങ്കിൽ താല്പര്യം ഇല്ലാതെയാണ് ഷൈൻ അതിനെതിരെ പ്രതികരിക്കാറുണ്ടായിരുന്നത്. പലപ്പോഴും എന്തൊക്കെയാണ് ഷൈൻ പറയുന്നത് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ട്രോളുകൾ പോലും വന്നിരുന്നു.

ഇപ്പോഴിതാ ഷൈൻ തന്നെയാ സ്വഭാവത്തിന് ക്ഷമ പറയുകയാണ്.
ഇതിനുള്ള കാരണവും ഷൈൻ പറയുന്നു. തുടർച്ചയായ സിനിമകളുടെ വിജയം തന്നെ ഒരു അഹങ്കാരി ആക്കി മാറ്റിയിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്തത്. ക്ഷമിക്കണം എന്നാണ് ഷൈൻ പറയുന്നത്. പുതിയ ചിത്രമായ തല്ലുമാലയുടെ ട്രെയ്ലർ ലോഞ്ച് ഇടയിലായിരുന്നു ഇത്തരത്തിൽ തന്റെ പ്രേക്ഷകരോട് ഷൈൻ ഒരു മാപ്പ് പറച്ചിൽ നടത്തിയിരുന്നത്. വളരെ പെട്ടെന്നാണ് ഷൈന്റെ വാക്കുകൾ ശ്രെദ്ധ നേടിയിരുന്നത്. ഷൈൻ പറയുന്നത് ഇങ്ങനെയാണ്..

കഴിഞ്ഞ കുറച്ചുകാലങ്ങളായി വളരെ മോശപ്പെട്ട പ്രവർത്തികളും പെരുമാറ്റവും ചെയ്തുകൊണ്ടിരിക്കുകയാണ് താനെന്നാണ് ഷൈൻ പറയുന്നത്. സിനിമകൾ വിജയിച്ചതിന്റെ അഹങ്കാരത്തിന്റെ പുറത്ത് കാട്ടി കൂട്ടിയതാണ് ഇതെല്ലാം. എല്ലാവരും പൊറുക്കണം എന്നുമാണ് പറയുന്നത്. പുതിയ ചിത്രം തല്ലുമാലയുടെ ട്രെയിലർ ഇടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. കഴിഞ്ഞ കുറച്ചു കാലമായി വളരെ മോശപ്പെട്ട പെരുമാറ്റവും പ്രവൃത്തികളുമാണ് ചെയ്തുകൊണ്ടിരിക്കുന്നത് ഞാൻ. കുറിപ്പ് ഭീഷ്മപർവ്വം എന്നീ സിനിമകൾ വളരെയധികം ആളുകൾ കാണുകയും ആളുകൾക്ക് ഇഷ്ടമാവുകയും ചെയ്തു. അത് എന്റെ അഹങ്കാരം കുറച്ച് വർദ്ധിപ്പിച്ചു. ഇതൊക്കെ കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിച്ചത്.

നമ്മൾ ചെയ്ത ഒരു വർക്ക് ആളുകളിലേക്ക് എത്തിക്കുക എന്ന് പറയുമ്പോൾ. നമുക്ക് കിട്ടുന്ന ഒരു എനർജി ഉണ്ട്. അത് നിങ്ങൾ തരുന്ന ഒരു എനർജിയാണ്. അതാണ് എന്നിലൂടെ പുറത്തേക്ക് വന്നത്. അത് മൂലമുണ്ടാകുന്ന ചെറിയൊരു അഹങ്കാരത്തിന് പുറത്ത് ഞാൻ കാട്ടിക്കൂട്ടിയത് ആണ് അതൊക്കെ. എല്ലാവരും എന്നോട് പൊറുക്കണം. ഇങ്ങനെയായിരുന്നു പറഞ്ഞത്.
Story Highlights: Shine Tom Chacko apologized to the audience
