Entertainment

കാൻസർ ബാധിതനായിരുന്നപ്പോഴും അങ്ങനെ ഒരു ആഗ്രഹവുമായി ജിഷ്ണു തന്നെ കാണാൻ വന്നിരുന്നു| Sidharth Bharathan about late Jishnu|

കാൻസർ ബാധിതനായിരുന്നപ്പോഴും അങ്ങനെ ഒരു ആഗ്രഹവുമായി ജിഷ്ണു തന്നെ കാണാൻ വന്നിരുന്നു| Sidharth Bharathan about late Jishnu|

മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ചിത്രമായിരുന്നു കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ട് താരങ്ങളുടെ മക്കൾ ആയിരുന്നു ആ ചിത്രത്തിൽ ഒരുമിച്ചത്. സിദ്ധാർത്ഥ് ഭരതനും ഒന്ന് ജിഷ്ണു രാഘവനും. ആത്മാർത്ഥ സുഹൃത്തുക്കളായ ഇരുവരും അഭിനയിച്ച ചിത്രം മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി വളരെ പെട്ടെന്ന് തന്നെ മാറി. ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഹൃദയത്തിലേക്ക് തന്നെയാണ് സ്വീകരിച്ചത്. സിനിമയ്ക്കുശേഷം ഇരുവർക്കുമിടയിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. ജിഷ്ണുവും സിദ്ധാർത്ഥും ഒരുമിച്ച് ആ സൗഹൃദം മുന്നോട്ടുകൊണ്ടുപോയി.

Actor Jishnu Raghavan is fighting hard against cancer

എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ആണ് ജിഷ്ണുവിന് കാൻസർ എന്ന മഹാവ്യാധി പിടിച്ചത്. അതോടെ പൂർണമായി അസുഖം താരത്തെ കാർന്നു തിന്നു തുടങ്ങി. ആ അസുഖത്തോട് കുറെയൊക്കെ പിടിച്ചു നിന്നിരുന്നെങ്കിലും 2016 മാർച്ച് 25ആം തീയതി മറ്റൊരു ലോകത്തേക്ക് ജിഷ്ണു യാത്രയാവുകയായിരുന്നു. ഇപ്പോൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് ഓർമിക്കുകയാണ് ഫ്ലവേഴ്സിലെ ഒരു കോടി വേദിയിൽ വച്ചു സിദ്ധാർഥ് ഭരതൻ. പരിപാടിയിൽ മത്സരിക്കാൻ എത്തിയപ്പോഴായിരുന്നു ജിഷ്ണുവിനെ കുറിച്ചുള്ള ഓർമ്മകൾ സിദ്ധാർദ്ധ് പങ്കുവെച്ചത്. ക്യാൻസർ ബാധിതനായിരുന്ന സമയത്ത് എപ്പോഴും ജിഷ്ണുവിന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നാണ് സിദ്ധാർത്ഥ് പറയുന്നത്.

ആ രോഗത്തിന്റെ തളർച്ചയിലും പുതിയൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ജിഷ്ണു തന്നെ കാണാനെത്തിയിരുന്നു. അദ്ദേഹത്തിന്റെ മനക്കരുത്ത് തന്നെ അമ്പരപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ അമ്മ കെപിഎസി ലളിതയുടെ ഓർമ്മകളും സിദ്ധാർഥ് പങ്കുവയ്ക്കുന്നുണ്ട്. അവസാനനാളുകൾ വരെ പൊരുതി ജീവിച്ച ഒരു സ്ത്രീ ആയിരുന്നു അമ്മ. എല്ലാ പ്രശ്നങ്ങളെയും ജീവിതത്തിലുണ്ടായ എല്ലാം കടബാധ്യതകളെയും അതുകൊണ്ടാണ് തോൽപ്പിച്ചത്. അപ്പോൾ തന്നെ വലിയ കടമുണ്ടായിരുന്നു. അതെല്ലാം മക്കളെ പോലും അറിയിക്കാതെ അമ്മ അഭിനയിച്ച കാശുണ്ടാക്കി വീട്ടാൻ കുറെ കഷ്ടപ്പെട്ടിരുന്നു. അമ്മയുടെ മരണം തനിക്ക് വല്ലാത്തൊരു ആഘാതം സമ്മാനിച്ചിരുന്നു എന്ന് ഇതിനു മുൻപ് തന്നെ സിദ്ധാർഥ് പറഞ്ഞിട്ടുണ്ടായിരുന്നു. അച്ഛനെപ്പോലെ മികച്ച ഒരു കലാകാരൻ തന്നെയാണ് സിദ്ധാർത്ഥ് എന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.

വലിയ സ്വീകാര്യത ആയിരുന്നു സിദ്ധാർത്ഥിന് എപ്പോഴും പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചിരുന്നത്. കെപിഎസി ലളിതയോടും ഭാരതനോടുമുള്ള സ്നേഹം അതേപോലെതന്നെ പ്രേക്ഷകർ സിദ്ധാർധിനും നൽകിയിരുന്നു. എന്നാൽ മലയാളസിനിമയിൽ വേണ്ടത്ര ശോഭിക്കാൻ താരത്തിന് സാധിച്ചില്ല എന്നതാണ് സത്യം.
Story highlights; Sidharth Bharathan about late Jishnu

To Top
$(".comment-click-13890").on("click", function(){ $(".com-click-id-13890").show(); $(".disqus-thread-13890").show(); $(".com-but-13890").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });