
റോഷാക്കിന്റെ ചിത്രീകരണം പൂർണ്ണമായി ദുബായില്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം രാത്രിയോടെ ആണ് ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞത്. ഓണത്തിന് ചിത്രം റിലീസിനെത്തും.മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. കൊച്ചിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത്.

നാല് ദിവസം മുമ്പാണ് നിസാം ബഷീറും സംഘവും അവസാന ഷെഡ്യൂളിനായി ദുബായിലേയ്ക്ക് പോയത്. അവിടെ മൂന്നു ദിവസത്തെ ചിത്രീകരണമായിരുന്നു ഉണ്ടായിരുന്നത്. ആസിഫ് അലിയും ഈ ഷെഡ്യൂളില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം.
പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. വിതരണം വേ ഫെയർ ഫിലിംസ്. പി ആർ ഓ പ്രതീഷ് ശേഖർ ആണ്.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വളരെയധികം വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും റോഷാക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ അതുണ്ടാക്കിയത് വലിയ തരത്തിലുള്ള ഒരു ഓളം തന്നെയായിരുന്നു. നിരവധി ദുരൂഹതകൾ ഒളിപ്പിച്ചു കൊണ്ടുള്ള ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെയായിരുന്നു അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നത്. അതിനാൽ തന്നെ പ്രേക്ഷകർ എല്ലാം ഈ ഒരു പോസ്റ്റർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് തന്നെ ആളുകൾ എന്തായിരിക്കും ചിത്രം എന്ന ആകാംക്ഷയോടെയാണ് നിൽക്കുന്നത്. ഒരുപാട് കിടിലൻ സസ്പെൻസുകൾ ആണ് ചിത്രം ഒരുക്കിവച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മെഗാസ്റ്റാറിനൊപ്പം ആസിഫലി കൂടിച്ചേരുമ്പോൾ ചിത്രത്തിന് ഒരുപാട് പ്രത്യേകതകൾ അവകാശപ്പെടാൻ ഉണ്ടാകും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ഓണക്കാലത്ത് തീയേറ്ററിൽ റിലീസ് ആണോ ഓടിട്ടി ആയാണോ ചിത്രം വരുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.
Content Highlights: Mammootty, Rorschach movie, Nissam Basheer, Rorschach movie release date
