Entertainment

ഉപ്പും മുളകില്‍ നിന്നും ശിവാനി പിന്മാറിയോ..? ഈ രോഗം കൊണ്ടാണോ പിന്മാറ്റം..? തുറന്നു പറഞ്ഞ് ശിവാനി രംഗത്ത് |Shivani Menon quite uppum mulakum serial

ഉപ്പും മുളകില്‍ നിന്നും ശിവാനി പിന്മാറിയോ..? ഈ രോഗം കൊണ്ടാണോ പിന്മാറ്റം..? തുറന്നു പറഞ്ഞ് ശിവാനി രംഗത്ത് |Shivani Menon quite uppum mulakum serial

പുരുഷന്മാർക്ക് പോലും വളരെയധികം പ്രിയപ്പെട്ട ഒരു പരമ്പരയാണ് ഉപ്പും മുളകും. നിരവധി ആരാധകരാണ് ഈ ഒരു പരമ്പരയ്ക്ക് ഉള്ളതെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മിനിസ്ക്രീൻ പ്രേക്ഷകരെല്ലാം ഒന്നോട്‌ കൂടി ഹൃദയത്തിലേക്ക് ഏറ്റിയ പരമ്പരയിലെ ഓരോരുത്തരും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയവർ തന്നെയാണ്. പരമ്പരയിൽ ശിവാനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവാനി മേനോനും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ്. നിരവധി ആരാധകരെ വളരെ ചെറിയ സമയം കൊണ്ട് തന്നെ ശിവാനി സ്വന്തമാക്കിയിരിക്കുന്നത്. ഉപ്പും മുളകും സോഷ്യൽ മീഡിയയിലും വളരെ തരംഗമാണ് എന്നതാണ് സത്യം.

ഉപ്പും മുളകിലും ശ്രദ്ധ നേടിയതോടെ ശിവാനിയുടെ ഡാൻസ് വീഡിയോകൾ ഒക്കെ തന്നെ വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ശിവാനി തന്റെ നൃത്ത വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങളായി ഉപ്പും മുളകിലെ എപ്പിസോഡുകളിൽ ഒന്നും തന്നെ ശിവാനിയെ ആരും കാണുന്നില്ല. ശിവാനി എവിടെയെന്ന ചോദ്യം സ്വാഭാവികമായും പ്രേക്ഷകരിൽ നിന്നും ഉണ്ടാവുകയും ചെയ്തു. ഉപ്പും മുളകിലില്ല എങ്കിലും ഇപ്പോൾ ശിശുദിനത്തിൽ ശിവാനി ഒരു നൃത്ത വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതോടെ പലരും ചോദിച്ചത് ശിവാനി സീരിയൽ ഉപേക്ഷിച്ചോന്നാണ്. എന്നാൽ ഇതിനെല്ലാം ഇപ്പോൾ മറുപടി പറഞ്ഞു കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് ചിക്കൻ പോക്സ് ആയിരുന്നു. അതുകൊണ്ടാണ് സീരിയലിൽ നിന്നും മാറി നിന്നത്.

ഉപ്പും മുളകും ആണ് തന്നെ വളർത്തിയത് എന്നും അതിനാൽ ഇതിൽ നിന്നും താൻ പോകില്ലന്നും ഈ ഒരു കാരണം കൊണ്ടാണ് താൻ വിട്ടു നിന്നത് എന്നുമാണ് ശിവാനി പറയുന്നത്. ഏഴു വർഷത്തോളമായി ഉപ്പും മുളക്കും എന്ന പരമ്പരയിൽ സജീവ സാന്നിധ്യമാണ് ശിവാനി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശിവാനി. ശിവാനിയുടെ വളർച്ച പ്രേക്ഷകർ നേരിട്ട് കാണുകയായിരുന്നു എന്നതാണ് സത്യം. വളരെ ചെറിയ പ്രായത്തിൽ തന്നെ പരമ്പരയിൽ എത്തിയതാണ് ശിവാനി ഇപ്പോൾ കൗമാര കാലഘട്ടത്തിൽ എത്തി നിൽക്കുകയാണ്.
Story Highlights: Shivani Menon quite uppum mulakum serial

ഉപ്പും മുളകില്‍ നിന്നും ശിവാനി പിന്മാറിയോ..? ഈ രോഗം കൊണ്ടാണോ പിന്മാറ്റം..? തുറന്നു പറഞ്ഞ് ശിവാനി രംഗത്ത് |Shivani Menon quite uppum mulakum serial

Most Popular

To Top