മാധ്യമങ്ങൾ ഓടിക്കോ..! മധ്യമങ്ങളെ കണ്ടു ഓടി ഷൈൻ ടോം ചാക്കോ.|Shine Tom Chacko viral News |

മാധ്യമങ്ങൾ ഓടിക്കോ..! മധ്യമങ്ങളെ കണ്ടു ഓടി ഷൈൻ ടോം ചാക്കോ.|Shine Tom Chacko viral News |

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സ്വാഭാവിക അഭിനയം കാഴ്ചവെക്കുന്ന താരമെന്ന നിലയിൽ ശ്രദ്ധ നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം ഷൈൻ ടോം ചാക്കോ അവിഭാജ്യഘടകം തന്നെയായിരുന്നുവെന്ന് പറയാം. മികച്ച ഓരോ കഥാപാത്രത്തിലൂടെയും ഷൈൻ പ്രേക്ഷകർക്ക് മുൻപിൽ കാഴ്ചവയ്ക്കുന്ന പ്രകടനം തന്നെയാണ് നടന്റെ പ്രത്യേകതയും. ഷൈനിനെ പലപ്പോഴും ആരാധകർ മുരളിയുടെ പിന്തുടർച്ചക്കാരൻ എന്നാണ് പറയാറുള്ളത്.

എന്നാൽ അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ഈ ഒരു ഉപയോഗിക്കലിനെക്കുറിച്ച് ഷൈനിനോട്‌ മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. അതിന് ഷൈൻ പറഞ്ഞ മറുപടി മുരളിക്ക് പകരമായി മുരളി മാത്രമേയുള്ളൂ. ഏതൊരു നടൻ ആണെങ്കിലും അയാൾക്ക് പകരമായി അയാൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അങ്ങനെ ഒരു പകരക്കാരൻ ഒരിക്കലും ഉണ്ടാവുകയില്ല. അതിമനോഹരമായ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി യിട്ടുണ്ട് ഷൈൻ ടോം ചാക്കോ.

അടുത്തകാലത്തിറങ്ങിയ കുറുപ്പ് എന്ന ചിത്രത്തിലെ വില്ലൻ വേഷം അത്ര പെട്ടെന്നൊന്നും മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഭാസ്കര പിള്ള എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു ഷൈൻ. അടുത്ത കാലങ്ങളിൽ ഇറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും ഷൈനിന്റെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു. നിരവധി പ്രേക്ഷകർ ആയിരുന്നു ഷൈന്റെ അഭിനയത്തിന് കയ്യടിച്ചിരുന്നത്. അഭിമുഖങ്ങളിൽ എത്തുമ്പോഴും കാമ്പുള്ള കാര്യങ്ങളെക്കുറിച്ച് ആയിരുന്നു സംസാരിച്ചിട്ടുണ്ടായിരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഷൈന്റെ ഒരു പുതിയ വീഡിയോ ആണ് ഈ വീഡിയോയിൽ മാധ്യമങ്ങളിൽ കണ്ടു കൊണ്ടിരിക്കുന്നത്.

ഷൈൻ മാധ്യമങ്ങളെ കണ്ടു ഓടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഷൈനിന്റെ പിന്നാലെ ഓടുകയും ചെയ്യുന്നുണ്ട്. യാതൊന്നും സംസാരിക്കാതെ മാധ്യമങ്ങളിൽ നിന്നും ഓടി അകലുകയാണ് ചെയ്യുന്നത് ഈ ഒരു വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ആരോടാണെങ്കിലും തന്റെ നിലപാടുകൾ തുറന്നു പറയുന്ന ഒരു സ്വഭാവമാണ് ഷൈൻ ടോം ചാക്കോയ്ക്ക്. അതുകൊണ്ടു തന്നെ പലപ്പോഴും ഷൈന്റെ അഭിമുഖങ്ങൾ എല്ലാംതന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. മാധ്യമങ്ങളുടെ എന്തെങ്കിലും പ്രകോപനപരമായ മറുപടികൾ കേട്ടാണോ ഷൈൻ ഓടിയതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഷൈൻ ഓടുന്നതും മാധ്യമങ്ങൾ പിന്നാലെ എത്തുന്നതുമായ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി നിൽക്കുന്നത്.
Story Highlights: Shine Tom Chacko viral News