ആ ഒരുകോടി കുഞ്ചാക്കോ ബോബൻ അവകാശപ്പെട്ടതാണ്;അമ്മ
ആശുപത്രിയിൽ കിടന്നപ്പോൾ ഞാൻ ഇമോഷണൽ ആയിരുന്നു..|Siddharth Bharathan in memory of KPAC Lalitha

ആ ഒരുകോടി കുഞ്ചാക്കോ ബോബൻ അവകാശപ്പെട്ടതാണ്;അമ്മ
ആശുപത്രിയിൽ കിടന്നപ്പോൾ ഞാൻ ഇമോഷണൽ ആയിരുന്നു..|Siddharth Bharathan in memory of KPAC Lalitha

നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം എന്ന ചിത്രം. പകരക്കാരനില്ലാത്ത സംവിധായകനായ ഭരതന്റെയും മലയാള സിനിമയിൽ ആർക്കും മറക്കാൻ ഇഷ്ടമില്ലാത്ത നടി കെപിഎസി ലളിതയുടെയും മകൻ എന്ന നിലയിലും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരം തന്നെയാണ് സിദ്ധാർഥ് ഭരതൻ. സംവിധായകനായും നടനായും മികച്ച ഒരു പ്രതിഭയാണെന്ന് പലതവണ തെളിയിച്ച തന്നിട്ടുമുണ്ട് അദ്ദേഹം. ചിത്രം സംബന്ധമായി അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കെടുത്തിരിക്കുകയാണ്. അദ്ദേഹം പറയുന്ന ചില കാര്യങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ജിന്ന്, ചതുരം തുടങ്ങിയ ചിത്രങ്ങളാണ് സിദ്ധാർഥധിന്റെ സംവിധാനത്തിൽ ഇപ്പോൾ തിയേറ്ററിൽ എത്താൻ കാത്തിരിക്കുന്നത്. രണ്ട് സിനിമകളും പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ബെഹൈണ്ട് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. കുഞ്ചാക്കോ ബോബൻ വൈറലായ ദേവദൂതർ പാടി എന്ന ഗാനത്തെ കുറിച്ചാണ് സിദ്ധാർത്ഥ് സംസാരിക്കുന്നത്. ഒരുകോടി വ്യൂസ് അതിനു ലഭിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരൻ കുഞ്ചാക്കോ ബോബൻ മാത്രമാണെന്നാണ് സിദ്ധാർത്ഥ് പറയുന്നത്. ആ ഒരുകോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ്. പാട്ടിനേക്കാളും കുഞ്ചാക്കോ ബോബന്റെ ഡാൻസ് ആണ് അതിന്റെ സവിശേഷത.

ഒറിജിനൽ വേർഷൻ പോലും ഇത്രത്തോളം ലഭിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. പാട്ട് നല്ലതാണ് ചാക്കോച്ചൻ കൊടുത്തിരിക്കുന്ന ഡാൻസ് കേറി കൊളുത്തി. നിരവധി താരങ്ങൾ വീണ്ടും ചാക്കോച്ചനെ അനുകരിക്കുന്ന വീഡിയോ കണ്ടു. പാട്ടിനെ താഴ്ത്തികെട്ടുകയല്ല. ഇപ്പോൾ വീണ്ടും ആ ഗാനം ഇറങ്ങിയപ്പോൾ ആളുകളിൽ വർക്ക് ആയത് ചാക്കോച്ചന്റെ ഡാൻസ് തന്നെയാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അച്ഛന്റെ ഒപ്പം ഷൂട്ടിംഗ് പോയത് ഒക്കെ ഓർക്കുന്നുണ്ട്. കൃത്യമായ ഓർമ്മയില്ലെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ ഓർമ്മകളുണ്ട്. അച്ഛൻ ചെയ്ത വർക്കുകൾ കാണുമ്പോൾ അഭിമാനം തോന്നും. താഴവാരം സിനിമയിലേ ഫൈറ്റിലൊക്കെ അച്ഛൻ ആണ് എന്ന് പറയുമ്പോൾ എനിക്ക് അഭിമാനമാണ്.

പ്രിയദർശൻ സാറിന്റെ അടുത്താണ് ഞാൻ ഏറെക്കാലം പ്രവർത്തിച്ചത്. അദ്ദേഹം ചെയ്യുന്ന രീതികൾ പലതും എനിക്ക് കണ്ട് പഠിക്കുവാൻ സാധിച്ചിട്ടുള്ളത് ആണ്. അമ്മ വളരെ ബോൾഡ് ആയ സ്ത്രീയായിരുന്നു. അമ്മയുടെ ഒരു ആരാധകനാണ് ഞാൻ. അമ്മ കാര്യങ്ങളൊക്കെ കാണുന്ന രീതിയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. എല്ലാവരെയും പോലെ വഴക്കു പറയും, എങ്കിലും നമ്മൾ ഒരു മോശം അവസ്ഥയിലാണ് ഇരിക്കുന്നതെങ്കിൽ വ്യത്യസ്തമായ രീതിയിലായിരിക്കും നമ്മളോട് അപ്രോച്ച് ചെയ്യുക. നമ്മുടെ കൂടെ ഇരുന്ന് സമാധാനിപ്പിക്കും. അപകടം സംഭവിച്ച് ആശുപത്രിയിൽ കിടന്നപ്പോൾ ചെറിയ അപകടമാണ് സംഭവിച്ചതെന്നാണ് ഓർത്തത്. ബോധം വന്നതിനുശേഷമാണ് രണ്ടുദിവസമായി അപകടം നടന്നിട്ട് എന്ന് അറിഞ്ഞത്. പക്ഷേ കാണുമ്പോൾ അമ്മ കുഴപ്പമില്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കുക ആണ് ചെയ്തത്.

അമ്മ ആശുപത്രിയിൽ കിടന്നപ്പോൾ ഞാൻ ഇമോഷണൽ വളരെ മോശം അവസ്ഥയിലായിരുന്നു ഞാൻ കരയാൻ തുടങ്ങിയപ്പോൾ കരയരുത് അമ്മ പറയുമായിരുന്നു. ഇതൊരു 11 സിനിമകളിലാണ് സിദ്ധാർദ്ധ് അഭിനയിച്ചിട്ടുള്ളത്.
Story Highlights:Siddharth Bharathan in memory of KPAC Lalitha