Entertainment

“ലക്ഷ്വറി എന്ന വാക്കിനോട് പോലും തനിക്ക് താല്പര്യം ഇല്ല, ഇപ്പോഴും യാത്ര പഴയ അംബാസിഡർ കാറിൽ” – സിദ്ധിഖ്‌ |Sidhikh talkes about He is not even interested in the word luxury, still travels in an old ambassador car.”

“ലക്ഷ്വറി എന്ന വാക്കിനോട് പോലും തനിക്ക് താല്പര്യം ഇല്ല, ഇപ്പോഴും യാത്ര പഴയ അംബാസിഡർ കാറിൽ” – സിദ്ധിഖ്‌ |Sidhikh talkes about He is not even interested in the word luxury, still travels in an old ambassador car.”

നടൻ വില്ലൻ സഹനടൻ എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച വ്യക്തിയാണ് സിദ്ധിഖ്‌. നിരവധി ആരാധകരെയും സിദ്ദിഖ് വളരെ ചെറിയ കാലം കൊണ്ട് തന്നെ സ്വന്തമാക്കിയിട്ടുണ്ട് എന്നതാണ് സത്യം. സിദ്ധിഖിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ സിദ്ദിഖ് അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താൻ ഇപ്പോഴും തന്റെ പഴയ അംബാസിഡർ കാറിലാണ് യാത്ര ചെയ്യുന്നത് എന്നാണ് സിദ്ധിക്ക് പറയുന്നത്. അതിന്റെ കാരണങ്ങളെ കുറിച്ചും സിദ്ദിക്ക് പറയുന്നുണ്ട്. തനിക്ക് താല്പര്യം ആ കാറിൽ യാത്ര ചെയ്യാനാണ്. ഇന്ന് നിരവധി കാറുകൾ ഒക്കെ വിപണിയിൽ ഉണ്ടായെങ്കിലും തനിക്ക് ഒരു പ്രത്യേകമായി ഹൃദയബന്ധം ആ വാഹനത്തോടു ഉണ്ട്.

അതുകൊണ്ടാണ് താൻ ആ വാഹനത്തിൽ തന്നെ യാത്ര ചെയ്യുന്നത്. എന്നാൽ അതിനെ തന്നോളം തന്നെ സ്നേഹിക്കുന്ന ഒരു ഡ്രൈവർ കൂടി ഉണ്ട്. അതുകൊണ്ടാണ് ഇത്രയും നല്ല രീതിയിൽ ആ വാഹനം മുൻപോട്ട് പോകാൻ സാധിക്കുന്നത്. ലക്ഷ്വറി എന്ന വാക്കിനോട് പോലും തനിക്ക് താല്പര്യം ഇല്ല എന്നാണ് സിദ്ദിഖ് പറയുന്നത്. പലപ്പോഴും ചിലർ ലക്ഷ്വറി ഫ്ലാറ്റ് എന്നൊക്കെ പറയുമ്പോൾ താൻ ചിന്തിക്കാറുണ്ട് എന്തിനാണ് ഈ ലക്ഷ്വറി ഫ്ലാറ്റ്. ഇത് താമസിക്കാൻ വേണ്ടി തന്നെയല്ലേ എന്ന്. ആഡംബരം എന്ന വാക്കിനോട് വലിയ താല്പര്യമില്ലാത്ത ഒരു വ്യക്തിയാണ് താനെന്നും, സിദ്ദിക്ക് വ്യക്തമാക്കുന്നുണ്ട്. ഇന്ന് വിപണിയിൽ പല വണ്ടികൾ ഉണ്ടെങ്കിലും തന്റെ അംബാസിഡർ കാറിനോട് ചെറുതല്ല.

ഒരു അറ്റാച്ച്മെന്റ് തനിക്ക് ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അതിൽ സൗകര്യങ്ങളൊക്കെ കുറവാണ്. ലോക്കിംഗ് സിസ്റ്റം പോലും കുറവാണ്. പക്ഷേ തനിക്ക് അതിൽ യാത്ര ചെയ്യുന്നതാണ് കൂടുതൽ താല്പര്യം എന്നും ഇപ്പോൾ ഈ കാറിൽ വരുന്ന ഒരാൾ എന്ന പേരിലാണ് താൻ അറിയപ്പെടുന്നത് എന്നും അതും തനിക്ക് കാർ നേടിത്തന്ന ഒരു പേരാണ് എന്നും ഒക്കെ രസകരമായ രീതിയിൽ സിദ്ദിഖ് പറയുന്നുണ്ട്
Story Highlights: Sidhikh talkes about He is not even interested in the word luxury, still travels in an old ambassador car.”

Most Popular

To Top