ഇപ്പോൾ മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളെ മികച്ചതാക്കുന്നു നടനാണ് ഷൈൻ ടോം ചാക്കോ. ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു..

എന്നാൽ അതിനു മുൻപ് ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവന്നത് എന്നതും ഓർക്കേണ്ട ഒരു കാര്യം തന്നെയാണ്. സിനിമയെ കുറിച്ച് കൂടുതൽ അറിഞ്ഞു തന്നെയാണ് സിനിമയിലേക്ക് അദ്ദേഹം എത്തിയത്. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ അധികം ശ്രദ്ധിക്കപ്പെടാതെ പോയ നടനാണ്. മലയാള സിനിമയുടെ അഭിമാനം ആയി മാറുകയായിരുന്നു. മലയാള സിനിമയിൽ ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച ഒരു മനുഷ്യൻ.

അടുത്ത കാലങ്ങളിൽ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ താരത്തിന്റെ സാന്നിധ്യം കാണുവാനും സാധിച്ചിരുന്നു. ഇപ്പോഴിതാ ഭീഷ്മ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഉള്ള അനുഭവത്തെക്കുറിച്ച് ആണ് താരം തുറന്നു പറയുന്നത്.സിനിമയിൽ ചീട്ട് കളിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ആ രംഗം കഴിഞ്ഞിട്ടും ഞങ്ങൾ ഇടയ്ക്കിടയ്ക്ക് അങ്ങനെ കളിക്കാൻ തുടങ്ങി. ആ സമയത്ത് മമ്മുക്ക വന്നു ഞങ്ങളോട് പറഞ്ഞു.

ഇപ്പോൾ ഇത് കളിക്കുന്നത് ശരിയല്ല. ഇവിടെ നമ്മൾ അഭിനയിക്കാൻ വന്നതാണ്. നമ്മളെല്ലാം ഓരോ കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളോട് ഉള്ള താല്പര്യം കുറഞ്ഞ മറ്റു കാര്യങ്ങളിലേക്ക് നമുക്ക് താൽപര്യം വരും. അതുകൊണ്ട് അത് നിർത്തണമെന്ന്. അദ്ദേഹം അത് പറയാനുണ്ടായ കാരണം കഥാപാത്രങ്ങളുള്ള താല്പര്യം കുറയും എന്ന് തന്നെയാണ്. ദുൽഖർ സൽമാനെ കുറിച്ച് പറയുന്നുണ്ട്. ദുൽക്കർ സൽമാൻ വളരെ കുസൃതി ആയിട്ടുള്ള ഒരാളാണെന്നും. എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു വ്യക്തിയാണെന്നും ഒക്കെയാണ് പറയുന്നത്.