സിനിമ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി അവരോടൊപ്പം ജീവിക്കാൻ ഒന്നും കഴിയില്ല. വിവാഹബന്ധം ഉൾപ്പെടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല |Shine Tom Chakko talkes he is failure in life

സിനിമ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി അവരോടൊപ്പം ജീവിക്കാൻ ഒന്നും കഴിയില്ല. വിവാഹബന്ധം ഉൾപ്പെടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല |

കുറച്ചുനാളുകളായ സോഷ്യൽ മീഡിയയിൽ അടക്കം വളരെയധികം ശ്രദ്ധ നേടുന്ന ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ സിനിമയ്ക്ക് വേണ്ടി താൻ വീട്ടുകാരെ പോലും മറന്നു ജീവിക്കുകയാണെന്നാണ് ഷൈൻ പറയുന്നത്. ഒരാൾ സംതൃപ്തിപ്പെടുത്തേണ്ടത് സ്വന്തം ആത്മാവിനെയാണ്. വീട്ടുകാർ മക്കളെ വളർത്തി വലുതാക്കുന്നത് അവരുടെ ഭാവി നന്നായി കാണാൻ വേണ്ടിയാണ്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി അവരോടൊപ്പം ജീവിക്കാൻ ഒന്നും കഴിയില്ല. ജീവിതത്തിൽ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താൻ. അതിന്റെ പകുതി മാത്രമേ ക്യാമറയ്ക്ക് മുന്നിൽ കാണിക്കാൻ കഴിയുന്നുള്ളൂ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷൈൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നത്. സിനിമ ഇഷ്ടപ്പെടുന്നവർക്ക് അത് ചെയ്യാനുള്ള എളുപ്പമാണ്. ഇഷ്ടമുള്ള പണി ചെയ്ത് കോടിക്കണക്കിന് പണം കിട്ടുന്നത് നല്ല കാര്യം തന്നെയല്ലേ. ആളുകളെ ചിരിപ്പിക്കാൻ വേണ്ടി എന്ന ചിലപ്പോൾ മറ്റുള്ളവരുടെ ശൈലി പിന്തുടരാറുണ്ട്. ഇല്ലാത്ത സംസാരശൈലി ഇടയ്ക്ക് കയറി വരാറുണ്ട്. ഒരു കാര്യം സീരിയസായി അവതരിപ്പിക്കുകയും വേണം എന്നാൽ ഹാസ്യമായി തോന്നുകയും വേണം എന്നുള്ളപ്പോഴാണ് അങ്ങനെ ചെയ്യുക .

ഞാൻ എന്തൊക്കെയോ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നുണ്ടെന്ന് പറയുന്നവരുണ്ട്. എന്നാൽ ആരാണത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.? ക,ഞ്ചാ,വ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല പിള്ളേര് വലിക്കുന്നതാണ് കുറ്റം. ഇത് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലുകൾ ആക്കുകയും അതുവഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളിൽ നശിപ്പിക്കുകയും ചെയ്യുന്നതാണ് ക്രൈം. അല്ലാതെ അത് ഉപയോഗിക്കുന്നതല്ല എന്നും ഷൈൻ പറയുന്നു. സിനിമയില്ലാതെ ഒന്നും ജീവിതത്തിൽ എന്റെ ജീവിതത്തിൽ ഇല്ല, അതുകൊണ്ടാണ് വിവാഹബന്ധം ഉൾപ്പെടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ എനിക്ക് കഴിയാതെ പോയത്. അച്ഛനോട് അമ്മയോടും അനുജനോടും അനുജത്തിയോടും ഉള്ള ബന്ധത്തിൽ പോലും ഞാനൊരു പരാജയമാണ്. അങ്ങനെ ഞാൻ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണ് എന്നും ഷൈൻ പറയുന്നു.Story Highlights: Shine Tom Chakko talkes he is failure in life