മുരളിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം ആണ് ഷൈൻ ടോം ചാക്കോ.!ഓരോ കഥാപാത്രത്തിനും അദ്ദേഹം നൽകുന്ന ഔട്ട്‌പുട്ടും വലുത് ആണ്.

വളരെ പെട്ടെന്ന് ഉയർന്നു വന്ന നടൻ ആയിരുന്നില്ല ഷൈൻ ടോം ചാക്കോ.

നമ്മൾ എന്ന ചിത്രത്തിൽ വെറും ഒരു സീനിൽ മാത്രം ഒതുങ്ങി പോയ ഒരു നടൻ, പിന്നീട് മലയാള സിനിമയിലെ സ്വാഭാവിക വേഷങ്ങൾ കൈകാര്യം ചെയ്ത ഒരു നടനായി മാറുകയായിരുന്നു. പഴയകാല നടനായ മുരളിയോട് ആണ് എല്ലാവരും ഷൈൻ ടോം ചാക്കോയും ഉപമിച്ചുകൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച പ്രകടനമാണ് ഷൈൻ ഓരോ ചിത്രങ്ങളിലും കാഴ്ച വയ്ക്കുന്നത് എന്നാണ് ആളുകൾ പറയുന്നത്.

നെഗറ്റീവ് റോളുകൾ കൈകാര്യം ചെയ്യുവാൻ ഷൈൻ കാണിക്കുന്നത് ഒരു പ്രത്യേകമായ മാനറിസങ്ങളാണ് കഴിഞ്ഞ കുറച്ചു കാലം കാണുക. ആ ചിത്രങ്ങളിലെല്ലാം അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇഷ്ഖ് എന്ന ചിത്രത്തിലെ സദാചാരം കളിക്കുന്ന ഷൈൻ ടോം ചാക്കോയും വലിയ ഒരു വിജയം ആയിരുന്നു. ഇഷ്ക് എന്ന ചിത്രത്തിനുശേഷം ആയിരുന്നു കൂടുതൽ മികച്ച റോളുകൾ താരത്തെ തേടിയെത്താൻ തുടങ്ങിയത് എന്നു പറയുന്നതാണ് സത്യം. അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമായിരുന്നു ഷൈൻ കാഴ്ച വച്ചിരുന്നത്.

കുറിപ്പ് ചിത്രത്തിലെ ഭാസി പിള്ള എന്ന കഥാപാത്രം എത്ര പക്വതയോടെ ആയിരുന്നു അദ്ദേഹം ചെയ്തത് എന്ന് നമ്മൾ ഓർത്തു പോകും. അതുപോലെ ഓപ്പറേഷൻ ജാവയിലേ കഥാപാത്രം, ഇപ്പോൾ ഇറങ്ങിയ ഭീഷ്മപര്വ്വത്തിലെ കഥാപാത്രം. കുരുതിയിലെ കഥാപാത്രം. അടുത്ത കാലത്ത് ഡിസൈൻ ചെയ്യുന്ന സംവിധാനയകർ വളരെ മികച്ച കഥാപാത്രങ്ങൾ ആണ് അദ്ദേഹത്തിന് കൊടുക്കുന്നത്. അതിന് അദ്ദേഹം നൽകുന്ന ഔട്ട്പുട്ടും വളരെ വലുതാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ഹൃദയം നിറഞ്ഞ തന്നെയാണ് ആളുകൾ ഷൈൻ ടോം ചാക്കോ എന്ന നടന്റെ പ്രകടനത്തെ ഏറ്റെടുക്കുന്നത്. വരും കാലത്തിലേ ഒരു മുരളി തന്നെയാണ് ഷൈൻ ടോം ചാക്കോ എല്ലാവരും പറയുന്നത്. ഷൈൻ ടോം ചാക്കോയുടെ പല പ്രകടനങ്ങളും മുരളിക്ക് സമാനമായ രീതിയിൽ മാനസങ്ങളിൽ മാണെന്ന് പലരും ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു.

Leave a Comment