ഒരിക്കൽ രജീഷ ഒരാളെ ഇഷ്ട്ടം അല്ലെന്ന് പറഞ്ഞു. അതിൽ നിന്നൊരു കാര്യം പഠിച്ചു. സിദ്ധിഖ്

ഒരിക്കൽ രജീഷ ഒരാളെ ഇഷ്ട്ടം അല്ലെന്ന് പറഞ്ഞു. അതിൽ നിന്നൊരു കാര്യം പഠിച്ചു. സിദ്ധിഖ്

മികച്ച ഒരുപിടി കഥാപാത്രങ്ങൾ നമ്മുക്ക് മുൻപിൽ അവതരിപ്പിച്ചു നടനാണ് സിദ്ദിഖ്. മമ്മൂട്ടിയും മോഹൻലാലും മുതൽ മലയാള സിനിമയിലെ യുവതാരം നിരയ്ക്കൊപ്പം എല്ലാം ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് സിദ്ധിക്ക്. മലയാള സിനിമയിൽ സിദ്ധിഖിനുള്ള സ്ഥാനം അല്പം വലുത് തന്നെയാണ്. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ രജീഷ വിജയൻ, ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, ഫഹദ്, പൃഥ്വിരാജ് എന്നിവരേക്കുറിച്ചൊക്കെ ഉള്ള സിദ്ദിഖിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വാക്കുകളിങ്ങനെ..

രജീഷയുടെ കൂടെ താൻ ഒരു സിനിമയിൽ അഭിനയിച്ചിട്ടുള്ളു. ആ കുട്ടിയോട് ഏറ്റവും കൂടുതൽ ബഹുമാനം തോന്നി ഒരു കാര്യമുണ്ട്. ഒരിക്കൽ രജീഷ എൻറെ അടുത്ത് വന്ന് ഒരാളെ കുറിച്ച് പറഞ്ഞു. എനിക്ക് അയാളുടെ അടുത്തിരിക്കാൻ ഇഷ്ടമല്ല എന്നായിരുന്നു രജീഷ പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ അയാൾ എപ്പോഴും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞുകൊണ്ടിരിക്കും എന്നാണ് രജീഷ പറഞ്ഞത്. തനിക്ക് അത്‌ വലിയ ഒരു പാഠം ആയിട്ടാണ് തോന്നിയതെന്നും പറഞ്ഞു.

മിടുക്കി എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് സിദ്ധിഖ്‌ പറഞ്ഞത്. 24 മണിക്കൂറും അഭിനയിക്കുന്ന ആളുകളെ താൻ കണ്ടിട്ടുണ്ട്. എന്നാൽ ഐശ്വര്യ ഓഫ്‌ സ്ക്രീൻ അഭിനയം ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു. ആസിഫ് തനിക്കൊരു മകനെപ്പോലെയാണ്. അവനെ കണ്ട് പഠിക്കണം എന്ന് തന്റെ മകനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.

വളരെ സ്വാഭാവികമായ അഭിനയം കാണുമ്പോൾ കൊതി തോന്നാറുണ്ട്. പൃഥ്വിരാജിനെ ആദ്യ ചിത്രം നന്ദനം തൊട്ട് എനിക്ക് അറിയാവുന്ന വ്യക്തിയാണ്. ഒന്നുമറിയാത്ത വിദ്യാർത്ഥിയെ പോലെ സിനിമാ സെറ്റിൽ വന്ന് തൊട്ടുള്ള പൃഥ്വിരാജ് ഓരോ വളർച്ചയും ഞാൻ നോക്കിക്കണ്ടു. സിനിമയുടെ ഭയങ്കര പാഷൻ ഉള്ള ആളാണ് അദ്ദേഹം. സിനിമയെ കുറിച്ച് വളരെയധികം കാര്യങ്ങൾ എത്രയോ നേരത്തെ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട് അദ്ദേഹമെന്നും പറയുന്നു. ഫഹദ് വലിയ ജീനിയസ് ആക്ടർ ആണെന്നൊക്കെ സിദ്ദിഖ് പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top