ശ്രീനാഥിന്റെ വധു ആരാണെന്ന് അറിഞ്ഞൊ.? ഇതാണോ താരം പറഞ്ഞ സർപ്രൈസ്

കഴിഞ്ഞ ദിവസമായിരുന്നു ഐഡിയ സ്റ്റാർ സിംഗർ ലൂടെ ശ്രദ്ധേയഗായകനായ ശ്രീനാഥ് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞത്.

ശ്രീനാഥ് തന്നെയായിരുന്നു ഈ ഒരു വാർത്ത സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തത്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമായിരുന്നു ശ്രീനാഥ്. പല അഭിമുഖങ്ങളിലും ശ്രീനാഥ് തന്റെ പ്രണയം വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ആ പ്രണയത്തിന്റെ അവകാശി ആരാണ് എന്ന് തുറന്നു പറയുവാൻ ശ്രീനാഥ് തയ്യാറായിട്ടില്ല. പ്രണയം ഉണ്ടോ എന്ന് പല അഭിമുഖങ്ങളിലും ചോദിക്കുമ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ട് എന്ന് പറയുമെങ്കിലും അത് ആരാണ് എന്ന് ഒരിക്കൽ പോലും പറയുവാൻ ശ്രീനാഥ് തയ്യാറായിരുന്നില്ല.

ശ്രീനാഥിന്റെ ആദ്യചിത്രത്തിലെ സംവിധായകനായ സേതുവിന്റെ മകൾ അശ്വതിയാണ് ശ്രീനാഥ് വിവാഹം ചെയ്യുന്നത്. സച്ചി-സേതു കൂട്ടുകെട്ടിൽ ഉള്ള സിനിമകൾ മലയാളികൾക്ക് പരിചിതമാണ്. ആ കൂട്ടുകെട്ടിൽ ഉള്ള സേതുവിന്റെ മകളാണ് അശ്വതി. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ പ്രണയമാണ് ഇപ്പോൾ വിവാഹ നിശ്ചയത്തിൽ കലാശിച്ചിരിക്കുന്നത്.

ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സേതുവിന്റെ സിനിമയായിരുന്നു ശ്രീനാഥിനും അവസരങ്ങൾ നൽകിയത്. നിരവധി ആരാധകരാണ് ശ്രീനാഥിന് ഉള്ളത്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്.. യൂട്യൂബ് ചാനലിലൂടെ മനോഹരമായ വീഡിയോകൾ ആണ് താരം പങ്കുവയ്ക്കുന്നത്. ഗാനങ്ങൾ മാത്രം ആണ് തന്റെ യൂട്യൂബ് വഴി ശ്രീനാഥ് പങ്കുവയ്ക്കാറുള്ളത്. സാധാരണ യൂട്യൂബെർസിനെ പോലെ വ്യക്തിപരമായ വിശേഷങ്ങൾ ഒന്നും തന്നെ യൂട്യൂബ് ചാനൽ വഴി ശ്രീനാഥ് പങ്കു വയ്ക്കാറില്ല..

ശ്രീനാഥിനെ പിന്തുടരുന്നവർ നിരവധിയാണ്. ഐഡിയ സ്റ്റാർ സിംഗർ വേദിയിൽ വിജയുടെ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ശ്രീനാഥ് ശ്രദ്ധനേടുന്നത്. പിന്നീട് സിനിമയിലും അവസരങ്ങൾ ലഭിച്ചിരുന്നു.