Entertainment

ഈശ്വരനെന്നെ എന്തിന് സൃഷ്ടിച്ചു..!എന്റെ ശരീരത്തെ ഉപയോഗിച്ചവരും ധാരാളം. അധ്വാനത്തെ മുതലെടുത്തവരും ധാരാളം.|Silk Smitha’s last words gain attention|

ഈശ്വരനെന്നെ എന്തിന് സൃഷ്ടിച്ചു..!എന്റെ ശരീരത്തെ ഉപയോഗിച്ചവരും ധാരാളം. അധ്വാനത്തെ മുതലെടുത്തവരും ധാരാളം.|Silk Smitha’s last words gain attention|

സിൽക്ക് സ്മിത എന്ന പേര് അത്രപെട്ടെന്നൊന്നും മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല.ഒരുകാലത്ത് ഉടലു കൊണ്ട് മാദകത്വം വാരിവിതറി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ ഒരു നടി. മരിക്കുവോളം അവരുടെ ശരീരത്തെ കുറിച്ച് മാത്രമാണ് എല്ലാവരും പ്രശംസിച്ചിട്ടുള്ളത്. ആ ഉടലിന്റെ ഉള്ളിലുള്ള വ്യക്തിയെക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ല. വികാരം മുറ്റിയ അവളുടെ കണ്ണുകൾ മാത്രമാണ് എല്ലാവരും കണ്ടിരുന്നത്. അതിനുള്ളിൽ ഒരു ഹൃദയമുണ്ട്. അത് ആരും മനസ്സിലാക്കിയില്ല. 1996 സെപ്റ്റംബറിലാണ് വെള്ളിത്തിരയിൽ ഒരുകാലത്ത് തരംഗമായിരുന്നു സിൽക്ക് സ്മിത ഈ ലോകത്തോട് തന്നെ വിടപറഞ്ഞത്.

മോഹൻലാൽ ചിത്രമായ സ്ഫടികത്തിൽ അഭിനയിച്ച് ഒരു വർഷത്തിനു ശേഷമായിരുന്നു മരണം. ആ മരണത്തിന്റെ വേദനയിൽ ഹോളിവുഡും ബോളിവുഡും കോളിവുഡും ബോളിവുഡും ഒന്നും തന്നെ കരഞ്ഞില്ല. പുഷ്പ ചക്രങ്ങളും കണ്ണീർപൂക്കൾ സമർപ്പിക്കാൻ ആരും വന്നില്ല. ഉയർച്ചയ്ക്കായി സ്മിതയുടെ കഴിവുകൾ ഉപയോഗിച്ചവർ പോലും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയില്ല എന്നതായിരുന്നു ഏറ്റവും വേദനിപ്പിക്കുന്ന ഒരു കാര്യം. ശരീരം കാണുവാൻ തന്നെ ജനത്തിന് അറപ്പ് തോന്നി. ജീവിച്ചിരുന്നുവെങ്കിൽ വരുന്ന ഡിസംബറിൽ അവർക്ക് 62 വയസ്സാകുമായിരുന്നു. കരിമഷി കണ്ണുകളും വന്യമായ ചിരിയും ആയിരുന്നു പ്രേക്ഷകരെ ആകർഷിച്ചത്. ജീവിതത്തിലെ ചതികളിൽ ഒക്കെ ഇടറിവീണു പോയ പ്രതിഭയുടെ ആത്മഹത്യാകുറിപ്പ് ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാകുന്നത്. ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടു എന്ന് എനിക്ക് മാത്രമേ അറിയാവൂ എന്നാണ് അതിൽ പറയുന്നത്.കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്.

ആരും എന്നോട് സ്നേഹം കാണിച്ചില്ല. ബാബു( ഡോക്ടർ രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അല്പം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു. ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ എനിക്കുണ്ട്. അവയൊക്കെ നിറവേറ്റണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷേ എവിടെ ചെന്നാലും എനിക്ക് സമാധാനം എന്ന് പറയുന്നത് ഇല്ല. ഓരോ ആളുകളുടെയും പ്രവർത്തികളും എന്റെ മനസ്സമാധാനം കെടുത്തുന്നതാണ്. അതുകൊണ്ടായിരിക്കാം മരണം എന്നെ വശീകരിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയല്ലോ ദൈവമേ. ഇതെന്തു ന്യായം.? ഞാൻ സമ്പാദിച്ച സ്വത്ത് പകുതിയും ബാബുവിന് കൊടുക്കണം. അയാളെ വളരെ ഞാൻ ഇഷ്ടപ്പെട്ടു. പ്രേമിച്ചു, ആത്മാർത്ഥമായി തന്നെ. അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു..

എന്നാൽ അദ്ദേഹം എന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കുകയാണെങ്കിൽ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു. അവർ ചെയ്യുന്നത് ന്യായമാണെന്ന് അവരുടെ വിചാരം. ബാബു ആ കൂട്ടത്തിൽ തന്നെ. എന്റെ പക്കൽ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങൾ ഇതുവരെ എനിക്ക് തിരികെ തന്നിട്ടില്ല. ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. ഈശ്വരനെന്നെ എന്തിന് സൃഷ്ടിച്ചു. ബാബു എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാനവർക്ക് എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ മരണത്തിലേക്ക് അവർ തള്ളിവിടുകയാണ്. എന്റെ ശരീരത്തെ ഉപയോഗിച്ചവരും ധാരാളം. അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബു ഒഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ചുവർഷമായി ഒരാൾ എനിക്കൊരു ജീവിതം തരാമെന്ന് പറഞ്ഞിരുന്നു.

ഞാൻ എന്തുമാത്രം ജീവിതത്തിനുവേണ്ടി കൊതിച്ചു എന്നറിയാമോ.? പക്ഷേ അതെല്ലാം വെറും വാക്ക് മാത്രമാണ് എന്നറിഞ്ഞപ്പോൾ ഞാൻ തളർന്നു പോയി. ഇനി എനിക്ക് പിടിച്ചു നിൽക്കാൻ വയ്യ. ഈ കത്തെഴുതാൻ ഏറെ പ്രയാസപ്പെട്ടു. ഞാൻ ഇഷ്ടപ്പെട്ട വാങ്ങി ആഭരണങ്ങൾ പോലും എനിക്ക് ഇല്ലാതെയായി. ഇനി അത് ആർക്കും ലഭിക്കാൻ പോകുന്നു എന്ന് എനിക്കറിയില്ല. ഇങ്ങനെയായിരുന്നു സിൽക് സ്മിത തന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടുകയും ചെയ്തു.
Story Highlights: Silk Smitha’s last words gain attention

To Top