Entertainment

വിജയ്ക്കൊപ്പം സൂര്യ അഭിനയിക്കുന്നതിൽ സൂര്യയുടെ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. ജ്യോതികയും ചിത്രത്തിൽ നിന്നും മാറി..! ഫ്രണ്ട്സ് സിനിമയുടെ അറിയാകഥകൾ ഇങ്ങനെ.|Sidhikh Talks about surya and vijay

വിജയ്ക്കൊപ്പം സൂര്യ അഭിനയിക്കുന്നതിൽ സൂര്യയുടെ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. ജ്യോതികയും ചിത്രത്തിൽ നിന്നും മാറി..! ഫ്രണ്ട്സ് സിനിമയുടെ അറിയാകഥകൾ ഇങ്ങനെ.|Sidhikh Talks about surya and vijay

ഇന്ന് തമിഴ് സിനിമാലോകത്തെ നടിപ്പിൻ നായകൻ എന്ന ഏറെ ഇഷ്ടത്തോടെ വിളിക്കുന്ന താരമാണ് സൂര്യ. എന്നാൽ ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു സൂര്യയ്ക്ക്. അധികമാർക്കും അറിയാത്ത ഒരുപാട് അവഗണനകൾ നേരിട്ട ഒരു കാലം. സൂര്യയ്ക്ക് അഭിനയിക്കാൻ അറിയില്ല. നീളം കുറവാണ് എന്നൊക്കെ പറഞ്ഞ് പലരും അദ്ദേഹത്തെ അധിക്ഷേപിച്ചിട്ടുണ്ട്. 1999 ഇൽ ഇറങ്ങിയ ഫ്രണ്ട്സ് എന്ന ചിത്രത്തിലെ തമിഴ് റീമേക്കിലും സൂര്യ എത്തി. ഈ ചിത്രം ഒരുക്കിയത് സിദ്ധിഖ്‌ ആണ് സൂര്യ വിജയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇവർ ഒന്നിച്ചഭിനയിച്ചു എന്നത് തന്നെയായിരുന്നു പ്രത്യേകതയായി ആളുകൾ കണ്ടത്.

സൂര്യയും വിജയ്യും സൂപ്പർതാരങ്ങൾ അല്ല അതിനു മുൻപുള്ള ഒരു ചിത്രം കൂടിയായിരുന്നു ഫ്രണ്ട്സ് എന്ന ചിത്രം. മലയാളത്തിൽ മീന ആയിരുന്നു നായികാവേഷം. തമിഴിൽ അഭിനയിച്ചത് ദേവയാനിയായിരുന്നു. നിരവധി ആരാധകരെ സൃഷ്ടിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രകടനം തന്നെ ചിത്രത്തിലുണ്ടായിരുന്നു. സംഭവം ഇങ്ങനെയാണെങ്കിലും സൂര്യയും വിജയ്യും ഒരുമിച്ച് അഭിനയിക്കുന്നത് സൂര്യയുടെ കുടുംബത്തിന് താൽപര്യമുണ്ടായിരുന്നില്ല എന്നാണ് സംവിധായകനായ സിദ്ധിഖ്‌ വെളിപ്പെടുത്തുന്നത്. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. മലയാളം ഫ്രണ്ട്സ് ഷൂട്ടിങ് നടക്കുന്ന സമയത്ത് വിജയ് ഏതോ ഒരു പടത്തിലെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ആനന്ദക്കുട്ടൻ ആണ് ആ സിനിമയുടെ ക്യാമറാമാൻ ആണ് ആദ്യമായി പരിചയപ്പെടുന്നത്. അദ്ദേഹം നിങ്ങളുടെ സിനിമകളൊക്കെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞു. അങ്ങനെയാണ് ഫ്രണ്ട്സ് കൊണ്ടുപോയി കാണിച്ചത്.

വിജയ്ക്ക് ഇഷ്ടമായി. നമുക്ക് പെട്ടെന്ന് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ കഥാപാത്രത്തിനുവേണ്ടി സൂര്യയെയും സമീപിച്ചു. സൂര്യയെ സിനിമ കാണിച്ചപ്പോൾ സിനിമ ഇഷ്ടമായി. പക്ഷേ സൂര്യയും വിജയ്‌യും കൂടി അതിനു മുൻപ് ഒരു സിനിമ ചെയ്തിരുന്നു. നേർക്കുനേർ എന്നായിരുന്നു സിനിമയുടെ പേര് അത് വിജയം നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ സൂര്യ വിജയ്ക്ക് ഒപ്പം സിനിമയിൽ അഭിനയിക്കുന്നതിൽ സൂര്യയുടെ കുടുംബത്തിൽ നിന്നും വലിയ എതിർപ്പുണ്ടായിരുന്നു. അത് ശരിയാവില്ല എന്നാണ് പറഞ്ഞത്. പക്ഷേ സൂര്യയ്ക്ക് സിനിമ ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു. തുടക്കത്തിൽ ജ്യോതിക ആയിരുന്നു ആദ്യത്തെ ഹീറോയിൻ. പൊള്ളാച്ചിയിൽ ആണ് ഷൂട്ട് പ്ലാൻ ചെയ്തത് അവസാനഘട്ടത്തിൽ ജ്യോതിക വേറൊരു സിനിമയുമായി ഡേറ്റ് ക്ലാഷ് വന്നു. ആറേഴു ദിവസത്തെ ഡേറ്റ് ക്ലാഷ് ആയിരുന്നു അതുകൊണ്ട് തന്നെ അത് അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാൻ പറഞ്ഞു.

പ്രൊഡക്ഷൻ സൈഡിൽ അവരത് വാശി പോലെ എടുക്കുകയും ചെയ്തു. വിജയും ജ്യോതികയും ഒരുമിച്ച് എത്തിയ ഖുശി വലിയ വിജയം നേടിയ സമയമാണ്. അതിനുശേഷം വരുന്ന സിനിമയായിരുന്നു ഫ്രണ്ട്സ്. പ്രൊഡക്ഷൻ സൈഡിൽ നിന്നും ഡേറ്റ് മാറ്റാൻ പറ്റില്ലെന്ന വാർത്ത വന്നതോടെ ജ്യോതികയ്ക്ക് പകരം സിമ്രാനെ ആണ് തീരുമാനിച്ചത്. അവർക്ക് വരാൻ സാധിച്ചില്ല. അവസാനമാണ് ദേവയാനിയെ നായികയാക്കിയത്. ചിത്രം ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.
Story Highlights:Sidhikh Talks about surya and vijay

വിജയ്ക്കൊപ്പം സൂര്യ അഭിനയിക്കുന്നതിൽ സൂര്യയുടെ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. ജ്യോതികയും ചിത്രത്തിൽ നിന്നും മാറി..! ഫ്രണ്ട്സ് സിനിമയുടെ അറിയാകഥകൾ ഇങ്ങനെ.|Sidhikh Talks about surya and vijay

Most Popular

To Top