Entertainment

പ്രചരിക്കുന്ന വാർത്ത സത്യം തന്നെ…! അമൃതയും ഗോപി സുന്ദറും വിവാഹിതരായി

ഒരു ദിവസം മുഴുവൻ സോഷ്യൽ മീഡിയയിലെ ചർച്ചയായി മാറിയത് അമൃത സുരേഷും ഗോപി സുന്ദറും ആയിരുന്നു.

ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറിയിരുന്നത്. ഇനി ഒരുമിച്ച് യാത്ര തുടരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് പല അർത്ഥങ്ങളാണ് ആളുകൾ നൽകിയത്. ഇരുവരും ഒരുമിക്കുന്നു എന്ന പോലും ചിത്രത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. അതോടൊപ്പം ഇൻസ്റ്റഗ്രാമിൽ നിന്നും അഭയ ഹിരണ്മയിക്ക് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം തന്നെ നീക്കിക്കളയുകയും ചെയ്തിരുന്നു ഗോപിസുന്ദർ.

അത്രയും ആയപ്പോഴേക്കും ആളുകളുടെ സംശയം വർദ്ധിക്കുകയാണ് ചെയ്തത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഇരുവരും മാലയിട്ട് നിൽക്കുന്ന ചിത്രങ്ങളാണ്.. ഇരുവരും രഹസ്യമായി വിവാഹിതരായതാണോ എന്നാണ് ആളുകൾ ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. രണ്ടുപേരും മാലയിട്ട് നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതോടൊപ്പ ഇരുവരും പങ്കുവെച്ച് ചിത്രത്തിന് താഴെ ഒരാൾ കമന്റ് ചെയ്തതും ശ്രെദ്ധ നേടുന്നുണ്ട്. ബിഗ്ബോസ് മത്സരാർത്ഥിയായ അപർണ്ണ മൾബെറി ആയിരുന്നു കമന്റ് ചെയ്തത്. ആ പ്രത്യേക ദിവസത്തിൽ നിങ്ങൾക്കൊപ്പം ആയിരിക്കുവാൻ സാധിച്ചതിൽ സന്തോഷം എന്നായിരുന്നു അപർണ കമന്റ് ചെയ്തത്.

അപർണ ഉദ്ദേശിച്ച പ്രത്യേക ദിവസം ഇരുവരുടെയും വിവാഹ ദിവസമാണോന്നും ഇപ്പോൾ ആരാധകർ ചോദിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നുണ്ട്. ഇരുവരും വിവാഹിതരായത് തന്നെയാണ് എന്ന് മനസ്സിലാക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ഇവരുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത് ഒരു ലൗ ഇമോജി ആയിരുന്നു.. അതും ആളുകളുടെ സംശയം ബലപ്പെടുത്തുവാൻ തന്നെയാണ് കാരണമായിരിക്കുന്നത്.

എന്നാൽ ഔദ്യോഗികമായി യാതൊരുവിധത്തിലുള്ള സ്ഥീതീകരണങ്ങളും ഈയൊരു കാര്യത്തിൽ പുറത്തുവന്നിട്ടില്ല എന്നതും ശ്രദ്ധ നേടുന്നുണ്ട്. ഗോപിസുന്ദറോ,അമൃതസുരേഷോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കുറച്ച് നാളുകൾക്ക് മുൻപ് ഗോപി സുന്ദറിന് ഒപ്പമുള്ള ഒരു ചിത്രം അമൃത പങ്കുവെച്ചിരുന്നു. പ്രത്യേകിച്ച് ക്യാപ്ഷനുകൾ ഒന്നും നൽകാത്തതുകൊണ്ടുതന്നെ ആ ചിത്രം അത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ച നേടിയിരുന്നില്ല.

എന്നാൽ ഇപ്പോൾ അമൃതയും ഗോപീ സുന്ദറും നൽകിയ ക്യാപ്ഷൻ ആണ് ഈ ചിത്രം ശ്രദ്ധ നേടാൻ ഉള്ള കാരണം ആയി മാറിയത്. ഒപ്പം ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഇരുവരും ഒരുമിച്ചു മാലയിട്ട് ചിത്രവും.

Most Popular

To Top