Entertainment

വിവാഹത്തിന് ഞാൻ സ്വർണം ധരിക്കില്ല എന്നത് എന്റെ തീരുമാനം ആയിരുന്നു. സിതാര കൃഷ്ണകുമാർ.

വിവാഹത്തിന് ഞാൻ സ്വർണം ധരിക്കില്ല എന്നത് എന്റെ തീരുമാനം ആയിരുന്നു. സിതാര കൃഷ്ണകുമാർ.

വളരെ ചെറിയ സമയം കൊണ്ട് മലയാളി ആരാധകരുടെ മനസ്സിലേക്ക് ചേക്കേറിയ ശബ്ദമായിരുന്നു സിതാര കൃഷ്ണകുമാറിന്റെ. പെട്ടെന്നുതന്നെ സിത്താര മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറുകയും ചെയ്തിരുന്നു . ഗായിക എന്നതിനേക്കാളുപരി ഒരു നർത്തകിയായി കലോത്സവവേദിയിൽ തിളങ്ങിയ താരമാണ് സിതാര. കലോൽസവ വേദികളിൽ നിന്നും ആയിരുന്നു പിന്നണി ഗാനരംഗത്തേക്ക് താരം ചുവടുവെയ്ക്കുന്നത്.

സോഷ്യൽമീഡിയയിലും മിനി സ്ക്രീനിലും ഒക്കെ സജീവ സാന്നിധ്യം കൂടിയാണ് സിതാര. തന്റെ വിശേഷങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് താരം. സംഗീത റിയാലിറ്റിഷോകളിലും ജഡ്ജ് ആയി എത്തുന്നുണ്ട് ഇപ്പോഴിതാ വിസ്മയമായി ബന്ധപ്പെട്ട അഭിപ്രായം തുറന്നു പറയുകയാണ് താരം. വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷം തടവും 12 ലക്ഷം രൂപയും ആണ് കോടതി ശിക്ഷ വിധിച്ചത്. ഈ സാഹചര്യത്തിലാണ് സിതാര അഭിപ്രായം രേഖപ്പെടുത്തുന്നത്.

ഡ്യൂൾ ന്യൂസിന് നൽകിയ ഒരു പ്രതികരണത്തിൽ ആയിരുന്നു സിത്താരയുടെ തുറന്നുപറച്ചിൽ.. സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് അത്യാവശ്യമാണെന്നും. സ്ത്രീകൾക്ക് തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും ആണ് പറയുന്നത്. വിസ്മയയുടെ അമ്മ പറഞ്ഞതുപോലെ പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികൾക്ക് അവരുടെ തീരുമാനങ്ങൾ എടുക്കാനുള്ള സാഹചര്യത്തിലേക്ക് അവരുടെ കൈപിടിച്ച് ഒപ്പം നിൽക്കുകയാണ് വേണ്ടത്. ഒരാൾ മുന്നിൽ നടക്കാനോ അല്ലെങ്കിൽ പിന്നിൽ നിന്ന് ഒന്ന് തങ്ങനോ അല്ല വേണ്ടത്. നമുക്ക് ഒപ്പം നടക്കാൻ ആണ് ആൾ ഉണ്ടാവേണ്ടത്. അങ്ങനെ ഉണ്ടാവുമ്പോൾ നമുക്ക് ഒരു ധൈര്യം വരും.

ഓരോ കാര്യങ്ങൾ പഠിക്കാനായി കഴിയും. വിസ്മയയുടെ മരണം പോലുള്ള വാർത്തകൾക്ക് വേണ്ടി നമ്മൾ കാത്തിരിക്കേണ്ടി വരരുത്. വിവാഹത്തിന് ഞാൻ സ്വർണം ധരിക്കില്ല എന്നത് എന്റെ തീരുമാനം ആയിരുന്നു. എന്റെ അമ്മയ്ക്കും അച്ഛനും അതിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. എന്നിട്ടും കുടുംബക്കാർക്ക് ഇടയിൽ ഉണ്ടായത് വലിയ മുറുമുറുപ്പുകൾ ആയിരുന്നു. അത്തരം തീരുമാനങ്ങൾ പെൺകുട്ടികൾ എടുക്കേണ്ടതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം സൗഹൃദമാണ്. ആരുതന്നെയായാലും സൗഹൃദം ഉണ്ടാവണം. ഭാര്യ ഭർത്താവവ് റിലേഷൻഷിപ്പിലും അത് വേണം. അതിനുള്ള ഒരു കണക്ഷൻ ഉണ്ടാവണം.

അതിനപ്പുറത്തേക്ക് ഒരു സൗഹൃദവും വേണം. അൺകണ്ടിഷനൽ ആയിട്ടുള്ള സ്നേഹം എന്ന് പറയുന്നത് അതാണ്. അതിൽ അധികാരമില്ല.. ആരും ആരുടെയും മുകളിലാണെന്ന് ചിന്തയില്ല. തുല്യരായി കാണാൻ സാധിക്കുന്നത്. സുഹൃത്തുക്കൾക്ക് അങ്ങനെ കാണാം. അത് വളരെ പ്രധാനപ്പെട്ടതും ആണ്. അപ്പോൾ നമുക്ക് എന്തും അവരോട് തുറന്നു പറയാൻ സാധിക്കും. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സാധിക്കും. ആളുകൾ കാലങ്ങളായി കണ്ടീഷൻ ചെയ്യപ്പെടുകയാണ് കുറെ ധാരണകളുടെ പുറത്താണ് ആളുകൾ ജീവിച്ചിരിക്കുന്നത് തന്നെ.

ഇത് പുരാതന കാലം മുതൽ തന്നെ തുടങ്ങിയ ഒരു പ്രതീകമാണ്. ഒരു ഭാര്യ എങ്ങനെ പെരുമാറണം മകൾ എങ്ങനെയായിരിക്കണം മകളുടെ കല്യാണം കഴിഞ്ഞാൽ അവളുടെ കുടുംബം വേറെയാണ് എന്നൊക്കെയുള്ള ചിന്തകളാണ്. പെട്ടെന്ന് എല്ലാ ബന്ധങ്ങളും ഒഴിവാക്കി പുതിയൊരാളായി ജീവിക്കുക എന്നത് ഒക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയാണ് സിതാര കൃഷ്ണകുമാർ വ്യക്തമാക്കുന്നത്

Most Popular

To Top